Cricket

ബട്‌ലറെ അങ്ങനെയങ്ങ് വിടാന്‍ പറ്റില്ല; വമ്പന്‍ ഓഫറുമായി രാജസ്ഥാന്‍ റോയല്‍സ്

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ജയ്പൂര്‍: ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോസ് ബട്‌ലറെ വരും വര്‍ഷങ്ങളിലും ടീമില്‍ നിലനിര്‍ത്താന്‍ രാജസ്ഥാന്‍ റോയല്‍സ്. നാല് വര്‍ഷത്തേക്കുള്ള വമ്പന്‍ ഓഫറാണ് ടീം മാനേജ്‌മെന്റ് താരത്തിന് മുന്നില്‍ വെച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം റോയല്‍സിന്റെ ഓഫറിനോട് ബട്‌ലര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

2018ല്‍ റോയല്‍സിനൊപ്പം ചേര്‍ന്ന ബട്‌ലറെ പിന്നീട് പത്ത് കോടി രൂപ നല്‍കിയാണ് 2022 സീസണില്‍ ക്ലബ്ബ് പിടിച്ചുനിര്‍ത്തിയത്. എന്നാല്‍ പുതിയ കരാറില്‍ എത്ര പ്രതിഫലമാണ് ബട്‌ലറിന് വാഗ്ദാനം ചെയ്തിരിക്കുന്നതെന്ന് വ്യക്തമല്ല. 2025ലാണ് ഇനി ഐപിഎല്ലില്‍ അടുത്ത താരലേലം നടക്കുക. ലേലത്തിലേക്ക് പോകാതെ സൂപ്പര്‍ താരത്തെ പിടിച്ചുനിര്‍ത്താനാണ് റോയല്‍സ് ശ്രമിക്കുന്നത്.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ രാജസ്ഥാന്‍ റോയല്‍സിനെ പ്രതിനിധീകരിക്കുന്നതിന് പുറമെ എസ്എ20 ലീഗില്‍ പാര്‍ള്‍ റോയല്‍സിന് വേണ്ടിയും ബട്ട്ലര്‍ കളിക്കുന്നുണ്ട്. 2018 മുതല്‍ 71 മത്സരങ്ങളില്‍ നിന്ന് അഞ്ച് സെഞ്ച്വറികളും 18 അര്‍ധസെഞ്ചുറികളും സെഞ്ച്വറികളുമാണ് ബട്‌ലര്‍ റോയല്‍സിന് വേണ്ടി നേടിയത്. ദീര്‍ഘകാല കരാര്‍ വാഗ്ദാനം ചെയ്തതിലൂടെ ലീഗില്‍ റണ്‍ മെഷീനായ താരത്തെ ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് റോയല്‍സ് പരിഗണിക്കുമോയെന്നും കണ്ടറിയാം. കഴിഞ്ഞ ഐപിഎല്‍ സീസണില്‍ നേരിയ വ്യത്യാസത്തിലാണ് മലയാളി താരം സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സിന് പ്ലേ ഓഫ് സ്ഥാനം നഷ്ടമായത്. ഇതിന് പിന്നാലെയാണ് അടുത്ത സീസണില്‍ റോയല്‍സിന് പുതിയ ക്യാപ്റ്റന്‍ വന്നേക്കുമെന്നുള്ള അഭ്യൂഹങ്ങള്‍ ഉയര്‍ന്നത്.

സ്ലോവാക്യന്‍ പ്രധാനമന്ത്രി റോബര്‍ട്ട് ഫിക്കോയ്ക്ക് വെടിയേറ്റു; ആരോഗ്യനില ഗുരുതരമെന്ന് റിപ്പോർട്ട്

സുപ്രീംകോടതിയിൽ സ്‌റ്റേ ഹർജി നിലനിൽക്കെ പൗരത്വ സർട്ടിഫിക്കറ്റ്; നിയമനടപടിക്കൊരുങ്ങി മുസ്ലിം ലീഗ്

കെ എസ് ഹരിഹരനെ ഭീഷണിപ്പെടുത്തിയ കേസില്‍ ആറു പേര്‍ അറസ്റ്റില്‍

കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിന് നല്ല സംരക്ഷണം ഇടതുപക്ഷം നല്‍കുന്നുണ്ട്; റോഷി അഗസ്റ്റിന്‍

ഹസൻ്റെ തീരുമാനം വെട്ടി സുധാകരൻ; എം എ ലത്തീഫിനെ തിരിച്ചെടുത്ത നടപടി റദ്ദാക്കി

SCROLL FOR NEXT