Cricket

രോഹിത്, കോഹ്‌ലി... അടുത്ത ഇന്നിംഗ്സിന് തയ്യാറെടുക്കണം; രാഹുൽ ദ്രാവിഡ്

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

സെഞ്ചുറിയൻ: ഏകദിന ലോകകപ്പ് ഫൈനലിലെ ഹൃദയഭേദകമായ പരാജയത്തിന് ശേഷം രോഹിത് ശർമ്മയും വിരാട് കോഹ്‌ലിയും ​ഗ്രൗണ്ടിലേക്ക് മടങ്ങിയെത്തുകയാണ്. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പര നാളെ മുതൽ ആരംഭിക്കും. ലോകകപ്പ് തോൽവിയുടെ നിരാശയിൽ നിന്ന് ഇന്ത്യൻ താരങ്ങൾ പുറത്തുവരണമെന്ന് പറയുകയാണ് ഇന്ത്യൻ പരിശീലകൻ രാഹുൽ ദ്രാവിഡ്.

ഫൈനലിലെ തോൽവി നിരാശജനകമാണ്. എന്നാൽ അത് കഴിഞ്ഞു. അതിൽ നിന്നും പുറത്ത് കടക്കണം. ഇന്ത്യൻ താരങ്ങൾ അതിന് നിർബന്ധിതരാണ്. രോഹിതും കോഹ്‌ലിയും അടുത്ത ഇന്നിംഗ്സിന് തയ്യാറെടുക്കണം. എക്കാലവും തോൽവിയുടെ നിരാശയിൽ ജീവിക്കാൻ കഴിയില്ല. ക്രിക്കറ്റ് താരങ്ങൾ തോൽവികളെ നേരിടാൻ പഠിച്ചവരാണ്. കുട്ടികളായിരിക്കുമ്പോൾ മുതൽ നാം തോൽവികൾ നേരിടുന്നതാണ്. നിരാശരായി തുടർന്നാൽ അത് അടുത്ത മത്സരത്തെ ബാധിക്കുമെന്നും ദ്രാവിഡ് പറഞ്ഞു.

ദക്ഷിണാഫ്രിക്കയിൽ ഇന്ത്യ ടെസ്റ്റ് പരമ്പര നേടിയിട്ടില്ല. ഇവിടേയ്ക്കാണ് നിരാശരായ ഇന്ത്യൻ താര​ങ്ങൾ എത്തുന്നത്. ആർക്കും ആത്മവിശ്വാസം നൽകേണ്ടതില്ല. കാരണം അവരെല്ലാം ഇന്ത്യയ്ക്ക് വേണ്ടിയാണ് കളിക്കുന്നത്. നന്നായി ക്രിക്കറ്റ് പരിശീലിക്കുക. മാനസികമായും ശാരീരികമായും തയ്യാറെടുപ്പുകൾ നടത്തുക. തന്ത്രങ്ങൾ രൂപീകരിക്കുക. വിജയത്തിനായി മികച്ച അന്തരീഷം ഒരുക്കി നൽകുക എന്നതാണ് തന്റെ ജോലിയെന്നും ദ്രാവിഡ് വ്യക്തമാക്കി.

സ്വാതി മലിവാളിനെതിരായ ആക്രമണം; ഡല്‍ഹി പൊലീസ് അരവിന്ദ് കെജ്‌രിവാളിന്റെ വീട്ടിലെത്തി

അതിതീവ്ര മഴയ്ക്ക് സാധ്യത; റെഡ് അലേര്‍ട്ട് നാല് ജില്ലകളില്‍, മൂന്നിടത്ത് ഓറഞ്ച്

'ഒരു കെജ്‌രിവാളിനെ അറസ്റ്റ് ചെയ്താൽ 100 കെജ്‌രിവാൾ ജന്മമെടുക്കും'; എഎപി മാർച്ച് തടഞ്ഞ് പൊലീസ്

തോമസ് കെ തോമസിന്റെ മന്ത്രിസ്ഥാനത്തെപ്പറ്റി പാര്‍ട്ടിക്കകത്ത് ചര്‍ച്ച ചെയ്തിട്ടില്ല; എ കെ ശശീന്ദ്രന്‍

'സിസോദിയക്കായി ഇത് ചെയ്തിരുന്നെങ്കിൽ നന്നായിരുന്നു'; കെജ്‌രിവാളിന്റെ പ്രതിഷേധ മാർച്ചിനെതിരെ സ്വാതി

SCROLL FOR NEXT