Cricket

ദ്രാവിഡിനെ നിലനിര്‍ത്താന്‍ 'പതിനെട്ടാമത്തെ അടവ്'?; പുതിയ ഓഫറുമായി ബിസിസിഐ

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

മുംബൈ: ഇന്ത്യന്‍ കോച്ച് രാഹുല്‍ ദ്രാവിഡിന്റെ കരാര്‍ പുതുക്കാനുള്ള ചര്‍ച്ചകള്‍ സജീവമാക്കി ബിസിസിഐ. ദ്രാവിഡിന്റെ കരാര്‍ രണ്ട് വര്‍ഷത്തേക്ക് കൂടി നീട്ടാനാണ് ബിസിസിഐയുടെ നീക്കം. ഇന്ത്യയുടെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനായി രാഹുല്‍ ദ്രാവിഡിനും വിവിഎസ് ലക്ഷ്മണിനും ബിസിസിഐ വിസ തയ്യാറാക്കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം ബിസിസിഐയുടെ ഈ ഓഫര്‍ ദ്രാവിഡ് സ്വീകരിച്ചിട്ടുണ്ടോയെന്നതിൽ സ്ഥിരീകരണമില്ല.

ഏകദിന ക്രിക്കറ്റ് ലോകകപ്പോടെ ടീം ഇന്ത്യയുടെ മുഖ്യ പരിശീലക സ്ഥാനത്ത് രാഹുല്‍ ദ്രാവിഡിന്റെ കാലാവധി കഴിഞ്ഞെങ്കിലും അദ്ദേഹത്തിന്റെ കരാര്‍ പുതുക്കാനുള്ള ശ്രമത്തിലാണ് ബിസിസിഐ. കോച്ചായി തുടരണമോയെന്ന കാര്യത്തില്‍ ദ്രാവിഡ് അന്തിമ തീരുമാനമെടുത്തില്ല. അതേസമയം ചില ഐപിഎല്‍ ക്ലബ്ബുകളുമായി ദ്രാവിഡ് ചര്‍ച്ചകള്‍ നടത്തുന്നുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. ദക്ഷിണാഫ്രിക്കക്കെതിരായ ഇന്ത്യയുടെ ടെസ്റ്റ് പരമ്പരയ്ക്ക് മുമ്പ് പുതിയ കരാര്‍ ദ്രാവിഡ് അംഗീകരിക്കുമെന്നാണ് ബിസിസിഐയുടെ പ്രതീക്ഷ. ഡിസംബര്‍ പത്ത് മുതല്‍ ആരംഭിക്കുന്ന പര്യടനത്തില്‍ മൂന്ന് ടി20 മത്സരങ്ങളും മൂന്ന് ഏകദിനങ്ങളും രണ്ട് ടെസ്റ്റ് മത്സരങ്ങളുമാണ് ഇന്ത്യ കളിക്കുക.

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലും ഏകദിന ലോകകപ്പിലും ദ്രാവിഡിന്റെ കീഴിലാണ് ഇന്ത്യ റണ്ണേഴ്‌സപ്പായത്. കഴിഞ്ഞ രണ്ട് വര്‍ഷവമായി ദ്രാവിഡിന് കീഴില്‍ മികച്ച പ്രകടനമാണ് ഇന്ത്യ നടത്തുന്നതെന്നാണ് ബിസിസിഐയുടെ വിലയിരുത്തല്‍. അതുകൊണ്ട് തന്നെ അടുത്ത ടി20 ലോകകപ്പിലും ദ്രാവിഡ് തന്നെ ടീമിനെ നയിക്കണമെന്നാണ് ബിസിസിഐയുടെ താത്പര്യം. ദ്രാവിഡ് തല്‍സ്ഥാനത്ത് നിന്ന് ഒഴിയുകയാണെങ്കില്‍ വിവിഎസ് ലക്ഷ്മണ്‍ ആകും പരിശീലകനാവുക. ഏകദിന ലോകകപ്പിന് ശേഷം ദ്രാവിഡിന്റെ അഭാവത്തില്‍ വിവിഎസ് ലക്ഷ്മണാണ് ഓസ്‌ട്രേലിയക്കെതിരായ ടി20 പരമ്പരയില്‍ ഇന്ത്യയെ പരിശീലിപ്പിക്കുന്നത്.

സ്വാതി മലിവാളിനെതിരായ ആക്രമണം; ഡല്‍ഹി പൊലീസ് അരവിന്ദ് കെജ്‌രിവാളിന്റെ വീട്ടിലെത്തി

അതിതീവ്ര മഴയ്ക്ക് സാധ്യത; റെഡ് അലേര്‍ട്ട് നാല് ജില്ലകളില്‍, മൂന്നിടത്ത് ഓറഞ്ച്

തോമസ് കെ തോമസിന്റെ മന്ത്രിസ്ഥാനത്തെപ്പറ്റി പാര്‍ട്ടിക്കകത്ത് ചര്‍ച്ച ചെയ്തിട്ടില്ല; എ കെ ശശീന്ദ്രന്‍

തൃശ്ശൂരിൽ വൻ വിദ്യാഭ്യാസ കൊള്ള; സ്കൂൾ മാനേജ‍ർ ലക്ഷങ്ങൾ വാങ്ങി പറ്റിച്ചു, ഒടുവിൽ അധ്യാപക‍ർ തെരുവിൽ

'ഒരു കെജ്‌രിവാളിനെ അറസ്റ്റ് ചെയ്താൽ 100 കെജ്‌രിവാൾ ജന്മമെടുക്കും'; എഎപി മാർച്ച് തടഞ്ഞ് പൊലീസ്

SCROLL FOR NEXT