Cricket

ബി​ഗ് ബാഷ് ലീ​ഗ്; മെൽബൺ സ്റ്റാർസിനെ തകർത്ത് പെർത്ത് സ്കോച്ചേഴ്സ്

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

മെൽബൺ: ബി​ഗ് ബാഷ് ക്രിക്കറ്റ് ലീ​ഗിൽ മെൽബൺ സ്റ്റാർസിനെ തകർത്ത് പെർത്ത് സ്കോച്ചേഴ്സ്. ഏഴ് വിക്കറ്റിന്റെ അനായാസ വിജയമാണ് പെർത്ത് സ്കോച്ചേഴ്സ് നേടിയത്. ആദ്യം ബാറ്റ് ചെയ്ത മെൽബൺ 19.1 ഓവറിൽ വെറും 101 റൺസിൽ എല്ലാവരും പുറത്തായി. മറുപടി പറഞ്ഞ പെർത്ത് 13.5 ഓവറിൽ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി.

മത്സരത്തിൽ ടോസ് നേടിയ പെർത്ത് ബൗളിം​ഗ് തിരഞ്ഞെടുക്കുകയായിരുന്നു. ‌ടോം റോജേഴ്സ് 22ഉം ഹിൽട്ടൺ കാര്‍ട്ട്‌വൈറ്റ്‌ 24ഉം ലയാം ഡേവസൺ 22ഉം റൺസെടുത്തു. ക്യാപ്റ്റൻ മാർകസ് സ്റ്റോയിൻസണിന് 13 റൺസെടുക്കാനെ കഴിഞ്ഞൊള്ളു. മറ്റാർക്കും മെൽബൺ നിരയിൽ രണ്ടക്കം കടക്കാൻ കഴിഞ്ഞില്ല.

മറുപടി പറഞ്ഞ പെർത്തിന് അനായാസം വിജയത്തിലേക്ക് നീങ്ങാൻ കഴിഞ്ഞു. സ്റ്റീഫൻ എസ്കിനാസി 25ഉം കൂപ്പർ കനോലി, ആരോൺ ഹർഡ്ലി എന്നിവർ 20 റൺസ് വീതവും നേടി പുറത്തായി. ജോഷ് ഇം​ഗ്ലീസ് 17ഉം ആഷ്ടൺ ടർണർ 19ഉം റൺസെടുത്ത് പുറത്താകാതെ നിന്നു.

സോളാര്‍ സമര ഒത്തുതീര്‍പ്പ് വിവാദം; മാധ്യമങ്ങള്‍ അജണ്ട സെറ്റ് ചെയ്യുകയാണെന്ന് എം വി ഗോവിന്ദന്‍

എ കെ ശശീന്ദ്രൻ മന്ത്രിസ്ഥാനത്തിരിക്കുന്നത് എന്റെ ഔദാര്യം, മറക്കരുത്: തോമസ് കെ തോമസ്

തൃശ്ശൂരിൽ വൻ വിദ്യാഭ്യാസ കൊള്ള; സ്കൂൾ മാനേജ‍ർ ലക്ഷങ്ങൾ വാങ്ങി പറ്റിച്ചു, ഒടുവിൽ അധ്യാപക‍ർ തെരുവിൽ

പൊട്ടിയ കയ്യില്‍ ഇടേണ്ട കമ്പി മാറി; കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വീണ്ടും ചികിത്സാപിഴവെന്ന് പരാതി

പന്തീരാങ്കാവ് കേസ്: രാഹുലിന്റെ കാറിൽ രക്തക്കറ, പെൺകുട്ടിയുടേതെന്ന് പൊലീസ്, കാർ കസ്റ്റഡിയിൽ

SCROLL FOR NEXT