ഇടതുകോട്ട പിടിച്ചെടുക്കാന്‍ യൂത്ത് കോണ്‍ഗ്രസ് നേതാവോ? സിവില്‍ സര്‍വ്വീസ് ഉപേക്ഷിച്ചെത്തിയ സരിന് ഇറങ്ങുമ്പോള്‍ ഒറ്റപ്പാലത്തെ സമവാക്യങ്ങള്‍ മാറുമോ
പാലക്കാട്: ഇടതില്‍നിന്നും ഒറ്റപ്പാലം പിടിച്ചെടുക്കാന്‍ യുവനിരയെ ഇറക്കാന്‍ ആലോചിച്ച് കോണ്‍ഗ്രസ്. മൂന്ന് പതിറ്റാണ്ടായി ഇടതിനൊപ്പം നിന്ന മണ്ഡലം യൂത്ത് കോണ്‍ഗ്രസിന് വിട്ടുകൊടുക്കാനാണ് ആലോചന. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ഡോ പി സരിനെയാണ് ഒറ്റപ്പാലത്തേക്ക് പരിഗണിക്കുന്നതെന്നാണ് വിവരം. അഞ്ച് വര്‍ഷം മുമ്പ് സിവില്‍ സര്‍വ്വീസ് രാജിവെച്ചാണ് സരിന് സജീവ രാഷ്ട്രീയ പ്രവര്‍ത്തനത്തിലേക്ക് തിരിഞ്ഞത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ യുവാക്കള്‍ക്ക് കൂടുതല്‍ പാതിനിധ്യം നല്‍കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് സരിന് അടക്കമുള്ളവരുടെ പേരുകള്‍ ദേശീയ നേതൃത്വത്തിന് കൈമാറിയിരുന്നു. സരിന് ഒറ്റപ്പാലം […]

പാലക്കാട്: ഇടതില്‍നിന്നും ഒറ്റപ്പാലം പിടിച്ചെടുക്കാന്‍ യുവനിരയെ ഇറക്കാന്‍ ആലോചിച്ച് കോണ്‍ഗ്രസ്. മൂന്ന് പതിറ്റാണ്ടായി ഇടതിനൊപ്പം നിന്ന മണ്ഡലം യൂത്ത് കോണ്‍ഗ്രസിന് വിട്ടുകൊടുക്കാനാണ് ആലോചന. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ഡോ പി സരിനെയാണ് ഒറ്റപ്പാലത്തേക്ക് പരിഗണിക്കുന്നതെന്നാണ് വിവരം.
അഞ്ച് വര്‍ഷം മുമ്പ് സിവില്‍ സര്‍വ്വീസ് രാജിവെച്ചാണ് സരിന് സജീവ രാഷ്ട്രീയ പ്രവര്‍ത്തനത്തിലേക്ക് തിരിഞ്ഞത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ യുവാക്കള്‍ക്ക് കൂടുതല്‍ പാതിനിധ്യം നല്‍കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് സരിന് അടക്കമുള്ളവരുടെ പേരുകള്‍ ദേശീയ നേതൃത്വത്തിന് കൈമാറിയിരുന്നു. സരിന് ഒറ്റപ്പാലം സ്വദേശി എന്നതുകൊണ്ടുതന്നെ മണ്ഡലത്തിലെ പ്രാദേശിക പിന്തുണ സരിനുണ്ടാവും എന്നാണ് യൂത്ത് കോണ്‍ഗ്രസിന്റെ കണക്കുകൂട്ടല്‍.
2011ല്‍ നിലവിലെ എംപി വികെ ശ്രീകണ്ഠനായിരുന്നു യുഡിഎഫ് സ്ഥാനാര്‍ത്ഥി. 9,000 വോട്ടുകള്‍ക്ക് മാത്രമാണ് ശ്രീകണ്ഠന് അന്ന് പരാജയപ്പെട്ടത്. ഇത് സരിനെ ഇറക്കി തിരിച്ചുപിടിക്കാമെന്നാണ് കോണ്‍ഗ്രസ് കരുതുന്നത്. സരിനെ ഇറക്കിയാല്‍ നഗരപ്രദേശങ്ങളില്‍ മുന്നേറ്റമുണ്ടാക്കാമെന്നാണ് പാര്‍ട്ടിയുടെ പ്രതീക്ഷ.
ബാലസംഘം സംസ്ഥാന കോഡിനേറ്റര്‍ എം രണ്ദീഷിനെയാവും എല്‍ഡിഎഫ് ഇറക്കുകയെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും സിപിഐഎം ജില്ലാ സെക്രട്ടറി സികെ രാജേന്ദ്രനാവും നറുക്കുവീഴുകയെന്നാണ് വിവരം. മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സുബൈദ ഇസ്ഹാക്കിനെയും പരിഗണിക്കുന്നുണ്ട്.