Cricket

ഇം​ഗ്ലണ്ട് ടെസ്റ്റിനൊരുങ്ങി ഇന്ത്യൻ വനിതകൾ; മത്സരം നാളെ

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

മുംബൈ: രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഇന്ത്യൻ വനിതകൾ ടെസ്റ്റ് ക്രിക്കറ്റിലെ വെള്ളകുപ്പായമണിയും. ഇം​ഗ്ലണ്ടിനെതിരെയുള്ള ഏക ടെസ്റ്റ് മത്സരത്തിൻ്റെ പരമ്പര നാളെ ആരംഭിക്കും. മുംബൈയിലെ ഡി വൈ പാട്ടിൽ സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക. ട്വന്റി 20 പരമ്പരയിലെ തോൽവിക്ക് തിരിച്ചടി നൽകാനാവും ഇന്ത്യയുടെ ശ്രമം.

ഹർമ്മൻപ്രീത് കൗർ നയിക്കുന്ന ഇന്ത്യൻ ടീമിൽ സ്മൃതി മന്ദാന, ഷഫാലി വർമ്മ, ജമീമ റോഡ്രി​ഗസ് തുടങ്ങിയവരെല്ലാം ഉണ്ട്. ദീപ്തി ശർമ്മയാണ് ടീമിന്റെ വൈസ് ക്യാപ്റ്റൻ. രേണു​ക സിം​ഗ്, സൈക ഇസ്ഹാഖ് എന്നിവരാണ് പ്രധാന ബൗളർമാർ. ഹീതർ നൈറ്റ് ആണ് ഇം​ഗ്ലണ്ട് ടീമിനെ നയിക്കുന്നത്.

ഇന്ത്യൻ വനിതകളും ഇം​ഗ്ലണ്ടുമായി 14 തവണ ടെസ്റ്റ് മത്സരങ്ങൾ കളിച്ചിട്ടുണ്ട്. എന്നാൽ രണ്ട് മത്സരങ്ങളിൽ മാത്രമാണ് ഇന്ത്യൻ വനിതകൾക്ക് വിജയിക്കാൻ കഴിഞ്ഞത്. അത് രണ്ട് കഴിഞ്ഞ അഞ്ച് മത്സരങ്ങൾക്കിടെയിലായിരുന്നു. സ്വന്തം നാട്ടിൽ നടക്കുന്ന മത്സരമെന്ന ആത്മവിശ്വാസമാണ് ഇന്ത്യൻ ടീമിനുള്ളത്.

കേരളത്തില്‍ വരുന്നു പെരുമഴ; ബംഗാള്‍ ഉള്‍കടലില്‍ ന്യുന മര്‍ദ്ദ സാധ്യത

സംസ്ഥാനത്തെ ക്രമസമാധാന നില തകര്‍ച്ചയുടെ വാക്കില്‍; ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

ജിഷ വധക്കേസ്: വധശിക്ഷയ്ക്ക് അനുമതി തേടിയുള്ള ഹർജിയിൽ വിധി മെയ് 20ന്

സ്വാതി മലിവാളിനെ ആക്രമിച്ച കേസ്; കെജ്‍രിവാളിന്റെ പിഎ വിഭവ് കുമാർ അറസ്റ്റിൽ

'വര്‍ക്കിംഗ് കമ്മിറ്റി യോഗം പ്രധാനമാണ്; സുപ്രഭാതം പരിപാടിയില്‍ പങ്കെടുക്കാത്തതില്‍ സാദിഖലി തങ്ങള്‍

SCROLL FOR NEXT