Cricket

സച്ചിൻ ബേബിക്ക് വീണ്ടും സെഞ്ച്വറി, അക്ഷയ് ചന്ദ്രൻ സെഞ്ച്വറിക്കരികെ; രഞ്ജിയിൽ കേരളത്തിന് ലീഡ്

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

വിശാഖപ്പട്ടണം: രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിൽ ആന്ധ്രയ്ക്കെതിരെ കേരളം മികച്ച ലീഡിലേക്ക്. മത്സരത്തിന്റെ മൂന്നാം ദിനം ആദ്യ സെഷൻ പിന്നിടുമ്പോൾ കേരളം നാല് വിക്കറ്റിന് 339 റൺസെന്ന നിലയിലാണ്. ഒന്നാം ഇന്നിം​ഗ്സിൽ കേരളത്തിന് ഇപ്പോൾ 67 റൺസിന്റെ ലീഡുണ്ട്. സെഞ്ച്വറിയുമായി സച്ചിൻ ബേബി കളം നിറഞ്ഞപ്പോൾ അക്ഷയ് ചന്ദ്രൻ സെഞ്ച്വറിക്കരികിലാണ്.

ആദ്യ ഇന്നിം​ഗ്സിൽ 272 റൺസാണ് ആന്ധ്രയുടെ സ്കോർ. മൂന്നിന് 258 എന്ന നിലയിൽ മൂന്നാം ദിനം ക്രീസിലെത്തിയ കേരളത്തിന് ലീഡ് നേടാൻ അധിക സമയം വേണ്ടിവന്നില്ല. പിന്നാലെ സച്ചിൻ ബേബി സെഞ്ച്വറിയും പൂർത്തിയാക്കി. 113 റൺസെടുത്ത ക്യാപ്റ്റൻ സച്ചിൻ ബേബിയുടെ വിക്കറ്റാണ് കേരളത്തിന് ഇന്ന് ആകെ നഷ്ടമായത്.

ഉച്ചഭഷണത്തിന് പിരിയുമ്പോൾ അക്ഷയ് ചന്ദ്രൻ 96 റൺസുമായി ക്രീസിലുണ്ട്. 15 റൺസുമായി സൽമാൻ നിസാറാണ് അക്ഷയ്ക്ക് കൂട്ട്.

സ്വാതി മലിവാളിനെതിരായ ആക്രമണം; ഡല്‍ഹി പൊലീസ് അരവിന്ദ് കെജ്‌രിവാളിന്റെ വീട്ടിലെത്തി

അതിതീവ്ര മഴയ്ക്ക് സാധ്യത; റെഡ് അലേര്‍ട്ട് നാല് ജില്ലകളില്‍, മൂന്നിടത്ത് ഓറഞ്ച്

തോമസ് കെ തോമസിന്റെ മന്ത്രിസ്ഥാനത്തെപ്പറ്റി പാര്‍ട്ടിക്കകത്ത് ചര്‍ച്ച ചെയ്തിട്ടില്ല; എ കെ ശശീന്ദ്രന്‍

തൃശ്ശൂരിൽ വൻ വിദ്യാഭ്യാസ കൊള്ള; സ്കൂൾ മാനേജ‍ർ ലക്ഷങ്ങൾ വാങ്ങി പറ്റിച്ചു, ഒടുവിൽ അധ്യാപക‍ർ തെരുവിൽ

'ഒരു കെജ്‌രിവാളിനെ അറസ്റ്റ് ചെയ്താൽ 100 കെജ്‌രിവാൾ ജന്മമെടുക്കും'; എഎപി മാർച്ച് തടഞ്ഞ് പൊലീസ്

SCROLL FOR NEXT