Cricket

നാലാം ആഷസ് ടെസ്റ്റിന് ഇന്ന് തുടക്കം; ഇം​ഗ്ലണ്ടിന് നിർണായകം

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ഓൾഡ്ട്രഫോർഡ്: ആഷസ് പരമ്പരയിലെ നാലാം ടെസ്റ്റിന് ഇന്ന് തുടക്കമാകും. ആഷസ് നേടാൻ ഒരു ജയമോ സമനിലയോ മതി ഓസ്ട്രേലിയയ്ക്ക്. എന്നാൽ‌ ആഷസ് കൈവിടാതിരിക്കാനുള്ള ശ്രമത്തിലാണ് ഇം​ഗ്ലണ്ട്. ഡേവിഡ് വാർണർ തന്നെ ഇന്നിം​ഗ്സ് ഓപ്പൺ ചെയ്യുമെന്നാണ് സൂചന. ആദ്യ മൂന്ന് ആഷസിലും മികച്ച പ്രകടനം പുറത്തെടുക്കാൻ വാർണർക്ക് കഴിഞ്ഞിരുന്നില്ല. നാലാം ടെസ്റ്റിലും തിളങ്ങാൻ കഴിഞ്ഞില്ലെങ്കിൽ വാർണറുടെ ടീമിലെ സ്ഥാനം അപകടത്തിലാകും. കാമറൂൺ ​ഗ്രീനിനും മിച്ചൽ മാർഷിനും ടീമിൽ അവസരം നൽകിയേക്കും. അങ്ങനെയെങ്കിൽ ടോഡ് മർഫിയെ ഒഴിവാക്കാനാവും തീരുമാനം. പരമ്പരയിൽ 2-1 ന് പിന്നിലുള്ള ഇം​ഗ്ലണ്ടിന് ഇനി രണ്ട് ടെസ്റ്റും ജയിക്കേണ്ടതുണ്ട്. മത്സരം നടക്കുന്ന ഓൾഡ്ട്രഫോർഡിലെ മത്സരഫലങ്ങൾ ആതിഥേയർക്ക് അനുകൂലമാണ്. എന്നാൽ ആഷസിൽ ഏറ്റുമുട്ടിയപ്പോഴുള്ള കണക്കുകൾ ഓസ്ട്രേലിയയ്ക്ക് ആശ്വാസം നൽകുന്നു.

ഇതുവരെ 83 ടെസ്റ്റ് മത്സരങ്ങളാണ് ഓൾഡ്ട്രഫോർഡിൽ നടന്നത്. 32 മത്സരങ്ങളിലും ആതിഥേയർ വിജയിച്ചു. സന്ദർശകർക്ക് വിജയിക്കാനായത് 15 തവണ മാത്രം. 35 മത്സരങ്ങളാണ് സമനിലയിൽ കലാശിച്ചത്. ആദ്യം ബാറ്റ് ചെയ്യുന്നവർക്ക് അനുകൂലമാണ് ഓൾഡ്ട്രഫോർഡിലെ ​​ഗ്രൗണ്ട്. 32 മത്സരങ്ങളിൽ ആദ്യം ബാറ്റ് ചെയ്തവർ വിജയിച്ചു. 16 തവണയാണ് രണ്ടാമത് ബാറ്റ് ചെയ്തവർക്ക് വിജയം കണ്ടെത്താൻ കഴിഞ്ഞത്. ആദ്യം ബാറ്റ് ചെയ്ത ടീമിന്റെ ശരാശരി സ്കോർ 332 ആണ്. നാലാം ഇന്നിം​ഗ്സിൽ 168 മാത്രമാണ് ശരാശരി സ്കോർ.

ആഷസിൽ 30 തവണയാണ് ഓൾഡ്ട്രഫോർഡ് വേദിയായത്. ഇം​ഗ്ലണ്ട് ഏഴ് തവണ വിജയിച്ചപ്പോൾ ഓസ്ട്രേലിയ എട്ട് ടെസ്റ്റുകൾ സ്വന്തമാക്കി. ആദ്യം ബാറ്റ് ചെയ്തപ്പോൾ ഇം​ഗ്ലണ്ട് അഞ്ച് തവണയും ഓസ്ട്രേലിയ ഏഴ് തവണയും ഓൾഡ്ട്രഫോർഡിൽ ജയിച്ചുകയറി. എന്നാൽ രണ്ടാമത് ബാറ്റ് ചെയ്തപ്പോൾ ഇം​ഗ്ലണ്ട് രണ്ട് തവണ ജയിച്ചപ്പോൾ ഓസ്ട്രേലിയയ്ക്ക് ഒറ്റ തവണയെ ജയിക്കാൻ കഴിഞ്ഞുള്ളു.

'വിഷ വീക്ഷണത്തിന്റെ പ്രചാരകരായി ചില കോൺഗ്രസ് നേതാക്കൾ'; കേരള കോൺഗ്രസ് എം മുഖപത്രത്തിൽ വിമർശനം

സോളാര്‍ സമര ഒത്തുതീര്‍പ്പ് വിവാദം; മൗനം പാലിച്ച് ഇടതു, വലത് മുന്നണി നേതാക്കള്‍

'ഹജ്ജ് ക്യാമ്പിന്റെ നടത്തിപ്പില്‍ വിഭാഗീയത';സമുദായ സംഘടന നേതാക്കളുടെ കര്‍മസമിതി രൂപവത്കരിച്ചു

മുഖ്യമന്ത്രി സംസ്ഥാനത്ത് തിരിച്ചെത്തി

എറണാകുളം വേങ്ങൂരിലെ മഞ്ഞപ്പിത്ത വ്യാപനം; മജിസ്റ്റീരിയല്‍ അന്വേഷണം തുടങ്ങി

SCROLL FOR NEXT