Top

‘കത്വ, ഉന്നാവോ ഇരകളുടെ പേരില്‍ പിരിച്ചെടുത്തതിലെ 15 ലക്ഷം പികെ ഫിറോസ് അടിച്ചുമാറ്റി’; ലഭിച്ച 48 ലക്ഷവും കൊടുത്തിട്ടില്ലെന്ന് യൂത്ത് ലീഗ് ദേശീയ നേതാവ്

കത്വ, ഉന്നാവോ ഇരകളുടെ പേരില്‍ യൂത്ത് ലീഗ് പിരിച്ചെടുത്ത പണം ഇതുവരെയും ഇരകള്‍ക്ക് കൈമാറിയില്ലെന്ന ഗുരുതര ആരോപണവുമായി പാര്‍ട്ടിയുടെ ദേശീയ സമിതി അംഗം യൂസഫ് പടനിലം. പിരിച്ച പണം കേരളത്തിലെ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ അടിച്ചുമാറ്റിയെന്നാണ് ആരോപണം. 48 ലക്ഷം രൂപ പിരിച്ചതില്‍ ഒരുരൂപ പോലും ഇരകളുടെ കുടുംബത്തിന് കൈമാറിയിട്ടില്ല. 2019ല്‍ പികെ ഫിറോസ് നടത്തിയ യുവജനയാത്രയുടെ കടമുണ്ടെന്ന് പറഞ്ഞ് 15 ലക്ഷം രൂപ വകമാറ്റിയെന്നും യൂസഫ് പടനിലം ആരോപിച്ചു. കേരളത്തിലെ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ക്കുള്‍പ്പെടെ […]

2 Feb 2021 4:12 AM GMT

‘കത്വ, ഉന്നാവോ ഇരകളുടെ പേരില്‍ പിരിച്ചെടുത്തതിലെ 15 ലക്ഷം പികെ ഫിറോസ് അടിച്ചുമാറ്റി’; ലഭിച്ച 48 ലക്ഷവും കൊടുത്തിട്ടില്ലെന്ന് യൂത്ത് ലീഗ് ദേശീയ നേതാവ്
X

കത്വ, ഉന്നാവോ ഇരകളുടെ പേരില്‍ യൂത്ത് ലീഗ് പിരിച്ചെടുത്ത പണം ഇതുവരെയും ഇരകള്‍ക്ക് കൈമാറിയില്ലെന്ന ഗുരുതര ആരോപണവുമായി പാര്‍ട്ടിയുടെ ദേശീയ സമിതി അംഗം യൂസഫ് പടനിലം. പിരിച്ച പണം കേരളത്തിലെ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ അടിച്ചുമാറ്റിയെന്നാണ് ആരോപണം. 48 ലക്ഷം രൂപ പിരിച്ചതില്‍ ഒരുരൂപ പോലും ഇരകളുടെ കുടുംബത്തിന് കൈമാറിയിട്ടില്ല. 2019ല്‍ പികെ ഫിറോസ് നടത്തിയ യുവജനയാത്രയുടെ കടമുണ്ടെന്ന് പറഞ്ഞ് 15 ലക്ഷം രൂപ വകമാറ്റിയെന്നും യൂസഫ് പടനിലം ആരോപിച്ചു.

കേരളത്തിലെ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ക്കുള്‍പ്പെടെ പണം ലഭിച്ചതായി ഇദ്ദേഹം പറയുന്നു. എല്ലാവരും അതിവൈകാരികമായി ഉള്‍ക്കൊണ്ട കത്വ, ഉന്നാവോ ഇരകള്‍ക്കായി പിരിച്ച തുക നല്‍കാതിരിക്കുന്നത് അതീവ ഗുരുതരമായ വിഷയമായി താന്‍ കാണുന്നതായി യൂസഫ് പടനിലം പറഞ്ഞു. പിരിച്ചെടുത്ത പണം സംബന്ധിച്ച യാതൊരു കണക്കുകളും ദേശീയ കമ്മിറ്റിയ്ക്കുമുന്നില്‍ അവതരിപ്പിച്ചില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കണക്ക് അവതരിപ്പിക്കാന്‍ പലതവണ ആവശ്യപ്പെട്ടിട്ടും ഇതുവരെ കാര്യങ്ങളില്‍ വ്യക്തത വരാത്തതിനാലാണ് പൊതുവിടങ്ങളില്‍ ഇത് പറയേണ്ടിവരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സാമ്പത്തികക്രമക്കേടുകള്‍ ചോദ്യം ചെയ്ത ഹൈദരലി തങ്ങളുടെ മകന്‍ മുഈനലവി തങ്ങളെ പാര്‍ട്ടിയ്ക്കുള്ളില്‍ അപമാനിക്കാന്‍ ശ്രമങ്ങള്‍ നടന്നതായും യൂസഫ് പടനിലം പറയുന്നു. ഈ വിഷയവുമായി ബന്ധപ്പെട്ടാണ് യൂത്ത് ലീഗ് ദേശീയ പ്രസിഡന്റ് സാബിര്‍ ഗഫാര്‍ രാജിവെച്ചതെന്നും യൂസഫ് പടനിലം വെളിപ്പെടുത്തി. സികെ സുബൈര്‍ ഉത്തരേന്ത്യന്‍ യാത്രകള്‍ നടത്താന്‍ ഈ ഫണ്ട് ഉപയോഗിച്ചെന്നും യൂസഫ് പറഞ്ഞു. കുഞ്ഞാലിക്കുട്ടി അടക്കമുള്ളവര്‍ക്ക് മുന്നില്‍ ഈ വിഷയം അവതരിപ്പിച്ചിരുന്നു. ആറുമാസത്തില്‍ പരിഹരിക്കാമെന്ന് കഴിഞ്ഞവര്‍ഷം പറഞ്ഞിരുന്നു. എന്നാല്‍ ഇതുവരെ പരിഹാരം ഉണ്ടാകാത്ത സാഹചര്യത്തിലാണ് വിഷയം പൊതുജനമധ്യത്തില്‍ വെളിപ്പെടുത്തിയതെന്നും അദ്ദേഹം പറഞ്ഞു.

Next Story

Popular Stories