Cricket

അഞ്ച് ടെസ്റ്റും കളിക്കാൻ ബുംറ ആഗ്രഹിച്ചു; പക്ഷേ ബിസിസിഐ പദ്ധതി വേറെയായിരുന്നു

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ഡൽഹി: ഇം​ഗ്ലണ്ടിനെതിരായ പരമ്പരയിൽ അ‍ഞ്ച് മത്സരങ്ങളും കളിക്കാൻ ഇന്ത്യൻ പേസർ ജസ്പ്രീത് ബുംറ ആ​ഗ്രഹിച്ചിരുന്നതായി റിപ്പോർട്ട്. രണ്ടാം ടെസ്റ്റിനും നാലാം ടെസ്റ്റിനും ഇടയിൽ എട്ട് ദിവസത്തോളം വിശ്രമമുണ്ട്. അതിനാൽ അഞ്ച് ടെസ്റ്റും കളിക്കാൻ കഴിയുമെന്നായിരുന്നു ബുംറയുടെ പദ്ധതികൾ. എന്നാൽ ബിസിസിഐ ചിന്തിച്ചത് മറ്റൊരു വഴിക്കായിരുന്നു.

ജൂണിൽ ട്വന്റി 20 ലോകകപ്പ് നടക്കുകയാണ്. ഇതിന് മുമ്പ് ഐപിഎൽ മത്സരങ്ങളുണ്ട്. ബുംറയ്ക്ക് ഇതിനിടയിൽ വിശ്രമ സമയം ഇല്ല. ഇതോടെയാണ് കഠിനമായ മത്സരക്രമം പരി​ഗണിച്ച് ഇന്ത്യൻ പേസറെ ബിസിസിഐ അവസാന രണ്ട് മത്സരങ്ങളിൽ ഒഴിവാക്കിയത്.

പരമ്പരയിൽ കൂടുതൽ വിക്കറ്റെടുത്ത താരം ബുംറയാണ്. 17 വിക്കറ്റുകളാണ് ഇന്ത്യൻ താരം പരമ്പരയിൽ ആകെ വീഴ്ത്തിയത്. ബുംറ ഇല്ലാതെ നാലാം ടെസ്റ്റിന് ഇന്ത്യ ഇറങ്ങുമ്പോൾ സിറാജിനുൾപ്പടെ ഉത്തരവാദിത്തം കൂടും.

പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസ്; പ്രതിയെ സഹായിച്ച പൊലീസുകാരന് സസ്‌പെന്‍ഷന്‍

സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ റെഡ് അലേർട്ട്

ബിഭവ് കുമാറിന് പിന്തുണ; ബിജെപി ആസ്ഥാനത്തേക്ക് കെജ്‌രിവാളിന്റെ നേതൃത്വത്തിൽ മാർച്ച് ഇന്ന്

ലോക്സഭാ തിരഞ്ഞെടുപ്പ്: അഞ്ചാം ഘട്ട വോട്ടെടുപ്പ് നാളെ; ഇന്ന് നിശബ്ദ പ്രചാരണം

കൊച്ചിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യാ എക്‌സ്പ്രസിന് തീ പിടിച്ചു; യാത്രക്കാർക്ക് പരിക്ക്

SCROLL FOR NEXT