Cricket

മാസ്റ്റര്‍ ബ്ലാസ്റ്ററെ നേരിടുന്നത് 'നടിപ്പിന്‍ നായകന്‍'; ആവേശമായി ഐഎസ്പിഎൽ

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ ബൗളിങ്ങിനെ നേരിടുന്നത് തമിഴകത്തിന്റെ 'നടിപ്പിന്‍ നായകന്‍' സൂര്യ. ഇങ്ങനെയൊരു അത്യപൂര്‍വ നിമിഷത്തിനാണ് ക്രിക്കറ്റ് ലോകം സാക്ഷ്യം വഹിച്ചത്. ഇന്ത്യന്‍ സ്ട്രീറ്റ് പ്രീമിയര്‍ ലീഗിന്റെ (ഐഎസ്പിഎല്‍) ഉദ്ഘാടന ദിവസമാണ് സച്ചിനൊപ്പം സൂര്യയും നേർക്കുനേരെ കളിക്കളത്തിലിറങ്ങിയത്.

ഐഎസ്പിഎല്‍ ടീമായ ചെന്നൈ സിങ്കംസിന്റെ ഉടമയാണ് സൂര്യ. സച്ചിന്റെ പന്തിനെ അടിച്ചുപറത്തുന്ന സൂര്യയുടെ വീഡിയോ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം മാസ്റ്റര്‍ ബ്ലാസ്റ്ററെ കളിക്കളത്തില്‍ കണ്ടതിലുള്ള സന്തോഷത്തിലാണ് ആരാധകര്‍.

മുംബൈ വാങ്കഡെ സ്‌റ്റേഡിയത്തില്‍ നടന്ന ഉദ്ഘാടന ചടങ്ങുകളിലെ രസകരമായ നിമിഷങ്ങള്‍ സോഷ്യല്‍ മീഡിയ ഇതിനോടകം തന്നെ ഏറ്റെടുത്തുകഴിഞ്ഞു. ഉദ്ഘാടന ചടങ്ങില്‍ ലോക പ്രശസ്തമായ ഇന്ത്യയുടെ ചാര്‍ട്ട് ബസ്റ്റര്‍ ഗാനം ആര്‍ ആര്‍ ആറിലെ നാട്ടു നാട്ടുവിന് ചുവടുവെച്ച അക്ഷയ് കുമാര്‍, രാം ചരണ്‍, സൂര്യ എന്നിവരുടെ വീഡിയോ വൈറലാണ്. സച്ചിനും ഇവര്‍ക്കൊപ്പം ചേര്‍ന്നിരുന്നു.

മൂന്ന് പേരും നാട്ടുവിന് സ്റ്റെപ്പ് വെച്ചതോടെ അടുത്തു നിന്ന് സച്ചിന്‍ ടെന്‍ഡുല്‍ക്കറും ചുവടുറപ്പിക്കാന്‍ ഒപ്പം കൂടുകയും ചെയ്തു. നടന്‍ അമിതാഭ് ബച്ചനും മകന്‍ അഭിഷേക് ബച്ചനും ചടങ്ങില്‍ പങ്കെടുത്തു. ഒരോ പാട്ടിനും ചുവടുവെച്ചുകൊണ്ടായിരുന്നു താരങ്ങള്‍ വേദിയിലെത്തിയത്.

'ബഡേ മിയാന്‍ ചോട്ടെ മിയാന്‍' എന്ന ചിത്രത്തിലെ ഗാനവുമായാണ് അക്ഷയ് കുമാര്‍ ഗ്രൗണ്ടിലെത്തിയത്. ഐഎസ്പിഎല്‍ ടീമായ ശ്രീനഗര്‍ കെ വീറിന്റെ ഉടമയാണ് അക്ഷയ് കുമാര്‍. ഫാല്‍ക്കണ്‍ റൈസേഴ്സ് ഹൈദരാബാദിന്റെ ഉടമ രാം ചരണും ചെന്നൈ സിങ്കംസിന്റെ ഉടമ സൂര്യയുമാണ്. മറ്റൊരു ടീമായ മാജി മുംബൈയുടെ ഉടമ സച്ചിന്‍ ടെണ്ടുല്‍ക്കുമാണ്.

ഇ പി ജയരാജന്‍ വധശ്രമം; ഗൂഢാലോചന കേസില്‍ കെ സുധാകരന്‍ കുറ്റവിമുക്തന്‍

വേദനയകലുന്നില്ല; ഹര്‍ഷിനക്ക് ഇന്ന് വീണ്ടും ശസ്ത്രക്രിയ

നാളെയും മഴ തുടരും; മലവെള്ളപ്പാച്ചിലിന് സാധ്യതയുള്ള ഇടങ്ങളിൽ പോകരുത്, മുന്നറിയിപ്പ്

തലയെണ്ണലിലും തട്ടിപ്പ്; ഇല്ലാത്ത 221 കുട്ടികൾ ഉണ്ടെന്ന കള്ളക്കണക്ക് ഉണ്ടാക്കി മാനേജർ വിസി പ്രവീൺ

'യുവതി മർദ്ദനത്തിന് ഇരയായി'; പന്തീരാങ്കാവ് കേസിൽ ഗാർഹിക പീഡനമുണ്ടായതായി യുവതിയെ ചികിത്സിച്ച ഡോക്ടർ

SCROLL FOR NEXT