Cricket

ഇം​ഗ്ലീഷ് കൗണ്ടിയിൽ രഹാനെ കളിക്കില്ല; പിന്മാറ്റം ക്ലബ് സ്ഥിരീകരിച്ചു

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ലണ്ടൻ: ഇന്ത്യൻ ക്രിക്കറ്റ് താരം അജിൻക്യ രഹാനെ ഇം​ഗ്ലീഷ് കൗണ്ടി ക്രിക്കറ്റിൽ നിന്ന് പിന്മാറി. രാജ്യാന്തര തലത്തിലെ തിരക്കേറിയ മത്സരക്രമത്തെ തുടർന്നാണ് രഹാനെയുടെ പിന്മാറ്റം. വെസ്റ്റ് ഇൻഡീസ് പരമ്പരയ്ക്ക് ശേഷം ഇം​ഗ്ലീഷ് കൗണ്ടിയിലെ ലെസ്റ്റർഷെയറിനായി കളിക്കാനാണ് രഹാനെ തീരുമാനിച്ചത്. രഹാനയുടെ പിന്മാറ്റം ക്ലബ് അധികൃതർ സ്ഥിരീകരിച്ചു.

അജിൻക്യയുടെ സാഹചര്യങ്ങൾ മനസിലാക്കുന്നതായി ലെസ്റ്റർഷെയർ ക്രിക്കറ്റ് ഡയറക്ടർ ക്ലോദ് ഹെൻ‍ഡേഴ്സൺ പറഞ്ഞു. രാജ്യത്തിനുവേണ്ടി ഇന്ത്യയിലും വിദേശത്തും രഹാനെ തുടർച്ചയായി ക്രിക്കറ്റ് കളിച്ചു. കുടുംബത്തോടൊപ്പം ചിലവഴിക്കാൻ ഇടവേള വേണമെന്ന രഹാനെയുടെ ആവശ്യം അം​ഗീകരിക്കുന്നു. രഹാനെയുമായി ആശയവിനിമയം തുടരുകയാണ്. ഒരിക്കൽ രഹാനെ ലെസ്റ്റർഷെയറിനായി കളിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഹെൻ‍ഡേഴ്സൺ വ്യക്തമാക്കി.

ഓസ്ട്രേലിയൻ ബാറ്റർ പീറ്റർ ഹാൻഡ്സ്കോംമ്പ് ഇന്ത്യൻ താരത്തിന് പകരക്കാരനാകും. ക്ലബിൽ നിന്നും താരങ്ങളുടെ പിന്മാറ്റം മുന്നിൽ കണ്ടിരുന്നതായി ലെസ്റ്റർഷെയർ ഡയറക്ടർ കൂട്ടിച്ചേർത്തു. വിക്കറ്റ് കീപ്പറായും ഉപയോ​ഗപ്പെടുത്താവുന്ന ബാറ്ററാണ് ഹാൻഡ്സ്കോംമ്പ്. താരത്തിൻ്റെ നായക മികവ് ടീമിലെ അം​ഗങ്ങൾക്ക് ​ഗുണം ചെയ്യുമെന്നും ഹെൻ‍ഡേഴ്സൺ പറഞ്ഞു.

സ്വാതി മലിവാളിനെതിരായ അതിക്രമം; അരവിന്ദ് കെജ്‌രിവാളിൻ്റെ പ്രവൈറ്റ് സെക്രട്ടറിക്കെതിരെ കേസെടുത്തു

കപില്‍ സിബൽ സുപ്രീം കോടതി ബാര്‍ അസോസിയേഷന്‍ പ്രസിഡൻ്റ്

അഴിമതിക്കേസുകളില്‍ ഇഡി പിടിച്ചെടുത്ത പണം പാവപ്പെട്ടവര്‍ക്ക് നല്‍കുന്നത് ആലോചിക്കുന്നു: നരേന്ദ്ര മോദി

നാക്കിലെ കെട്ട് ശ്രദ്ധയില്‍പ്പെട്ടു, ഡോക്ടര്‍ അതിന് പ്രാധാന്യം നല്‍കി: ന്യായീകരണവുമായി കെജിഎംസിടിഎ

ബംഗാളില്‍ ഇടിമിന്നലേറ്റ് 11 മരണം; മരിച്ചവരില്‍ കുട്ടികളും, വന്‍ദുരന്തം

SCROLL FOR NEXT