Cricket

ശ്രേയസ് അയ്യരിന് പരിക്കില്ല; ഇന്ത്യൻ ടീമിലും രഞ്ജി ടീമിലും കളിക്കുകയുമില്ല

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ഡൽഹി: ഇഷാൻ കിഷന് പിന്നാലെ ക്രിക്കറ്റ് കളിക്കാതെ മുങ്ങി ശ്രേയസ് അയ്യരും. മൂന്നാം ടെസ്റ്റിന് ശേഷം പുറം വേദനെയന്ന് പറഞ്ഞാണ് അയ്യർ ഇന്ത്യൻ ടീമിൽ നിന്ന് പുറത്ത് പോയത്. എന്നാൽ താരത്തിന് പരിക്കില്ലെന്ന് വ്യക്തമാക്കി ദേശീയ ക്രിക്കറ്റ് അക്കാഡമി ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നല്‍കി. എന്നിട്ടും താരം ക്രിക്കറ്റിലേക്ക് മടങ്ങി വന്നിട്ടില്ല. രഞ്ജി ട്രോഫി ക്വാർട്ടർ ഫൈനലിൽ മുംബൈക്കായി കളിക്കാൻ കഴിയില്ലെന്ന നിലപാടിലാണ് ശ്രേയസ്.

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റിൽ ശ്രേയസ് മോശം ബാറ്റിം​ഗാണ് കാഴ്ചവെച്ചത്. ആദ്യ രണ്ട് ടെസ്റ്റുകളില്‍ 35, 13, 27, 29 എന്നിങ്ങനെയായിരുന്നു താരം സ്കോർ ചെയ്തത്. പുറം വേദനയെ തുടർന്ന് ഒരു വർഷത്തോളം ടീമിന് പുറത്തായിരുന്ന ശ്രേയസ് കഴിഞ്ഞ ഏഷ്യാ കപ്പിലാണ് ഇന്ത്യൻ ടീമിലേക്ക് മടങ്ങിയെത്തിയത്.

ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനിടെ നാട്ടിലേക്ക് മടങ്ങിയ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഇഷാന്‍ കിഷന്‍ ഇന്ത്യന്‍ ടീമിനൊപ്പം ചേരാത്തതും ബിസിസിഐയെ ചൊടിപ്പിച്ചിരുന്നു. ജാര്‍ഖണ്ഡിനായി രഞ്ജി ട്രോഫി കളിക്കാൻ നിർദ്ദേശിച്ചിട്ടും കിഷൻ കേട്ടില്ല. ഒടുവിൽ ഇന്ത്യൻ ടീമിൽ ഇല്ലാത്ത സമയങ്ങളിൽ താരങ്ങൾ നിർബന്ധമായും രഞ്ജി കളിച്ചിരിക്കണമെന്നും ബിസിസിഐ നിർദ്ദേശിച്ചിരുന്നു.

സുധാകരൻ ഇപ്പോഴും പ്രതി, കോടതി കുറ്റവിമുക്തനാക്കിയിട്ടില്ല, പ്രചാരണം തെറ്റ്: ഇ പി ജയരാജൻ

എ സിയിൽ ഇരുന്ന് ഫാസ്റ്റായി യാത്ര പോയാലോ? സൂപ്പർ ഫാസ്റ്റ് പ്രീമിയം സർവീസുമായി കെഎസ്ആർടിസി

കുടിച്ച് പൂസാവുമോ കേരളം? സംസ്ഥാനത്ത്‌ ഡ്രൈഡേ പിൻ‌വലിക്കാൻ ആലോചന

'ചാന്‍സലര്‍ക്ക് അനിയന്ത്രിതമായ അധികാരങ്ങളില്ല'; ഗവര്‍ണര്‍ക്ക് ഹൈക്കോടതിയുടെ വിമര്‍ശനം

'എനിക്ക് പിന്‍ഗാമികളില്ല': ഇന്‍ഡ്യ സഖ്യത്തിനെതിരെ നരേന്ദ്രമോദി

SCROLL FOR NEXT