‘സജീവ് ജോസഫ് കെസി വേണുഗോപാലിന്റെ പുതിയ ഗ്രൂപ്പ് നോമിനി’; കെസി ഹൈക്കമാന്റിനെ ഹൈജാക്ക് ചെയ്തെങ്കില്‍ കഷ്ടമെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ്
ഇരിക്കൂര്‍ മണ്ഡലത്തിലെ യുഡിഎഫിന്റെ പ്രചരണപരിപാടികളില്‍ സഹകരിക്കാത്തതിനെക്കുറിച്ച് പ്രതികരണവുമായി എ ഗ്രൂപ്പുക്കാരനായ യൂത്ത് കോണ്‍ഗ്രസ് നേതാവ് ജോഷി കണ്ടത്തില്‍. കെസി വേണുഗോപാലിന്റെ പുതിയ ഗ്രൂപ്പിന്റെ നോമിനിയായാണ് സജീവ് ജോസഫ് വന്നത് എന്നതില്‍ സംശയമില്ലെന്നും കെസി വേണുഗോപാല്‍ ഹൈക്കമാന്റിനെ ഹൈജാക്ക് ചെയ്തിട്ടുണ്ടെങ്കില്‍ അത് കഷ്ടമാണെന്നും ജോഷി കണ്ടത്തില്‍ റിപ്പോര്‍ട്ടര്‍ ടിവി എഡിറ്റേഴ്സ് അവറില്‍ പറഞ്ഞു. ജോഷി കണ്ടത്തില്‍ പറഞ്ഞത് ഇങ്ങനെ: ”സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പ്രദേശത്തെ പ്രവര്‍ത്തകര്‍ എതിരാണ്. പ്രതിഷേധവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സമാന്തര കണ്വെന്ഷന് നടത്തി. നല്ല ഉദേശത്തോടെയായിരുന്നു അത്. […]

ഇരിക്കൂര്‍ മണ്ഡലത്തിലെ യുഡിഎഫിന്റെ പ്രചരണപരിപാടികളില്‍ സഹകരിക്കാത്തതിനെക്കുറിച്ച് പ്രതികരണവുമായി എ ഗ്രൂപ്പുക്കാരനായ യൂത്ത് കോണ്‍ഗ്രസ് നേതാവ് ജോഷി കണ്ടത്തില്‍. കെസി വേണുഗോപാലിന്റെ പുതിയ ഗ്രൂപ്പിന്റെ നോമിനിയായാണ് സജീവ് ജോസഫ് വന്നത് എന്നതില്‍ സംശയമില്ലെന്നും കെസി വേണുഗോപാല്‍ ഹൈക്കമാന്റിനെ ഹൈജാക്ക് ചെയ്തിട്ടുണ്ടെങ്കില്‍ അത് കഷ്ടമാണെന്നും ജോഷി കണ്ടത്തില്‍ റിപ്പോര്‍ട്ടര്‍ ടിവി എഡിറ്റേഴ്സ് അവറില്‍ പറഞ്ഞു.
ജോഷി കണ്ടത്തില്‍ പറഞ്ഞത് ഇങ്ങനെ: ”സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പ്രദേശത്തെ പ്രവര്‍ത്തകര്‍ എതിരാണ്. പ്രതിഷേധവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സമാന്തര കണ്വെന്ഷന് നടത്തി. നല്ല ഉദേശത്തോടെയായിരുന്നു അത്. ഇരിക്കൂര്‍ മണ്ഡലത്തില്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി വരണം. സജീവ് ജോസഫിനെ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥിയായി എങ്ങനെ കാണണം. അങ്ങനെയാണെങ്കില്‍ എനിക്കും സ്ഥാനാര്‍ത്ഥിയായി കൂടെ. ജോഷി കണ്ടത്തിലിന്. ഇവിടെയൊരു സര്‍വ്വേ നടന്നെന്ന് പറയുന്നു. അത് എങ്ങനെയാണ്, ആരുടെ എടുത്താണ് നടന്നത്. വളരെ വ്യക്തിപരമായി പറയുന്നു. ഇവിടെയൊരു സര്‍വ്വേയും നടന്നില്ല. ഒന്നും നടന്നില്ല. ഇരിക്കൂര്‍ മണ്ഡലത്തില്‍ ഒരു തീരുമാനമുണ്ടായി. അവര്‍ മുന്നോട്ട് പോയി. അതില്‍ ബുദ്ധിമുട്ടുണ്ട്. തീരുമാനം പുനഃപരിശോധിക്കണം. കേരളത്തില്‍ പിണറായി വിജയനെതിരെ ഒരു സീറ്റും വിട്ടുകിട്ടാന്‍ കോണ്‍ഗ്രസ് സാഹചര്യമില്ല. കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നമ്മള് എപ്പോഴും അഭിപ്രായം പറയും. കെസി വേണുഗോപാലിന്റെ പുതിയ ഗ്രൂപ്പിന്റെ നോമിനിയായാണ് സജീവ് ജോസഫ് വന്നത് എന്നതില്‍ സംശയമില്ല. കെസി വേണുഗോപാല്‍ ഹൈക്കമാന്റിനെ ഹൈജാക്ക് ചെയ്തിട്ടുണ്ടെങ്കില്‍ അത് കഷ്ടമാണ്. നാളെ 10 മണിക്ക് ശേഷം ഞാന്‍ തന്നെ ചില കാര്യങ്ങള്‍ മാധ്യമങ്ങളോട് പറയും.”
ഇരിക്കൂറില്‍ നടന്നത് കെസി വേണുഗോപാല്‍ നടത്തിയ ഗൂഢാലോചനയാണെന്ന് ജോഷി കണ്ടത്തില്‍ നേരത്തെ പറഞ്ഞിരുന്നു. കോണ്‍ഗ്രസ് മുക്തഭാരതത്തിനാണ് വേണുഗോപാലിന്റെ ശ്രമം. കെ സുധാകരന് ഗ്രൂപ്പിന് അതീതമായ സ്വാധീനം കണ്ണൂരിലുണ്ട്.സുധാകരനെ അവഗണിച്ച് മുന്നോട്ട് പോകാനാകില്ലെന്നും ജോഷി പറഞ്ഞിരുന്നു.