Top

‘മീന്‍ കറിയെ ചൊല്ലി തര്‍ക്കം’; ഹോട്ടലിലെ ചില്ല് മേശ തല്ലി തകര്‍ത്ത യുവാവ് കൈ ഞരമ്പ് മുറിഞ്ഞ് രക്തം വാര്‍ന്ന് മരിച്ചു

ഹോട്ടലില്‍ ഭക്ഷണം കഴിക്കുന്നതിനിടെ ഉണ്ടായ തര്‍ക്കത്തിനിടെ മേശ തല്ലിതകര്‍ത്ത യുവാവ് ചോര വാര്‍ന്ന് മരിച്ചു. ഭക്ഷണശാലയിലെ ചില്ലു മേശ കൈ കൊണ്ട് തല്ലിത്തകര്‍ത്ത 25 കാരനാണ് കൈ ഞരമ്പ് മുറിഞ്ഞ് പരിക്കേറ്റ് മരിച്ചത്. പാലക്കാട് കൂട്ടുപാതയില്‍ വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം. കല്ലിങ്കല്‍ കളപ്പക്കാട് ശ്രീജിത്ത് ആണ് മരിച്ചത്. അര്‍ദ്ധരാത്രിയോടെയാണ് കൂട്ടുകാര്‍ക്കൊപ്പം ശ്രീജിത്ത് ലഘുഭക്ഷണശാലയില്‍ ഭക്ഷണം കഴിക്കുന്നതിനായി എത്തിയത്. ഇതിനിടെ മീന്‍ കറിയെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് മേശ തല്ലിതകര്‍ക്കുന്ന നിലയിലേക്ക് എത്തിയത്. ചില്ലു മേശ ശ്രീജിത്ത് കൈ കൊണ്ട് […]

18 Jun 2021 1:05 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

‘മീന്‍ കറിയെ ചൊല്ലി തര്‍ക്കം’; ഹോട്ടലിലെ ചില്ല് മേശ തല്ലി തകര്‍ത്ത യുവാവ് കൈ ഞരമ്പ് മുറിഞ്ഞ് രക്തം വാര്‍ന്ന് മരിച്ചു
X

ഹോട്ടലില്‍ ഭക്ഷണം കഴിക്കുന്നതിനിടെ ഉണ്ടായ തര്‍ക്കത്തിനിടെ മേശ തല്ലിതകര്‍ത്ത യുവാവ് ചോര വാര്‍ന്ന് മരിച്ചു. ഭക്ഷണശാലയിലെ ചില്ലു മേശ കൈ കൊണ്ട് തല്ലിത്തകര്‍ത്ത 25 കാരനാണ് കൈ ഞരമ്പ് മുറിഞ്ഞ് പരിക്കേറ്റ് മരിച്ചത്. പാലക്കാട് കൂട്ടുപാതയില്‍ വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം. കല്ലിങ്കല്‍ കളപ്പക്കാട് ശ്രീജിത്ത് ആണ് മരിച്ചത്.

അര്‍ദ്ധരാത്രിയോടെയാണ് കൂട്ടുകാര്‍ക്കൊപ്പം ശ്രീജിത്ത് ലഘുഭക്ഷണശാലയില്‍ ഭക്ഷണം കഴിക്കുന്നതിനായി എത്തിയത്. ഇതിനിടെ മീന്‍ കറിയെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് മേശ തല്ലിതകര്‍ക്കുന്ന നിലയിലേക്ക് എത്തിയത്. ചില്ലു മേശ ശ്രീജിത്ത് കൈ കൊണ്ട് തല്ലി തകര്‍ക്കുകയായിരുന്നുവെന്ന് കസബ പൊലീസ് പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ യുവാവിനെ സുഹൃത്തുക്കള്‍ പാലക്കാട് ജില്ലാ ആശുപത്രിയിലേക്കും പിന്നീട് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. എന്നാല്‍ ജീവന്‍ രക്ഷിക്കാനായില്ല.

സംഭവത്തിന് പിന്നാലെ ശ്രീജിത്തിനൊപ്പം ഉണ്ടായിരുന്ന സുഹൃത്തുക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ചരക്കു വാഹന ജീവനക്കാരെ പ്രതീക്ഷിച്ച തുറന്ന് പ്രവര്‍ത്തിച്ച ഹോട്ടലിലായിരുന്നു സംഭവം. യുവാവിന്റെ മരണത്തിന് പിന്നാലെ പൊലീസത്തി കട പൂട്ടിച്ചു.

Next Story