Top

പുതുപ്പള്ളിയില്‍ ഉമ്മന്‍ ചാണ്ടിയുടെ വീട്ടിലേക്ക് ബിജെപി മാര്‍ച്ച്; പാതിയില്‍ നിലച്ച പദ്ധതികളില്‍ റീത്ത് വെച്ച് പ്രതിഷേധം; പൊലീസ് ജലപീരങ്കി പ്രയോഗിച്ചു

നിയമസഭാതെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാസം ശേഷിക്കെ മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ ചാണ്ടിയുടെ തട്ടകത്തില്‍ പ്രതിഷേധം ശക്തമാക്കി ബിജെപി. ഉമ്മന്‍ ചാണ്ടിയുടെ പുതുപ്പള്ളിയിലെ വീട്ടിലേക്ക് യുവമോര്‍ച്ച മാര്‍ച്ച് നടത്തി. ‘എംഎല്‍എ ഉമ്മന്‍ ചാണ്ടി പുതുപ്പള്ളിക്ക് ബാധ്യത, 50 വര്‍ഷത്തെ എംഎല്‍എ പണികൊണ്ട് പുതുപ്പള്ളിക്ക് എന്ത് കിട്ടി?’ എന്നീ മുദ്രാവാക്യങ്ങളോടെയായിരുന്നു പ്രതിഷേധം. പുതുപ്പള്ളി ജംഗ്ഷനില്‍ നിന്നാരംഭിച്ച മാര്‍ച്ച് ഉമ്മന്‍ ചാണ്ടിയുടെ വീടിന് സമീപം പോലീസ് ബാരിക്കേഡ് ഉയര്‍ത്തി തടഞ്ഞു. തുടര്‍ന്ന് പ്രവര്‍ത്തകര്‍ക്കുനേരെ ജലപീരങ്കി പ്രയോഗിച്ചു. ഇതോടെ പ്രവര്‍ത്തകര്‍ […]

14 Feb 2021 7:42 AM GMT

പുതുപ്പള്ളിയില്‍ ഉമ്മന്‍ ചാണ്ടിയുടെ വീട്ടിലേക്ക് ബിജെപി മാര്‍ച്ച്; പാതിയില്‍ നിലച്ച പദ്ധതികളില്‍ റീത്ത് വെച്ച് പ്രതിഷേധം; പൊലീസ് ജലപീരങ്കി പ്രയോഗിച്ചു
X

നിയമസഭാതെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാസം ശേഷിക്കെ മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ ചാണ്ടിയുടെ തട്ടകത്തില്‍ പ്രതിഷേധം ശക്തമാക്കി ബിജെപി. ഉമ്മന്‍ ചാണ്ടിയുടെ പുതുപ്പള്ളിയിലെ വീട്ടിലേക്ക് യുവമോര്‍ച്ച മാര്‍ച്ച് നടത്തി. ‘എംഎല്‍എ ഉമ്മന്‍ ചാണ്ടി പുതുപ്പള്ളിക്ക് ബാധ്യത, 50 വര്‍ഷത്തെ എംഎല്‍എ പണികൊണ്ട് പുതുപ്പള്ളിക്ക് എന്ത് കിട്ടി?’ എന്നീ മുദ്രാവാക്യങ്ങളോടെയായിരുന്നു പ്രതിഷേധം. പുതുപ്പള്ളി ജംഗ്ഷനില്‍ നിന്നാരംഭിച്ച മാര്‍ച്ച് ഉമ്മന്‍ ചാണ്ടിയുടെ വീടിന് സമീപം പോലീസ് ബാരിക്കേഡ് ഉയര്‍ത്തി തടഞ്ഞു. തുടര്‍ന്ന് പ്രവര്‍ത്തകര്‍ക്കുനേരെ ജലപീരങ്കി പ്രയോഗിച്ചു. ഇതോടെ പ്രവര്‍ത്തകര്‍ റോഡിലിരുന്ന് മുദ്രാവാക്യം വിളിച്ചു. പാതിവഴിയില്‍ നിലച്ച പദ്ധതികളുടെ മാതൃകകളുമായി എത്തിയ പ്രവര്‍ത്തകര്‍ അതിനുമുകളില്‍ റീത്ത് വെച്ചു.

അന്‍പതു വര്‍ഷത്തിലേറെയായി പുതുപ്പള്ളിയുടെ എംഎല്‍എയായും ഏഴു വര്‍ഷം കേരളത്തിന്റെ മുഖ്യമന്ത്രിയായും പ്രവര്‍ത്തിച്ച ഉമ്മന്‍ചാണ്ടി പുതുപ്പള്ളിയിലെ ജനങ്ങളെ വഞ്ചിക്കുകയായിരുന്നുവെന്ന് യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് സി ആര്‍ പ്രഫുല്‍കൃഷ്ണന്‍ പറഞ്ഞു. ഉമ്മന്‍ ചാണ്ടി കപട വാഗ്ദാനങ്ങള്‍ നല്‍കി വോട്ടുവാങ്ങിയാണ് വിജയിച്ചതെന്നും യുവമോര്‍ച്ചാ നേതാവ് ആരോപിച്ചു.

വാകത്താനം-പനച്ചിക്കാട് പഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പിക്കാനായി 34 വര്‍ഷങ്ങള്‍ക്കു മുന്‍പ് പണി ആരംഭിച്ച പാലക്കാലുങ്കല്‍ പാലം, കോടികള്‍ പാഴാക്കി വെറും അഞ്ചു തൂണുകള്‍ മാത്രം വെള്ളത്തില്‍ നിര്‍ത്തി ഉപേക്ഷിച്ച അയര്‍ക്കുന്നം പാറക്കടവ് പാലം, പണിപൂര്‍ത്തിയാകാതെ കാടു കയറി നശിക്കുന്ന പുതുപ്പള്ളിയിലെ മിനി സിവില്‍ സ്റ്റേഷന്‍ തുടങ്ങിയവ ഉമ്മന്‍ചാണ്ടിയുടെ പിടിപ്പുകേടിന്റെ ഉദാഹരണങ്ങളില്‍ ചിലതുമാത്രം. സ്വന്തം മണ്ഡലത്തിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ മുന്‍കൈ എടുക്കാതെ കേരളത്തിലെ ജനങ്ങളുടെ കണ്ണില്‍ പൊടിയിടുകയാണ് ഉമ്മന്‍ചാണ്ടി. അന്‍പതുവര്‍ഷം തുടര്‍ച്ചയായി ജയിച്ചിട്ടും സ്വന്തം മണ്ഡലത്തിലെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനാകാതെ വീണ്ടും മത്സരത്തിന് ഇറങ്ങുകയാണ്. ജനങ്ങളോടുള്ള വെല്ലുവിളിയാണിത്. ഇതിന് ജനം മറുപടി നല്‍കുമെന്നും യുവമോര്‍ച്ചാ നേതാവ് കൂട്ടിച്ചേര്‍ത്തു.

Next Story