Alappuzha

സ്വർണക്കടയിൽ പെൺകുട്ടിയുടെ കണ്ണ് വെട്ടിച്ച് മോഷണം; ദൃശ്യങ്ങൾ സിസിടിവിയിൽ, പ്രതി പിടിയിൽ

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ആലപ്പുഴ: സ്വർണക്കടയിൽ കയറി പകൽ കടയിൽ ഉണ്ടായിരുന്ന ആളുടെ കണ്ണ് വെട്ടിച്ച് മോഷണം നടത്തിയ യുവാവ് പിടിയിൽ. കഞ്ഞിക്കുഴി പഞ്ചായത്ത് വിഷ്ണുഭവനം വീട്ടിൽ കണ്ണനെയാണ് (കൊമ്പൻ കണ്ണൻ- 33) നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. കളത്തിവീട് ചന്തയ്ക്ക് സമീപമുള്ള വീട്ടിൽ നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്.

വെള്ളിയാഴ്ച വൈകീട്ട് അഞ്ചിന് മുല്ലയ്ക്കൽ ആർഎൻഎ ജ്വല്ലറിയിലാണ് മോഷണം നടന്നത്. ഈ സമയം കടയുടമയുടെ മകൾ മാത്രമാണ് കടയിലുണ്ടായിരുന്നത്. പെൺകുട്ടിയുടെ ശ്രദ്ധതെറ്റിച്ച് ഇയാൾ മോഷണം നടത്തുന്നത് സിസിടിവി ദൃശ്യത്തിൽ വ്യക്തമാണ്. ഈ ദൃശ്യം ഉപയോഗിച്ചാണ് പൊലീസ് പ്രതിയെ തിരിച്ചറിഞ്ഞത്.

പെൺകുട്ടിയുടെ ശ്രദ്ധതെറ്റിക്കുന്നതിന് ഒരു കടലാസ് കഷ്ണം പ്രതി താഴെയിടുകയും അതെടുക്കാൻ പെൺകുട്ടി കുനിഞ്ഞപ്പോൾ സ്വർണാഭരണം മോഷ്ടിക്കുകയുമായിരുന്നു. തുടർന്ന് ഇയാൾ ബൈക്കിൽ കയറി പോയി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

കരിമണല്‍ ഖനനത്തിന് ഐആർഇ ലിമിറ്റഡിന് കരാര്‍; സ്വകാര്യ കമ്പനികൾക്ക് സഹായകമാകുമെന്ന് ആക്ഷേപം

ജോണ്‍ മുണ്ടക്കയത്തോട് സോളാര്‍ സമരം ചര്‍ച്ച ചെയ്തിട്ടില്ല, വിളിച്ചത് തിരുവഞ്ചൂർ; ജോൺ ബ്രിട്ടാസ്

അത്തരം പരാമര്‍ശങ്ങള്‍ വേണ്ട; യെച്ചൂരിയുടെയും ദേവരാജന്റെയും പ്രസംഗം 'വെട്ടി' ദൂരദര്‍ശന്‍

സ്ത്രീവിരുദ്ധ പരാമർശം; ഹരിഹരനെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു

താനൂര്‍ കസ്റ്റഡിക്കൊല: താമിർ ജിഫ്രിക്കൊപ്പം പിടികൂടിയ 4 പേരുടെ ഇൻസ്പെക്ഷൻ മെമ്മോയിലും വ്യാജ ഒപ്പ്

SCROLL FOR NEXT