Cricket

ബി​ഗ് ബാഷ്; മെൽബൺ സ്റ്റാർസിനെതിരെ സിഡ്നി സിക്സേഴ്സിന് വിജയം

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

മെൽബൺ: ഓസ്ട്രേലിയൻ ബി​ഗ് ബാഷിൽ മെൽബൺ സ്റ്റാർസിനെ ഏഴ് വിക്കറ്റിന് തോൽപ്പിച്ച് സിഡ്നി സിക്സേഴ്സ്. ആദ്യം ബാറ്റ് ചെയ്ത മെൽബൺ നാല് വിക്കറ്റ് നഷ്ടത്തിൽ 156 റൺസെടുത്തു. മറുപടി ബാറ്റിം​ഗിൽ 18.1 ഓവറിൽ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തിൽ സിഡ്നി ലക്ഷ്യത്തിലെത്തി.

മത്സരത്തിൽ ടോസ് നേടിയ സിഡ്നി ഫീൽഡ് ചെയ്യാൻ തീരുമാനിച്ചു. താരങ്ങൾ മോശമല്ലാതെ റൺസെടുത്തിട്ടും സ്കോറിം​ഗിന് വേഗതയില്ലാത്തത് മെൽബണിന് തിരിച്ചടിയായി. ഡാനിയേൽ ലോറൻസ് 36, മാർകസ് സ്റ്റോണി‍സ് പുറത്താകാതെ 34, ​ഗ്ലെൻ മാക്‌സ്‌വെല്‍ 31 എന്നിങ്ങനെ സ്കോർ ചെയ്തു.

ജെയിംസ് വിൻസിന്റെ 79 ആയിരുന്നു സിഡ്നിയുടെ മറുപടി. ഡാനിയേൽ ഹ്യൂജസ് 41ഉം റൺസെടുത്തു. ഇരുവരും രണ്ടാം വിക്കറ്റിൽ 99 റൺസ് കൂട്ടിച്ചേർത്തു. വിജയത്തോടെ പോയിന്റ് ടേബിളിൽ രണ്ടാം സ്ഥാനത്തേയ്ക്ക് എത്താനും സിഡ്നിക്ക് കഴിഞ്ഞു.

'ഒരു കെജ്‌രിവാളിനെ അറസ്റ്റ് ചെയ്താൽ 100 കെജ്‌രിവാൾ ജന്മമെടുക്കും'; എഎപി മാർച്ച് തടഞ്ഞ് പൊലീസ്

തോമസ് കെ തോമസിന്റെ മന്ത്രിസ്ഥാനത്തെപ്പറ്റി പാര്‍ട്ടിക്കകത്ത് ചര്‍ച്ച ചെയ്തിട്ടില്ല; എ കെ ശശീന്ദ്രന്‍

'സിസോദിയക്കായി ഇത് ചെയ്തിരുന്നെങ്കിൽ നന്നായിരുന്നു'; കെജ്‌രിവാളിന്റെ പ്രതിഷേധ മാർച്ചിനെതിരെ സ്വാതി

ചക്രവാതച്ചുഴി, ന്യൂനമര്‍ദ്ദ പാത്തി; കാലവര്‍ഷമെത്തുന്നു, കേരളത്തില്‍ മഴ കനക്കും

തൃശ്ശൂരിൽ വൻ വിദ്യാഭ്യാസ കൊള്ള; സ്കൂൾ മാനേജ‍ർ ലക്ഷങ്ങൾ വാങ്ങി പറ്റിച്ചു, ഒടുവിൽ അധ്യാപക‍ർ തെരുവിൽ

SCROLL FOR NEXT