Auto

രാജകീയം ഈ വാഹനം; ടൊയോട്ട 2023 വെല്‍ഫയര്‍ എംപിവി ഇന്ത്യയിലെത്തി

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ന്യൂഡൽഹി: ടൊയോട്ട കിർലോസ്‌കർ മോട്ടോർ (ടികെഎം) പുതിയ തലമുറയിലെ വെൽഫയർ അത്യാഡംബര എംപിവി ഇന്ത്യയിൽ അവതരിപ്പിച്ചു. ഹായ്, വിഐപി എന്നിങ്ങനെ രണ്ട് വേരിയന്റുകളിലായാണ് ഈ മോഡലെത്തുന്നത്. ഹായ് വേരിയന്റിന് 1.20 കോടിയും വിഐപി വേരിയന്റിന് 1.30 കോടിയുമാണ് എക്‌സ് ഷോറൂം വില ആരംഭിക്കുന്നത്. നവംബർ മുതൽ വാഹനം വിപണിയിൽ ലഭ്യമാകും.

മുൻ മോഡലിന്റെ ഡിസൈനിൽ നിന്ന് വലിയ മാറ്റങ്ങൾ ടൊയോട്ട കൊണ്ടുവന്നിട്ടുണ്ട്. അത്യാഡംബര സൗകര്യങ്ങളോട് കൂടിയാണ് പുതിയ മോഡലെത്തുന്നത്. മുൻഭാഗത്ത് ടൊയോട്ട ലോഗോ ഉള്ള ഒരു വലിയ സ്ലാറ്റഡ് ഗ്രില്ലുണ്ട്. പിന്നിൽ വി ആകൃതിയിലുള്ള ടെയില്‍ ലാമ്പ്, ക്രോമം, വെല്‍ഫയര്‍ ബാഡ്ജിംഗ്, ഒരു വലിയ ടൊയോട്ട ലോഗോ എന്നിവയുമുണ്ട്.

TNGA-K പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയാണ് പുതിയ മോഡൽ നിർമ്മിച്ചിരിക്കുന്നത്. അത് കാറിന്റെ സുരക്ഷ മെച്ചപ്പെടുത്തുന്നു. 193 ബിഎച്ച്‌പി പവറും 240 എൻഎം ടോർക്കുമുള്ള 2.5 ലിറ്റർ ഫോർ സിലിണ്ടറാണ് കാറിന് കരുത്ത് പകരുന്നത്. ഇത് ഒരു ഇലക്ട്രിക് മോട്ടോറും ബാറ്ററിയുമായി ഘടിപ്പിച്ചിരിക്കുന്നു. 19.28 കിലോമീറ്റര്‍ ഇന്ധനക്ഷമതയാണ് കമ്പനി വാഗ്‌ദനം ചെയ്യുന്നത്.

ഡ്രൈവർ ഉൾപ്പടെ ആറുപേർക്ക് ഇരിക്കാൻ കഴിയുന്ന തരത്തിൽ ക്യാബിൻ എല്ലാ കോണുകളിൽ നിന്നും മെച്ചപ്പെടുത്തിയിട്ടുണ്ട്. ക്യാബിനിനുള്ളിലെ എൻവിഎച്ച് ലെവലുകൾ ടൊയോട്ട കുറയ്ക്കുകയും ചെയ്തു ഫുൾ ബിസിനസ് ക്ലാസ് ക്യാപ്റ്റൻ സീറ്റുകളായാണ് രണ്ടാം നിരയിലെ സീറ്റുകളെ ഒരുക്കിയിരിക്കുന്നത്. കൂടാതെ, എക്സിക്യൂട്ടീവ് ലോഞ്ചിന്റെ ഭാഗമായ ഈ സീറ്റുകൾക്ക് എയര്‍ കണ്ടീഷനിങ് വെന്റിലേഷനുമുണ്ട്. കാറിന്റെ പിൻഭാഗത്തുള്ള വെന്റിലേഷൻ, എയർകോൺ, മറ്റ് ക്രമീകരണങ്ങൾ എന്നിവ ആക്‌സസ് ചെയ്യാൻ യാത്രക്കാർക്കായി പോർട്ടബിൾ കണ്ട്രോൾ സിസ്റ്റവുമുണ്ട്. കൂടാതെ ഈ സീറ്റുകളിൽ മസാജിങ് സംവിധാനവുമുണ്ട്.

മുന്നിലെ യാത്രക്കാർക്ക് പൂർണ്ണമായ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററുളള ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവുമുണ്ട്. പ്രീ- കൊളീഷന്‍ സേഫ്റ്റി സിസ്റ്റം, ലെയ്ന്‍ ട്രെയ്‌സ് അസിസ്റ്റന്‍സ്, അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍, ബ്ലൈന്‍ഡ് മോണിറ്റര്‍ തുടങ്ങി സുരക്ഷയ്ക്കായി ടൊയോട്ട സേഫ്റ്റി സെന്‍സ് ADAS സിസ്റ്റവും സജ്ജീകരിച്ചിട്ടുണ്ട്. ഇത് കൂടാതെ ആറ് എയര്‍ബാഗുകളും സ്റ്റെബിലിറ്റി കണ്‍ട്രോളും അടങ്ങുന്ന സുരക്ഷാ സംവിധാനങ്ങളുമുണ്ട്.

'പാർട്ടി കാര്യങ്ങളിൽ തീരുമാനമെടുക്കേണ്ട'; 'മമതയെ തള്ളിയ അധിര്‍ രഞ്ജന് താക്കീത് നല്‍കി ഖാര്‍ഗെ

'വിഷ വീക്ഷണത്തിന്റെ പ്രചാരകരായി ചില കോൺഗ്രസ് നേതാക്കൾ'; കേരള കോൺഗ്രസ് എം മുഖപത്രത്തിൽ വിമർശനം

സോളാർ സമരം ഒത്തുതീർപ്പ്; സിപിഐഎം ജനങ്ങളോട് മറുപടി പറയണമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ

സോളാര്‍ സമരത്തില്‍ ഡീല്‍ നടന്നിട്ടുണ്ടെങ്കില്‍ ഗൗരവതരം; എന്‍ കെ പ്രമചന്ദ്രന്‍

സോളാര്‍ സമര ഒത്തുതീര്‍പ്പ് വിവാദം; മൗനം പാലിച്ച് ഇടതു, വലത് മുന്നണി നേതാക്കള്‍

SCROLL FOR NEXT