Top

‘ഈ മാസ്റ്റർപീസിന് നന്ദി’; ഫ്രീഡം അറ്റ് മിഡ്നൈറ്റിന് അഭിനന്ദനവുമായി യൂട്യൂബ് ഇന്ത്യ

ചിത്രത്തിന്റെ സംവിധായകൻ ആർജെ ഷാൻ തന്റെ ഫേസ്ബുക്ക് പേജിലൂടെ സ്ക്രീൻഷോട്ട് പങ്കുവെച്ചിട്ടുണ്ട്.

15 Jan 2021 6:14 AM GMT
ഫിൽമി റിപ്പോർട്ടർ

‘ഈ മാസ്റ്റർപീസിന് നന്ദി’; ഫ്രീഡം അറ്റ് മിഡ്നൈറ്റിന് അഭിനന്ദനവുമായി യൂട്യൂബ് ഇന്ത്യ
X

അനുപമ പരമേശ്വരൻ കേന്ദ്ര കഥാപാത്രമായെത്തുന്ന ഹ്രസ്വചിത്രം ഫ്രീഡം അറ്റ് മിഡ്നൈറ്റിന് അഭിനന്ദനവുമായി യൂട്യൂബ് ഇന്ത്യ. ചിത്രം മികച്ച ദൃശ്യവിരുന്ന് ഒരുക്കുന്നുവെന്നും ഈ മാസ്റ്റർപീസ് ഒരുക്കിയതിന് നന്ദി അറിയിക്കുന്നുവെന്നുമാണ് യൂട്യൂബുക്കിന്റെ കമന്റ്. ചിത്രത്തിന്റെ സംവിധായകൻ ആർജെ ഷാൻ തന്റെ ഫേസ്ബുക്ക് പേജിലൂടെ സ്ക്രീൻഷോട്ട് പങ്കുവെച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസമാണ് ഫ്രീഡം അറ്റ് മിഡ്‌നൈറ്റ് യൂട്യൂബിലൂടെ റിലീസ് ചെയ്തത്. കുഞ്ചാക്കോ ബോബന്‍, മഞ്ജു വാര്യര്‍, ദുല്‍ഖര്‍ സല്‍മാന്‍ എന്നിവരുടെ ഫേസ്ബുക്ക് പേജിലൂടെ ആണ് യൂട്യൂബ് ലിങ്ക് റിലീസ് ചെയ്തത്. 247-ന്റെ യൂട്യൂബ് ചാനലില്‍ ആണ് ചിത്രം റിലീസ് ചെയ്തിരിക്കുന്നത്. ചിത്രത്തെ പ്രശംസിച്ചും വിമർശിച്ചും നിരവധിപേരാണ് സമൂഹ മാധ്യമങ്ങളിൽ ചർച്ച ചെയ്യുന്നത്.

ചിത്രത്തിനെതിരെ രേവതി സമ്പത്ത് നടത്തിയ വിമർശനം സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരുന്നു. വിവേചനങ്ങളും, വിരുദ്ധമായ രീതികളും ഇല്ലാത്ത ഒരു സിനിമ മേഖല എന്ന തരത്തിലേക്ക് മാറ്റങ്ങളുണ്ടാക്കുവാൻ ഒരു പറ്റം മനുഷ്യർ അഹോരാത്രം ശ്രമിച്ചുകൊണ്ടിരിക്കുമ്പോൾ ആർജെ.ഷാനിനെ പോലുള്ളവർ സമൂഹത്തിന് കലയിലൂടെ വീണ്ടും തെറ്റിദ്ധാരണകൾ ഉണ്ടാക്കികൊടുക്കുകയല്ല വേണ്ടതെന്ന് രേവതി പറയുന്നു.

ഇതിനകം 50 ലക്ഷം വ്യൂവേഴ്‌സിനെ ഫ്രീഡം അറ്റ് മിഡ്നൈറ്റ് സ്വന്തമാക്കി കഴിഞ്ഞു. ചിത്രം തെലുങ്കിലേക്കും കന്നടയിലേക്കും റീമേക്ക് ചെയ്യാനുള്ള പദ്ധതിയിലാണ് അണിയറപ്രവർത്തകർ.

Next Story