Cricket

ഇംഗ്ലണ്ടിന് റൂട്ട് തെളിയുന്നു; രണ്ടാം സെഷനിൽ വിക്കറ്റ് നഷ്ടമില്ല

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

റാഞ്ചി: ഇന്ത്യയ്ക്കെതിരായ നാലാം ടെസ്റ്റിൽ ഇം​ഗ്ലണ്ട് പൊരുതുന്നു. ആദ്യ സെഷനിൽ ഉണ്ടായ തിരിച്ചടികളിൽ നിന്ന് ഇം​ഗ്ലണ്ട് കരകയറുകയാണ്. രണ്ടാം സെഷൻ പൂർത്തിയാകുമ്പോൾ ഇം​ഗ്ലണ്ട് അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 198 റൺസെന്ന നിലയിലാണ്. വിക്കറ്റ് നഷ്ടമില്ലാതെ രണ്ടാം സെഷൻ പൂർത്തിയാക്കാനും ഇം​ഗ്ലണ്ടിന് കഴിഞ്ഞു.

പതിവ് ബാസ്ബോൾ ക്രിക്കറ്റ് മാറ്റിനിർത്തി പരമ്പരാ​ഗത ടെസ്റ്റ് ശൈലിയിലാണ് രണ്ടാം സെഷനിൽ ഇം​ഗ്ലണ്ട് ബാറ്റുചെയ്തത്. ആദ്യ സെഷനിൽ ഇം​ഗ്ലണ്ട് അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 112 റൺസെന്ന നിലയിലായിരുന്നു. ഇം​ഗ്ലണ്ടിനെ മുന്നിൽ നിന്ന് നയിച്ച ജോ റൂട്ട് 154 പന്തിൽ 67 റൺസെടുത്ത് നിൽക്കുകയാണ്. 108 പന്തിൽ 28 റൺസെടുത്ത വിക്കറ്റ് കീപ്പർ ബെൻ സ്റ്റോക്സാണ് ക്രീസിൽ.

മത്സരത്തിന്റെ ആദ്യ സെഷനിൽ ഇന്ത്യയ്ക്കായിരുന്നു ആധിപത്യം. ബെൻ ഡക്കറ്റ് 11, ഒലി പോപ്പ് പൂജ്യം, സാക്ക് ക്രൗളി 42 എന്നിവരെ അരങ്ങേറ്റക്കാരൻ ആകാശ് ദീപ് പുറത്താക്കി. 38 റൺസുമായി നന്നായി തുടങ്ങിയിട്ടും ബെയർസ്റ്റോ വിക്കറ്റിന് മുന്നിൽ കുരുങ്ങി. അശ്വിനാണ് വിക്കറ്റ്. മൂന്ന് റൺസെടുത്ത ക്യാപ്റ്റൻ ബെൻ സ്റ്റോക്സിനെ രവീന്ദ്ര ജഡേജയും വീഴ്ത്തി.

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പില്‍ നേതാക്കളുടെ പരസ്യ ആരോപണങ്ങള്‍: അന്വേഷണം തുടങ്ങി സിപിഐഎം

പരസ്യ ബോര്‍ഡ് തകര്‍ന്നുവീണ് 16 പേര്‍ മരിച്ച സംഭവം; പരസ്യ കമ്പനി ഉടമ ഭാവേഷ് ഭിന്‍ഡെ അറസ്റ്റില്‍

വോട്ട് രാഹുൽ ഗാന്ധിക്ക് ചെയ്യണം; റായ്ബറേലിയിലെത്തി വോട്ട് ചോദിച്ച് വയനാട് എംഎൽഎമാർ

ഒരിക്കലും ഹിന്ദു-മുസ്ലിം രാഷ്ട്രീയം കളിച്ചിട്ടില്ല, പ്രസംഗങ്ങള്‍ക്ക് വര്‍ഗീയ സ്വഭാവം നല്‍കി; മോദി

ശ്വാസകോശ അണുബാധ, ആര്‍ത്തവ തകരാറുകള്‍, ഹൈപ്പോതൈറോയിഡിസം...: കൊവാക്‌സിനും പാര്‍ശ്വഫലങ്ങളെന്ന് പഠനം

SCROLL FOR NEXT