Top

പെട്രോള്‍ കൊള്ള: 100 കിലോമീറ്റര്‍ 100 സൈക്കിള്‍, യൂത്ത് കോണ്‍ഗ്രസിന്റെ റാലി ആരംഭിച്ചു

രാജ്യത്തെ തുടര്‍ച്ചയായ ഇന്ധന വിലവര്‍ധനവിനെതിരെ യൂത്ത് കോണ്‍ഗ്രസ് സംഘടിപ്പിക്കുന്ന സൈക്കിള്‍ റാലി ആരംഭിച്ചു. കായംകുളത്ത് നടന്ന ഉത്ഘാടന ചടങ്ങില്‍ യൂത്ത് കോണ്‍ഗ്രസ്സ് അഖിലേന്ത്യ പ്രസിഡന്റ് ബി വി ശ്രീനിവാസ് റാലി ഉദ്ഘാടനം ചെയ്തു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍ എംഎല്‍എയുടെ നേതൃത്വത്തിലാണ് സൈക്കിള്‍ റാലി സംഘടിപ്പിക്കുന്നത്. കായംകുളം മുതല്‍ രാജ്ഭവന്‍ വരെയുള്ള 100 കിലോമീറ്റര്‍ റാലിയില്‍ 100 സൈക്കിളുകളാണ് പങ്കെടുക്കുക. കായംകുളത്തുനിന്ന് ആരംഭിച്ച റാലി കരുനാഗപ്പള്ളി, ചവറ, കൊല്ലം, ഇരവിപുരം, ചാത്തന്നൂര്‍ എന്നീ കേന്ദ്രങ്ങള്‍ […]

14 July 2021 1:00 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പെട്രോള്‍ കൊള്ള: 100 കിലോമീറ്റര്‍ 100 സൈക്കിള്‍, യൂത്ത് കോണ്‍ഗ്രസിന്റെ റാലി ആരംഭിച്ചു
X

രാജ്യത്തെ തുടര്‍ച്ചയായ ഇന്ധന വിലവര്‍ധനവിനെതിരെ യൂത്ത് കോണ്‍ഗ്രസ് സംഘടിപ്പിക്കുന്ന സൈക്കിള്‍ റാലി ആരംഭിച്ചു. കായംകുളത്ത് നടന്ന ഉത്ഘാടന ചടങ്ങില്‍ യൂത്ത് കോണ്‍ഗ്രസ്സ് അഖിലേന്ത്യ പ്രസിഡന്റ് ബി വി ശ്രീനിവാസ് റാലി ഉദ്ഘാടനം ചെയ്തു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍ എംഎല്‍എയുടെ നേതൃത്വത്തിലാണ് സൈക്കിള്‍ റാലി സംഘടിപ്പിക്കുന്നത്.

കായംകുളം മുതല്‍ രാജ്ഭവന്‍ വരെയുള്ള 100 കിലോമീറ്റര്‍ റാലിയില്‍ 100 സൈക്കിളുകളാണ് പങ്കെടുക്കുക. കായംകുളത്തുനിന്ന് ആരംഭിച്ച റാലി കരുനാഗപ്പള്ളി, ചവറ, കൊല്ലം, ഇരവിപുരം, ചാത്തന്നൂര്‍ എന്നീ കേന്ദ്രങ്ങള്‍ പിന്നിട്ട് വൈകിട്ട് ആറുമണിയോടെ കടമ്പാട്ടുകോണത്ത് സമാപിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഇന്ന് ജൂലൈ 14 നും ജൂലൈ 15നുമായാണ് റാലി പൂര്‍ത്തിയാക്കുക.

May be an image of 9 people, people standing, bicycle and road
May be an image of 3 people, people standing, people sitting, bicycle, outdoors and text that says

ഇന്ധനത്തിന്റെ അടിസ്ഥാന വിലയേക്കാള്‍ കൂടുതല്‍ നികുതി കൊടുക്കേണ്ടി വരുന്നത് ജനതയുടെ ഗതികേട് തന്നെയാണ്. കൊവിഡ് പശ്ചാതലത്തില്‍ പ്രതികരിക്കുവാനുള്ള ജനങ്ങളുടെ പരിമിതിയെ ചൂഷണം ചെയ്യുകയാണ് മോദി സര്‍ക്കാര്‍. ഒരു നേര്‍ത്ത ആശ്വാസമാകുവാന്‍ പിണറായി സര്‍ക്കാരും ശ്രമിക്കുന്നില്ല. ഇനിയും പ്രതികരിക്കാതിരുന്നാല്‍ ചൂഷണം തുടരും. ഈ പശ്ചാത്തലത്തില്‍ രാജ്യത്തെ സാധാരണക്കാരനു വേണ്ടി സാധാരണക്കാര്‍ നടത്തുന്ന പ്രക്ഷോഭമാണ് രാജ്ഭവനിലേക്കുള്ള സൈക്കിള്‍ റാലി. ഇന്ധനത്തിന്റെ അടിസ്ഥാന വിലയേക്കാള്‍ നികുതി കൊടുക്കേണ്ടി വരുന്ന ഓരോ ഇന്ത്യക്കാരന്റെയും പ്രതിഷേധത്തിന്റെ പ്രതീകമാണ് ഈ സമരമെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.

May be an image of 3 people, people standing, animal and road

പെട്രോളിയം-പാചക വാതക വില വര്‍ദ്ധനക്കെതിരെ കോണ്‍ഗ്രസ്സ് രാജ്യവ്യാപകമായി ആരംഭിച്ചിരിക്കുന്ന പ്രക്ഷോഭണത്തിന്റെ ഭാഗമായി എറണാകുളം ജില്ലാ കോണ്‍ഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം കാളവണ്ടി യാത്രയും നടത്തിയിരുന്നു.

Also Read:‘ഇനിയും എത്രകാലം പാവങ്ങള്‍ കിറ്റിന് മുന്നില്‍ ആത്മാഭിമാനം പണയം വയ്ക്കണം?’; വിരട്ടല്‍ വേണ്ടെന്ന് എം കെ മുനീര്‍

Next Story

Popular Stories