Top

യോഗിയെ വിമര്‍ശിച്ച് ട്വീറ്റ്; മുന്‍ ഐഎഎസ് ഓഫീസറുടെ അക്കൗണ്ടിനെതിരെ നടപടി ആവശ്യപ്പെട്ട് യുപി പോലീസ്

യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ വിമര്‍ശിച്ച മുന്‍ ഐ എ എസ് ഓഫീസര്‍ സൂര്യപ്രതാപ് സിംഹിന്റെ അക്കൗണ്ടിനെതിരെ നടപടി സ്വീകരിക്കണമെന്ന് ട്വിറ്ററിനോട് ആവശ്യപ്പെട്ട് യു പി പോലീസ്. നേരത്തെ യോഗിയെ വിമര്‍ശിച്ച് സുര്യപ്രതാപ് ട്വീറ്റ് ചെയ്്തിരുന്നു. ഇതാണ് യു പി പോലീസിനെ ചൊടിപ്പിച്ചത്. ഇതുസംബന്ധിച്ച് ട്വിറ്റര്‍ അയച്ച ഇ മെയില്‍ കഴിഞ്ഞ ദിവസം സൂര്യപ്രതാപ് പുറത്തുവിട്ടു. ഇന്ത്യന്‍ നിയമങ്ങള്‍ക്കു വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന സൂര്യപ്രതാപിന്റെ അക്കൗണ്ടിനെതിരെ നടപടി സ്വീകരിക്കണമെന്നാണ് യു പി പോലീസ് ആവശ്യപ്പെട്ടിരിക്കുന്നത്. യോഗിക്ക് മോദിയുടെ […]

6 Jun 2021 1:55 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

യോഗിയെ വിമര്‍ശിച്ച് ട്വീറ്റ്; മുന്‍ ഐഎഎസ് ഓഫീസറുടെ അക്കൗണ്ടിനെതിരെ നടപടി ആവശ്യപ്പെട്ട് യുപി പോലീസ്
X

യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ വിമര്‍ശിച്ച മുന്‍ ഐ എ എസ് ഓഫീസര്‍ സൂര്യപ്രതാപ് സിംഹിന്റെ അക്കൗണ്ടിനെതിരെ നടപടി സ്വീകരിക്കണമെന്ന് ട്വിറ്ററിനോട് ആവശ്യപ്പെട്ട് യു പി പോലീസ്. നേരത്തെ യോഗിയെ വിമര്‍ശിച്ച് സുര്യപ്രതാപ് ട്വീറ്റ് ചെയ്്തിരുന്നു. ഇതാണ് യു പി പോലീസിനെ ചൊടിപ്പിച്ചത്. ഇതുസംബന്ധിച്ച് ട്വിറ്റര്‍ അയച്ച ഇ മെയില്‍ കഴിഞ്ഞ ദിവസം സൂര്യപ്രതാപ് പുറത്തുവിട്ടു. ഇന്ത്യന്‍ നിയമങ്ങള്‍ക്കു വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന സൂര്യപ്രതാപിന്റെ അക്കൗണ്ടിനെതിരെ നടപടി സ്വീകരിക്കണമെന്നാണ് യു പി പോലീസ് ആവശ്യപ്പെട്ടിരിക്കുന്നത്.

യോഗിക്ക് മോദിയുടെ ജന്മദിനാശംസയില്ല: യോഗിക്കെതിരെ ബിജെപിയില്‍ പടയൊരുക്കമെന്ന് സൂചന

യു പിയിലെ വിവിധ നഗരങ്ങളില്‍ സൂര്യപ്രതാപിനെതിരെ ആറോളം കേസുകള്‍ ഇതിനകം രജിസ്റ്റര്‍ ചെയ്തു. സൂര്യപ്രാതാപിന്റെ അക്കൗണ്ടിലെ ചില ഉള്ളടക്കങ്ങള്‍ ഇന്ത്യന്‍ നിയമങ്ങളുടെ ലംഘനമാണെന്നും അതിനെതിരെ നടപടി വേണമെന്നുമാണ് യു പി പോലീസ ആവശ്യപ്പെട്ടിരിക്കുന്നത.് സുതാര്യത ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് ട്വിറ്റര്‍ ഇക്കാര്യം സൂര്യപ്രതാപിനെ അറിയിക്കുന്നതെന്ന് ഇ മെയിലില്‍ വ്യക്തമാക്കുന്നുണ്ട്.

വാതില്‍പടി റേഷന്‍ പദ്ധതി കേന്ദ്രം മുടക്കുന്നതായി ഡല്‍ഹി സര്‍ക്കാര്‍; പ്രധാനമന്ത്രി റേഷന്‍ മാഫിയക്കൊപ്പമെന്നും ആം ആദ്മി പാര്‍ട്ടി

യു പി പോലീസ് തന്റെ ട്വിറ്റര്‍ അക്കൗണ്ടിനെതിരെ ഇപ്പോള്‍ കേസെടുത്തിട്ടുമുണ്ട്. അഭിപ്രായ സ്വതന്ത്രത്തിനെതിരെയുള്ള വെല്ലുവിളിയാണിത്. എന്തിനാണ് സര്‍ക്കാര്‍ വിമര്‍ശനങ്ങളെ ഭയക്കുന്നതെന്നും സൂര്യപ്രതാപ് സിംഹ് ചോദിച്ചു. അതിനിടെ യു പി പോലീസ് തന്നെ ആറുമണിക്കൂറിലധികം ചോദ്യം ചെയ്്തതായും സൂര്യപ്രതാപ് വെളിപ്പെടുത്തി.സത്യത്തിന്റെ വഴി കഠിനമാണ്. എങ്കിലും താന്‍ അതിലൂടെ തന്നെ ഇനിയും നടക്കുമെന്നുമാണ് സൂര്യപ്രതാപ് ഇതുസംബന്ധിച്ച് പ്രതികരിച്ചത്. എന്നാല്‍ സൂര്യപ്രതാപിനെ ചോദ്യം ചെയ്തത് സ്വാഭവികമായ അന്വോഷണപക്രിയ മാത്രമാണെന്ന് കേസന്വോഷിക്കുന്ന ഉന്നവോ പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.

Next Story