Cricket

​ഗില്ലിനും ശ്രേയസിനും സെഞ്ചുറി; ഇന്ത്യ തിരുത്തുമോ ആ ബാറ്റിങ് റെക്കോർഡ്?

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ഇൻഡോർ: ഓസ്ട്രേലിയയ്ക്കെതിരെ രണ്ടാം ഏകദിനത്തിലും ഇന്ത്യയ്ക്ക് തകർപ്പൻ തുടക്കം. ടോസ് നേടിയ ഓസ്ട്രേലിയ ബൗളിങ് തിരഞ്ഞെടുത്തു. ഓസീസ് നായകൻ സ്റ്റീവ് സ്മിത്തിന്റെ തീരുമാനം തെറ്റെന്ന് തെളിയിച്ചായിരുന്നു ഇന്ത്യൻ മുന്നേറ്റം. ആ​ദ്യം റുത്‌രാജ് ഗെയ്ക്ക്‌വാദിനെ പുറത്താക്കി ഓസ്ട്രേലിയ നേട്ടമുണ്ടാക്കി. എട്ട് റൺസെടുത്ത ഗെയ്ക്ക്‌വാദിനെ ഹേസൽവുഡ് പുറത്താക്കി.

മൂന്നാമനായി എത്തിയ ശ്രേയസ് അയ്യർ തകർത്തടിക്കാൻ തുടങ്ങി. മെല്ലെ തുടങ്ങിയ ശേഷമാണ് ശുഭ്മാൻ ​ഗിൽ അപകടകാരിയായത്. പിന്നാലെ ഇരുവരും ഒപ്പത്തിനൊപ്പം മുന്നേറി. ആദ്യം സെഞ്ചുറി പിന്നിട്ടത് ശ്രേയസ് അയ്യർ ആണ്. 86 പന്തുകളിൽ നിന്നായിരുന്നു നേട്ടം. 90 പന്തിൽ 105 റൺസെടുത്ത് ശ്രേയസ് അയ്യർ പുറത്തായി. സീൻ അബോട്ടിനാണ് വിക്കറ്റ്. ​ഗില്ലും ശ്രേയസും ചേർന്ന രണ്ടാം വിക്കറ്റിൽ 200 റൺസ് കൂട്ടിച്ചേർത്തു. 92 പന്തിൽ ഗിൽ സെഞ്ചുറി ​തികച്ചു. 33 ഓവർ പിന്നിടുമ്പോൾ ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 230 റൺസെടുത്തിട്ടുണ്ട്.

2011 ഡിസംബർ എട്ടിന് സേവാ​ഗിന്റെ ഇരട്ട സെഞ്ചുറിയിൽ ഇന്ത്യ 5ന് 418 റൺസ് നേടിയത് ഇൻഡോറിലെ ഹോൾക്കർ സ്റ്റേഡിയത്തിലാണ്. 219 റൺസെടുത്ത സേവാ​ഗ് 46.3 ഓവറിലാണ് പുറത്തായത്. 25 ഫോറും ഏഴ് സിക്സും സേവാ​ഗ് നേടിയിരുന്നു. ഏകദിന ക്രിക്കറ്റിലെ ഇന്ത്യയുടെ ഉയർന്ന സ്കോറും 5ന് 418 ആണ്. ഇതേ വെടിക്കെട്ട് തുടർന്നാൽ ഇന്ത്യയ്ക്ക് ആ റെക്കോർഡ് തകർക്കാൻ കഴിഞ്ഞേക്കാം.

ഡൽഹിയിൽ കനയ്യ കുമാറിന് വേണ്ടി പ്രചാരണം നടത്തി കെജ്‌രിവാൾ; മോദിക്കും മനോജ് തിവാരിക്കും രൂക്ഷവിമർശനം

ക്വാറിയിലെ വെള്ളത്തില്‍ വീണ് സഹോദരങ്ങളുടെ മക്കള്‍ക്ക് ദാരുണാന്ത്യം

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്! ആറ് സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി

പെരിയാറിൽ മത്സ്യങ്ങൾ ചത്തുപൊങ്ങിയ സംഭവം; ഇന്ന് അന്വേഷണം തുടങ്ങും

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പ്രചാരണം നടത്തണം; ഹേമന്ത് സോറെൻ്റെ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും

SCROLL FOR NEXT