Cricket

ഇന്ത്യ തനിക്ക് രണ്ടാമത്തെ വീട്; സൺറൈസേഴ്സ് അരങ്ങേറ്റത്തിനൊരുങ്ങി പാറ്റ് കമ്മിൻസ്

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ഡൽഹി: ഇന്ത്യ തനിക്ക് രണ്ടാമത്തെ വീടുപോലെയെന്ന് ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീം നായകൻ പാറ്റ് കമ്മിൻസ്. ഇന്ത്യൻ പ്രീമിയർ ലീ​ഗിൽ സൺറൈസേഴ്സ് ഹൈദരാബാദിനായി കളിക്കാൻ തയ്യാറെടുക്കുകയാണ് കമ്മിൻസ്. ഐപിഎൽ ഒരു മികച്ച സംസ്കാരം സൃഷ്ടിക്കുന്നു. ഇന്ത്യ പോലൊരു രാജ്യത്തെ ക്രിക്കറ്റ് ആരാധകർ തന്നെ പിന്തുണയ്ക്കുന്ന സമയമാണിതെന്നും ഓസ്ട്രേലിയൻ നായകൻ പറഞ്ഞു.

ഇന്ത്യയിൽ ഓസ്ട്രേലിയൻ ടീം ഒരുപാട് സമയം ചിലവഴിച്ചു. താൻ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൽ ആയിരുന്നപ്പോൾ ഒരുപാട് ആരാധകരുടെ പിന്തുണ ലഭിച്ചു. അവരൊക്കെയും കൊൽക്കത്ത ടീമിന്റെ ആരാധകരായിരുന്നു. ഓസ്ട്രേലിയയ്ക്ക് പുറത്ത് ഇത്ര വലിയ പിന്തുണ ലഭിക്കുന്നതിൽ തനിക്ക് സന്തോഷമുണ്ടെന്നും കമ്മിൻസ് പ്രതികരിച്ചു.

ഓസ്ട്രേലിയയെ ലോകചാമ്പ്യനാക്കിയ നായകനാണ് പാറ്റ് കമ്മിൻസ്. ഇത്തവണത്തെ ഐപിഎൽ ലേലത്തിൽ 20.50 കോടി രൂപയ്ക്കാണ് കമ്മിൻസിനെ സൺറൈസേഴ്സ് സ്വന്തമാക്കിയത്. ഓസ്ട്രേലിയൻ നായകനെ സൺറൈസേഴ്സും ക്യാപ്റ്റനായി പ്രഖ്യാപിക്കുമെന്നും റിപ്പോർട്ടുകളുണ്ട്.

ഇന്ത്യയിൽ തിരഞ്ഞെടുപ്പ് നടക്കുമ്പോൾ എന്തിനാണ് പാകിസ്താനെ കുറിച്ച് സംസാരിക്കുന്നത്; പ്രിയങ്ക ഗാന്ധി

മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാന്‍റെ ഭൗതിക ദേഹം ഈ മാസം 20ന് കേരളത്തിലെത്തിക്കും; 21ന് ഖബറടക്കം

അരവിന്ദ് കെജ്‌രിവാൾ ജയിൽ മോചിതനായി

യദുവിന്റെ മൊഴിയില്‍ വൈരുദ്ധ്യം; ചോദ്യം ചെയ്യല്‍ തുടരും

ഭരണത്തിൽ ഇടപെടരുത്, സെക്രട്ടേറിയറ്റ് സന്ദർശിക്കരുത്; കെജ്‍രിവാളിന് ജാമ്യം ക‍ർശന നി‍ർദ്ദേശത്തോടെ

SCROLL FOR NEXT