Cricket

അരങ്ങേറ്റം ​ഗംഭീരമാക്കി ഹാരി കെയ്ൻ; വെർഡർ ബ്രെമനെ തകർത്ത് ബയേൺ മ്യൂണിക്

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ബെർലിൻ: ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗ് വിട്ട് ജർമ്മനിയിലേക്ക് പറന്ന ഹാരി കെയ്ൻ തന്റെ അരങ്ങേറ്റം ​ഗംഭീരമാക്കി. ബുന്ദസ് ലീ​ഗിലെ തന്റെ ആദ്യ മത്സരത്തിൽ തന്നെ ബയേണിനായി ​ഹാരി ഗോൾ നേടി. മത്സരത്തിൽ വെർഡൻ ബ്രെമനെ എതിരില്ലാത്ത നാല് ​ഗോളിന് തകർത്താണ് ബയേൺ ജയം ആഘോഷിച്ചത്.

മത്സരത്തിന്റെ നാലാം മിനിറ്റിൽ ലീറോയ് സാനെയാണ് ബയേണിന്റെ ​ഗോൾ വേട്ടയ്ക്ക് തുടക്കം കുറിച്ചത്. ആദ്യ പകുതിയിൽ ഒരു ​ഗോൾ മാത്രമായിരുന്നു ബയേണിന്റെ ലീഡ്. രണ്ടാം പകുതിയിലാണ് ബയേൺ മൂന്ന് ​ഗോൾ കൂടി സ്കോർ ചെയ്തത്. 74-ാം മിനിറ്റിലായിരുന്നു ഹാരി കെയ്നിന്റെ ​ഗോൾ. 90-ാം മിനിറ്റിൽ സാനെ വഴി ബയേൺ വീണ്ടും ലീഡ് ഉയർത്തി.

മത്സരം അവസാനിക്കാൻ ഏതാനും മിനിറ്റ് മാത്രം ബാക്കി നിൽക്കെയാണ് ബയേൺ ​ഗോൾ വേട്ട പൂർത്തിയാക്കിയത്. യുവതാരം മത്യാസ് ടെൽ ആയിരുന്നു ഇത്തവണ വലകുലുക്കിയത്. തകർപ്പൻ ജയം നേടിയെങ്കിലും മത്സരം കടുപ്പമായിരുന്നതായി ഹാരി കെയ്ൻ പ്രതികരിച്ചു. ഡിഎഫ്എൽ സൂപ്പർ കപ്പ് ഫൈനലിൽ ആര്‍ബി ലെയ്പ്‌സിഗിനോട് തോറ്റ ശേഷമാണ് ബയേൺ ബുന്ദസ് ലീ​ഗയ്ക്ക് എത്തിയത്. ആദ്യ മത്സരം ജയിക്കാനായത് ബയേണിന് വലിയ ആത്മവിശ്വാസമാണ് നൽകുന്നത്.

കരമനയിലെ യുവാവിന്റെ കൊലപാതകം: മറ്റുപ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതം

കെ കെ ശൈലജയ്ക്കെതിരായ ലൈംഗിക പരാമർശം; ഖേദം പ്രകടിപ്പിച്ച് ആർഎംപി നേതാവ്

തുറന്ന സംവാദത്തിന് തയ്യാറെന്ന് രാഹുൽ; ചർച്ചയ്ക്ക് ക്ഷണിച്ചുള്ള കത്തിന് മറുപടി പറയാതെ മോദി

'തന്നെ പരാജയപ്പെടുത്താന്‍ ശ്രമിച്ചു';ഗുജറാത്തില്‍ ബിജെപി നേതാവിനെതിരെ ബിജെപി സ്ഥാനാര്‍ത്ഥിയുടെ പരാതി

'ജനങ്ങളെ മതത്തിൻ്റെ പേരിൽ ഭിന്നിപ്പിക്കരുത്'; സിപിഐഎമ്മിനോട് കൈകൂപ്പി അഭ്യർത്ഥിക്കുന്നുവെന്ന് സതീശൻ

SCROLL FOR NEXT