Picture courtesy: Screenshot from Sanis Media
Picture courtesy: Screenshot from Sanis Media  
Alappuzha

സഹോദരനൊപ്പം ഉണ്ണിയപ്പം വിറ്റ വീഡിയോ വൈറൽ; സ്വപ്നങ്ങൾ ബാക്കിയാക്കി വിഷ്ണുപ്രിയയുടെ മടക്കം

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

കായംകുളം : ക്ഷേത്ര കുളത്തിൽ ചാടി മരിച്ച പതിനേഴുകാരിയായ വിഷ്ണുപ്രിയ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയ കുട്ടി. സഹോദരൻ ശിവപ്രിയനൊപ്പം ഉണ്ണിയപ്പം വിൽക്കുന്ന വീഡിയോ ആയിരുന്നു വൈറലായത്. ഭിന്നശേഷിക്കാരായ അച്ഛനും അമ്മയുമാണ് വിഷ്ണുപ്രിയക്കുള്ളത്. ജീവിത മാർഗത്തിന് വേണ്ടിയാണ്‌ വിഷ്‌ണു പ്രിയയും സഹോദരനും ഉണ്ണിയപ്പം വിൽപ്പനയ്ക്കായി തെരുവിൽ ഇറങ്ങിയത്.

'അച്ഛൻ വായിക്കാൻ പോകുന്നയാളാണ് എപ്പോഴും ജോലി കാണില്ല. അതുകൊണ്ടു തന്നെ ജീവിക്കാൻ വേണ്ടി അച്ഛൻ ഉണ്ണിയപ്പം ഉണ്ടാക്കിത്തരും. ഞങ്ങളത് വിൽക്കും', എന്നാണ് വിഷ്ണുപ്രിയ പറഞ്ഞത്. ഇങ്ങനയുള്ള മക്കളെ കിട്ടിയത് അഭിമാനം എന്ന് പിതാവ് വിജയൻ പറയുന്നതും വീഡിയോയിൽ കാണാം. 'ഇങ്ങനെ രണ്ട് മക്കളെ കിട്ടിയതാണ് ഞങ്ങളുടെ ഏറ്റവും വലിയ ഭാ​ഗ്യം. ഒന്നിനു വേണ്ടിയും നിർബന്ധിക്കാറില്ല. ആ​ഹാരം പോലും ഇന്നത് വേണമെന്നുള്ള വാശിയില്ല. കളിക്കാനൊന്നും പോകാറില്ല, അവരുടെ ജീവിതം ഇതാണ്', പിതാവ് പറയുന്നു.

ഇന്ന് വൈകിട്ട് 3.30നായിരുന്നു കായംകുളം കൊപ്രാപ്പുര ഈരിയ്ക്കൽ പടീറ്റതിൽ വിഷ്മണുപ്രിയ കുളത്തിൽ ചാടി മരിച്ചത്. നാട്ടുകാർ നോക്കി നിൽക്കയായിരുന്നു കായംകുളം എരുവ ക്ഷേത്രത്തിലെ കുളത്തിൽ കുട്ടി ചാടിയത്. ഉടൻ കരയ്ക്ക് എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇൻക്വസ്റ്റ് നടപടികൾ പുരോഗമിക്കുകയാണ്. ആത്മഹത്യയാണെന്ന് പൊലീസ് അറിയിച്ചു. പ്ലസ് ടു കഴിഞ്ഞ് എല്‍എല്‍ബിക്ക് അഡ്മിഷൻ എടുത്തിരിക്കുകയായിരുന്നു വിഷ്ണുപ്രിയ.

(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)

'ഒരു കെജ്‌രിവാളിനെ അറസ്റ്റ് ചെയ്താൽ 100 കെജ്‌രിവാൾ ജന്മമെടുക്കും'; എഎപി മാർച്ച് തടഞ്ഞ് പൊലീസ്

തോമസ് കെ തോമസിന്റെ മന്ത്രിസ്ഥാനത്തെപ്പറ്റി പാര്‍ട്ടിക്കകത്ത് ചര്‍ച്ച ചെയ്തിട്ടില്ല; എ കെ ശശീന്ദ്രന്‍

'സിസോദിയക്കായി ഇത് ചെയ്തിരുന്നെങ്കിൽ നന്നായിരുന്നു'; കെജ്‌രിവാളിന്റെ പ്രതിഷേധ മാർച്ചിനെതിരെ സ്വാതി

ചക്രവാതച്ചുഴി, ന്യൂനമര്‍ദ്ദ പാത്തി; കാലവര്‍ഷമെത്തുന്നു, കേരളത്തില്‍ മഴ കനക്കും

തൃശ്ശൂരിൽ വൻ വിദ്യാഭ്യാസ കൊള്ള; സ്കൂൾ മാനേജ‍ർ ലക്ഷങ്ങൾ വാങ്ങി പറ്റിച്ചു, ഒടുവിൽ അധ്യാപക‍ർ തെരുവിൽ

SCROLL FOR NEXT