Top

യോ​ഗം നടന്നത് മാസ്ക് ധരിച്ച്, എംഎൽഎക്കെതിരെ ​ഗൂഢാലോചന; വിശദീകരണവുമായി യൂത്ത് കോൺ​ഗ്രസ്

കൽപ്പറ്റ: എംഎൽഎയുടെ നേതൃത്വത്തിൽ കോവിഡ് പ്രോട്ടോകോൾ ലംഘനം നടന്നു എന്നുള്ള പ്രചരണം ഗൂഢലക്ഷ്യത്തോടെ കൂടി ഉള്ളതും അടിസ്ഥാനരഹിതവുമാണെന്ന് യൂത്ത് കോൺഗ്രസ് കൽപ്പറ്റ മണ്ഡലം കമ്മിറ്റി. പരിപാടി നടന്നത് കൽപ്പറ്റ മണ്ഡലത്തിലെ യൂത്ത് കെയർ വളണ്ടിയർമാരുടെ നേതൃത്വത്തിലായിരുന്നു. കോവിഡ് പ്രതിസന്ധിയില്‍ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കും ആളുകൾക്ക് സഹായങ്ങൾ എത്തിക്കാനും ജീവകാരുണ്യ പൊതുപ്രവർത്തനങ്ങളിൽ സജീവമായി ഇടപെടുന്ന പ്രവർത്തകർക്ക് ആവശ്യമായ സാധനസാമഗ്രികൾ നൽകുന്നതിനും യൂണിഫോം നൽകുന്നതിനും പ്രവർത്തനവുമായി ബന്ധപ്പെട്ട് മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നതിനും വേണ്ടി കൽപ്പറ്റ യൂത്ത് കെയർ വളണ്ടിയർമാരുടെ ഒരു യോഗം വിളിച്ചു […]

13 Jun 2021 9:50 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

യോ​ഗം നടന്നത് മാസ്ക് ധരിച്ച്, എംഎൽഎക്കെതിരെ ​ഗൂഢാലോചന; വിശദീകരണവുമായി യൂത്ത് കോൺ​ഗ്രസ്
X

കൽപ്പറ്റ: എംഎൽഎയുടെ നേതൃത്വത്തിൽ കോവിഡ് പ്രോട്ടോകോൾ ലംഘനം നടന്നു എന്നുള്ള പ്രചരണം ഗൂഢലക്ഷ്യത്തോടെ കൂടി ഉള്ളതും അടിസ്ഥാനരഹിതവുമാണെന്ന് യൂത്ത് കോൺഗ്രസ് കൽപ്പറ്റ മണ്ഡലം കമ്മിറ്റി. പരിപാടി നടന്നത് കൽപ്പറ്റ മണ്ഡലത്തിലെ യൂത്ത് കെയർ വളണ്ടിയർമാരുടെ നേതൃത്വത്തിലായിരുന്നു. കോവിഡ് പ്രതിസന്ധിയില്‍ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കും ആളുകൾക്ക് സഹായങ്ങൾ എത്തിക്കാനും ജീവകാരുണ്യ പൊതുപ്രവർത്തനങ്ങളിൽ സജീവമായി ഇടപെടുന്ന പ്രവർത്തകർക്ക് ആവശ്യമായ സാധനസാമഗ്രികൾ നൽകുന്നതിനും യൂണിഫോം നൽകുന്നതിനും പ്രവർത്തനവുമായി ബന്ധപ്പെട്ട് മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നതിനും വേണ്ടി കൽപ്പറ്റ യൂത്ത് കെയർ വളണ്ടിയർമാരുടെ ഒരു യോഗം വിളിച്ചു ചേർത്തിരുന്നു. യോ​ഗം കോവിഡ് പ്രോട്ടോകോൾ എല്ലാം പാലിച്ചു കൊണ്ടാണ് യോഗം നടന്നതെന്നും യൂത്ത് കോൺഗ്രസ് കൽപ്പറ്റ മണ്ഡലം കമ്മിറ്റി വാർത്താക്കുറിപ്പിൽ അറിയിച്ചു.

സാമൂഹിക അകലം പാലിച്ചും മാസ്ക് ധരിച്ചുമായിരുന്നു യോഗത്തിൽ എംഎൽഎയും ജില്ലാ പഞ്ചായത്ത് പ്രസിഡന്റും നേതാക്കളും ഉൾപ്പെടെ എല്ലാവരും പങ്കെടുത്തത്. യോഗത്തിൽ പങ്കെടുക്കുന്ന മുഴുവൻ ആളുകളും ജനങ്ങൾക്കുവേണ്ടി ആവശ്യമായ സൗകര്യങ്ങളും സഹായങ്ങളും ചെയ്തു കൊടുക്കാൻ മാസങ്ങളായി പ്രവർത്തിക്കുന്ന വളണ്ടിയർമാരാണ്. ഇത്തരം വളണ്ടിയർമാരെ ആദരിക്കുന്നതിനും യൂണിഫോം ഉപകരണങ്ങൾ ഉൾപ്പെടെ നൽകുന്നതിനും ആയിരുന്നു ആ യോഗം വിളിച്ചു ചേർത്തത്. യൂത്ത് കോൺ​ഗ്രസ് വിശദീകരിക്കുന്നു.

എംഎൽഎയുടെ നിയോജകമണ്ഡലത്തിലെ ഊർജ്ജസ്വലമായ പ്രവർത്തനങ്ങളിലും അദ്ദേഹത്തിന്റെ കീഴിലുള്ള എംഎൽഎ കെയറിന്റെയും യൂത്ത് -മെഡിക്കൽ കെയറുകളുടെയും പ്രവർത്തനങ്ങളിൽ വിറളിപൂണ്ട ആളുകളാണ് ഇത്തരം നുണപ്രചരണങ്ങളുമായി രംഗത്ത് വരുന്നതെന്ന്‌ യൂത്ത് കോൺഗ്രസ് ആരോപിച്ചു.

അതേസമയം കടുത്ത നിയന്ത്രണങ്ങൾ നിലനിൽക്കെ പൊതുപരിപാടി നടത്തിയ എംഎൽഎക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ജനദാതൾ പ്രവർത്തകരുടെ പരാതിയിലാണ് നടപടി. നൂറിലേറെ പേർ അനുവാദം കൂടാതെ കൂടിച്ചേർന്നുവെന്നാണ് പരാതി ലഭിച്ചിരിക്കുന്നത്. കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി കൽപ്പറ്റ സിഐ റിപ്പോർട്ടറിനോട് പറഞ്ഞു. യോഗത്തിൽ പ്രവർത്തകരുടെ എണ്ണം കൂടുതൽ ഉണ്ടെന്ന് വിവരം അറിഞ്ഞിരുന്നതായി വയനാട് ഡിസിസി പ്രസിഡന്റും ബത്തേരി എംഎൽഎയുമായ ഐ സി ബാലകൃഷ്ണൻ വ്യക്തമാക്കി. സംഭവത്തിൽ ജാഗ്രത കുറവ് ഉണ്ടായിട്ടുണ്ട് എന്നും ഇത് സംബന്ധിച്ചു എംഎൽഎയോട് കാര്യങ്ങൾ ആരായുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

Next Story