കാമുകിയുടെ സഹോദരനെ വെടിവെച്ച് കൊന്നു; പ്രമുഖ യൂട്യൂബറും കൂട്ടുകാരും പിടിയില്‍
നൊയിഡയില്‍ കാമുകിയുടെ സഹോദരനെ വെടിവെച്ച് കൊലപ്പെടുത്തി യൂട്യൂബറും കൂട്ടുകാരും. നൊയിഡ സെക്ടര്‍ 53 സ്വദേശിയായ പ്രമുഖ യൂട്യൂബറും, കൂട്ടുകാരായ സുമിത് ശര്‍മ, അമിത് ഗുപ്ത എന്നിവരാണ് കൊല നടത്തിയത്. ഇവരെ നൊയിഡ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരുടെ ബൈക്കുകളും ഉപയോഗിച്ച തോക്കും വെടിയുണ്ടകളും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.നൊയിഡ സെക്ടര്‍ 31ല്‍ താമസിക്കുന്ന കമല്‍ ശര്‍മയെ ഒക്ടോബര്‍ 28നാണ് അജ്ഞാതര്‍ വെടിവെച്ച് കൊലപ്പെടുത്തിയത്. ജോലി കഴിഞ്ഞ് മടങ്ങവെയായിരുന്നു ആക്രമണം ഉണ്ടായത്. സംഭവത്തെത്തുടര്‍ന്ന് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു എങ്കിലും പ്രതികളെക്കുറിച്ച് […]

നൊയിഡയില്‍ കാമുകിയുടെ സഹോദരനെ വെടിവെച്ച് കൊലപ്പെടുത്തി യൂട്യൂബറും കൂട്ടുകാരും. നൊയിഡ സെക്ടര്‍ 53 സ്വദേശിയായ പ്രമുഖ യൂട്യൂബറും, കൂട്ടുകാരായ സുമിത് ശര്‍മ, അമിത് ഗുപ്ത എന്നിവരാണ് കൊല നടത്തിയത്. ഇവരെ നൊയിഡ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരുടെ ബൈക്കുകളും ഉപയോഗിച്ച തോക്കും വെടിയുണ്ടകളും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
നൊയിഡ സെക്ടര്‍ 31ല്‍ താമസിക്കുന്ന കമല്‍ ശര്‍മയെ ഒക്ടോബര്‍ 28നാണ് അജ്ഞാതര്‍ വെടിവെച്ച് കൊലപ്പെടുത്തിയത്. ജോലി കഴിഞ്ഞ് മടങ്ങവെയായിരുന്നു ആക്രമണം ഉണ്ടായത്.
സംഭവത്തെത്തുടര്‍ന്ന് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു എങ്കിലും പ്രതികളെക്കുറിച്ച് സൂചനകളൊന്നും ലഭിച്ചിരുന്നില്ല. തുടര്‍ന്ന് കൊല്ലപ്പെട്ട കമലിന്റെ സഹോദരിയുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തിയപ്പോഴാണ് ഇവരുടെ ഫോണ്‍ വിവരങ്ങള്‍ ലഭിച്ചത്. തുടര്‍ന്ന് പ്രതികളെ തിരിച്ചറിയുകയും ഇവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയും ചെയ്തു. കമലിന്റെ സഹോദരിയും നിസാമുലും തമ്മിലുണ്ടായിരുന്ന് ബന്ധത്തെ കമല്‍ എതിര്‍ത്തിരുന്നു. ഇതാണ് കൊലപാതകത്തിലേക്ക് നയിക്കാന്‍ കാരണമായതെന്ന് പൊലീസ് പറഞ്ഞു. ഇവരുടെ അടുപ്പം അറിഞ്ഞ കമല്‍ സഹോദരിയുടെ ഫോണ്‍ വാങ്ങിവെക്കുകയും നിസാമുലിനെ മര്ദ്ദിക്കുകും ചെയ്തിരുന്നു. ഇതിനെത്തുടര്‍ന്നാണ് കമലിനെ കൊലപ്പെടുത്താന്‍ തീരുമാനിച്ചത്.
രാത്രി ജോലി കഴിഞ്ഞ് കമ്പനിയില്‍ നിന്നിറങ്ങിയ കമലിനെ പ്രതികള്‍ ബൈക്കില്‍ പിന്തുടര്‍ന്നെത്തിയാണ് കൊല നടത്തിയത്. എണ്‍പതോളം സിസിടിവി ദൃശ്യങ്ങളാണ് പൊലീസ് പരിശോധിച്ചത്. മൂന്ന് ചെറുപ്പക്കാര്‍ ബൈക്കില്‍ സഞ്ചരിക്കുന്ന ദൃശ്യങ്ങള്‍ സിസിടിവി ക്യാമറയില്‍ ഉണ്ടായിരുന്നു എങ്കിലും തിരിച്ചറിയാന്‍ സാധിച്ചിരുന്നില്ല. ശേഷമാണ് കമലിന്റെ സഹോദരിയെ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചത്.
നിലവില്‍ കൊലപാതകത്തില്‍ സഹോദരിക്ക് എന്തെങ്കിലും പങ്കുണ്ടോ എന്ന് അന്വേഷിച്ച് വരികയാണ് പൊലീസ്.
ബൈക്കുകളിലെ അഭ്യാസ പ്രകടനങ്ങള്‍ കൊണ്ട് ജനശ്രദ്ധ നേടിയ നിസാമുലിന് ഒമ്പത് ലക്ഷത്തോളം യൂട്യൂബ് സബ്സ്ക്രൈബേഴ്സാണുളളത്. കൂടാതെ ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം തുടങ്ങി മറ്റ് സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലും നിരവധി ഫോളോവേഴ്സ് ഉണ്ട്.