Top

കുട്ടനാട് റസ്‌ക്യൂ ടീം എന്ന സംഘടന മറയാക്കിയും ചാരായം വാറ്റ്; യുവമോര്‍ച്ച നേതാവ് അറസ്റ്റില്‍

ഇയാളെ ജില്ലാ വൈസ് പ്രസിഡന്റ് സ്ഥാനത്തു നിന്നും നീക്കം ചെയ്തിരുന്നുവെന്നും യുവമോർച്ചയുടെ ജില്ലാനേതൃത്വം അറിയിച്ചു.

30 Jun 2021 8:35 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കുട്ടനാട് റസ്‌ക്യൂ ടീം എന്ന സംഘടന മറയാക്കിയും ചാരായം വാറ്റ്; യുവമോര്‍ച്ച നേതാവ് അറസ്റ്റില്‍
X

ചാരായം വാറ്റിയതിന് യുവമോർച്ച ആലപ്പുഴ ജില്ലാ വൈസ് പ്രസിഡന്റ് അനൂപ് പോലീസ് പിടിയിൽ. കേസിനെ തുടർന്ന് ഒളിവിലായിരുന്ന ഇയാളെ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ചാരായ വിൽപ്പന നടത്തുന്ന ഇയാളുടെ ബന്ധുക്കൾ എടത്വ പോലീസിന്റെ പിടിയിലായതോടെയാണ് അന്വേഷണം അനൂപിലേക്കും നീണ്ടത്. യുവമോർച്ചയുടെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള പാസിന്റെ മറവിൽ കൂടിയാണ് ചാരായ വിൽപ്പന നടന്നതെന്നാണ് വിവരം.

കുട്ടനാട് റെസ്ക്യൂ ടീം എന്ന സന്നദ്ധസംഘടനയുടെ പ്രസിഡന്റ് കൂടിയായ അനൂപ് ഈ സംഘടനയുടെ പ്രവർത്തനങ്ങളെയും ചാരായ വാറ്റിന് മറയായി ഉപയോഗിച്ചു എന്നാണ് പോലീസ് പറയുന്നത്. ബന്ധുക്കൾ പൊലീസ് പിടിയിലായ ഉടൻതന്നെ അനൂപ് മുൻകൂർ ജാമ്യത്തിന് ശ്രമിച്ചിരുന്നെങ്കിലും അത് ലഭിച്ചിരുന്നില്ല. എന്നാൽ അനൂപ് നിലവിൽ യുവമോർച്ച നേതാവല്ല എന്നാണ് യുവമോർച്ചയുടെ ഔദ്യോഗിക പ്രതികരണം. ഇയാളെ ജില്ലാ വൈസ് പ്രസിഡന്റ് സ്ഥാനത്തു നിന്നും നീക്കം ചെയ്തിരുന്നുവെന്നും യുവമോർച്ചയുടെ ജില്ലാനേതൃത്വം അറിയിച്ചു.

Next Story

Popular Stories