Cricket

സ്വന്തം ടീം അം​ഗം അടിച്ച പന്ത് നോൺ സ്ട്രൈക്കിം​ഗ് എൻഡിൽ തടഞ്ഞ് ബാബർ അസം

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

മെൽബൺ: പാകിസ്താൻ താരം ബാബർ അസം ഇപ്പോൾ ഓസ്ട്രേലിയയിലാണ്. ഏകദിന ലോകകപ്പിന് ശേഷം ടെസ്റ്റ് ക്രിക്കറ്റിലെ വെള്ളക്കുപ്പായം അണി‍യാൻ ബാബർ അസം തയ്യാറെടുക്കുകയാണ്. ഡിസംബർ 14ന് ഓസ്ട്രേലിയയ്ക്കെതിരായ മൂന്ന് ടെസ്റ്റുകളുടെ പരമ്പര ആരംഭിക്കും. ഇതിന് മുമ്പായി പാകിസ്താൻ ക്രിക്കറ്റ് ടീം പരിശീലനത്തിലാണ്. എന്നാൽ സ്വന്തം ടീമിന്റെ ബാറ്റർ അടിച്ചുവിട്ട പന്ത് നോൺ സ്ട്രൈക്കിം​ഗ് എൻഡിൽ തടയുന്ന ബാബർ അസമിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരം​ഗമാകുന്നത്.

പ്രൈം മിനിസ്റ്റേഴ്സ് ഇലവനെതിരായ പരിശീലന മത്സരത്തിനിടെയാണ് സംഭവം. ഓസ്ട്രേലിൻ ബൗളർ ബീയു വെബ്സ്റ്റർ എറിഞ്ഞ പന്ത് പാകിസ്താന്റെ ഷാൻ മസൂദ് അടിച്ചുവിട്ടു. ഇത് നോൺ സ്ട്രൈക്കിം​ഗ് എൻഡിൽ നിന്ന അസം കൈകൊണ്ട് പിടിക്കാൻ ശ്രമിച്ചു. ക്രിക്കറ്റ് ഓസ്ട്രേലിയയാണ് ഈ വീഡിയോ എക്സിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.

എകദിന ലോകകപ്പിലെ മോശം പ്രകടനത്തിന് ശേഷം അഴിച്ചുപണിയോടെയാണ് പാകിസ്താൻ ക്രിക്കറ്റ് ടീം ഓസ്ട്രേലിയയിൽ എത്തിയിരിക്കുന്നത്. ബാബർ അസമിന് പകരം ഷഹീൻ ഷാ അഫ്രീദി നായകനായി. ഇൻസമാം ഉൾ ഹഖിന് പകരം വഹാബ് റിയാസാണ് പുതിയ ടീം സിലക്ടർ. ടീമിന്റെ ഡയറക്ടർ സ്ഥാനത്ത് മുഹമ്മദ് ഹഫീസിനെയും തിരഞ്ഞെടുത്തു.

സ്വാതി മലിവാളിനെ ആക്രമിച്ച കേസ്; കെജ്‍രിവാളിന്റെ പിഎ വിഭവ് കുമാർ അറസ്റ്റിൽ

'വര്‍ക്കിംഗ് കമ്മിറ്റി യോഗം പ്രധാനമാണ്; സുപ്രഭാതം പരിപാടിയില്‍ പങ്കെടുക്കാത്തതില്‍ സാദിഖലി തങ്ങള്‍

'പാർട്ടി കാര്യങ്ങളിൽ തീരുമാനമെടുക്കേണ്ട'; 'മമതയെ തള്ളിയ അധിര്‍ രഞ്ജന് താക്കീത് നല്‍കി ഖാര്‍ഗെ

'വിഷ വീക്ഷണത്തിന്റെ പ്രചാരകരായി ചില കോൺഗ്രസ് നേതാക്കൾ'; കേരള കോൺഗ്രസ് എം മുഖപത്രത്തിൽ വിമർശനം

സോളാർ സമരം ഒത്തുതീർപ്പ്; സിപിഐഎം ജനങ്ങളോട് മറുപടി പറയണമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ

SCROLL FOR NEXT