യൂട്യൂബും ഗൂഗിളും നിലച്ചു, ഇളകി മറിഞ്ഞത് ട്വിറ്റര്‍

യൂട്യൂബ്, ജിമെയില്‍, ഗൂഗിള്‍,തുടങ്ങിയ എല്ലാ ഗൂഗിള്‍ സര്‍വീസുകളും ലോകമെമ്പാടും നിശ്ചിത സമയത്തേക്ക് നിലച്ചു. വിവിധ രാജ്യങ്ങളില്‍ ഒരേ സമയമാണ് ഗൂഗിള്‍ സര്‍വീസുകള്‍ നിലച്ചത്. ഈയടുത്ത് തന്നെ സമാനമായ സംഭവം ഉണ്ടായിരുന്നെങ്കിലും ഇത്തവണ 15 മിനുട്ടോളം നേരം ഈ സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കാതിരുന്നു.
വെബ് തടസ്സങ്ങള്‍ ട്രാക്ക് ചെയ്യുന്ന ഡൗണ്ഡിറ്റക്റ്റകര് എന്ന വെബ്സൈറ്റ് നല്കുന്ന കണക്ക് പ്രകാരം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 40000 ത്തോളം പരാതികളാണ് ഇതുമായി ബന്ധപ്പെട്ട് ലഭിച്ചത്. ഇതില്‍ യൂട്യൂബും ജിമെയിലുമാണ് വലിയ പ്രശ്നം നേരിട്ടത്.
സംഭവത്തിനു പിന്നാലെ പരാതികളും ട്രോളുകളും നിറഞ്ഞത് ട്വിറ്ററിലാണ്. ലോകാവസാനം സംഭവിക്കുകയാണെന്നു വരെ ചിലര്‍ ട്വീറ്റ് ചെയ്തു. യൂട്യൂബും ഗൂഗിളും തുറക്കാന്‍ നോക്കിയവരുടെ എക്സ്പ്രഷനുകളും മറ്റും ട്രോളുകളായി ട്വിറ്ററില്‍ നിറയുകയാണ്.
മണിക്കൂറിനുള്ളില്‍ പത്തു ലക്ഷത്തോളം ട്വീറ്റുകളാണ് ഇതുമായി ബന്ധപ്പെട്ട് ട്വിറ്ററില്‍ വന്നത്.
പലരും തങ്ങളുടെ ഫോണിന്റെ കുഴപ്പമാണിതെന്നറിയാന് നേരെയെത്തിയത് ട്വിറ്ററിലാണ്. സംഭവത്തില്‍ ഇതുവരെയും ഗൂഗിള്‍ ഔദ്യോഗിക വിശദീകരണം നല്‍കിയിട്ടില്ല. അതേസമയം യൂട്യൂബ് സംഭവത്തോട് പ്രതികരിച്ചിട്ടുണ്ട്. യൂട്യൂബ് പ്രവര്‍ത്തിക്കുന്നത് നിശ്ചലമായത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും ഇതുമായി ബന്ധപ്പെട്ടുള്ള കൂടുതല്‍ വിവരങ്ങള്‍ പിന്നാലെ അറിയിക്കുമെന്നാണ് യൂട്യൂബ് ഇറക്കിയ പ്രസ്താവനയില്‍ പറയുന്നത്.