‘സ്ഥിരമായി തോല്‍ക്കുന്ന സീറ്റെങ്കിലും ഞങ്ങള്‍ക്ക് തരണേ’; എഐസിസി നിരീക്ഷകനോട് യൂത്ത് കോണ്‍ഗ്രസ്
നിയസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ എ.ഐ.സി.സി. നിയോഗിച്ച സംഘം കോണ്‍ഗ്രസ് നേതാക്കളില്‍ നിന്നും യുവജന പോഷക സംഘടനാ ഭാരവാഹികളില്‍ നിന്നും വിജയ സാധ്യതയെ കുറിച്ചുള്ള അഭിപ്രായ രൂപീകരണം നടത്തി വരുകയാണ്. കൊല്ലം ജില്ലയുടെ ചുമതലയുള്ള എ.ഐ.സി.സി.അംഗം വിശ്വനാഥന് മുന്നില്‍ ജില്ലയിലെ യൂത്ത് കോണ്‍ഗ്രസുകാര്‍ ഒന്നടങ്കം ആവശ്യപ്പെട്ടത് നിരന്തരം തോല്‍ക്കുന്ന സീറ്റെങ്കിലും തങ്ങള്‍ക്ക് നല്‍കണമെന്നാണ്. തോല്‍ക്കുന്ന സീറ്റുകളില്‍ വഴിപാട് പോലെ മല്‍സരിക്കുന്ന സ്ഥാനാര്‍ഥികളെ ഇത്തവണ ഒഴിവാക്കണം, നിരന്തരം മത്സരിച്ച് പരാജയപ്പെടുന്നവരെയും ഒഴിവാക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. കൊല്ലത്തുള്ള […]
27 Jan 2021 8:47 AM GMT
ഷമീർ എ

നിയസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ എ.ഐ.സി.സി. നിയോഗിച്ച സംഘം കോണ്‍ഗ്രസ് നേതാക്കളില്‍ നിന്നും യുവജന പോഷക സംഘടനാ ഭാരവാഹികളില്‍ നിന്നും വിജയ സാധ്യതയെ കുറിച്ചുള്ള അഭിപ്രായ രൂപീകരണം നടത്തി വരുകയാണ്. കൊല്ലം ജില്ലയുടെ ചുമതലയുള്ള എ.ഐ.സി.സി.അംഗം വിശ്വനാഥന് മുന്നില്‍ ജില്ലയിലെ യൂത്ത് കോണ്‍ഗ്രസുകാര്‍ ഒന്നടങ്കം ആവശ്യപ്പെട്ടത് നിരന്തരം തോല്‍ക്കുന്ന സീറ്റെങ്കിലും തങ്ങള്‍ക്ക് നല്‍കണമെന്നാണ്.
തോല്‍ക്കുന്ന സീറ്റുകളില്‍ വഴിപാട് പോലെ മല്‍സരിക്കുന്ന സ്ഥാനാര്‍ഥികളെ ഇത്തവണ ഒഴിവാക്കണം, നിരന്തരം മത്സരിച്ച് പരാജയപ്പെടുന്നവരെയും ഒഴിവാക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. കൊല്ലത്തുള്ള ഏഴ് സീറ്റുകളില്‍ പരമാവധി രണ്ടിടത്തെങ്കിലും യൂത്ത് കോണ്‍ഗ്രസിന് പ്രതിനിത്യം നല്‍കണം, ജാതി സമവാക്യങ്ങള്‍ നോക്കിയുള്ള വീതം വയ്പ്പിലേക്ക് സ്ഥാനാര്‍ഥി നിര്‍ണയം പോയാല്‍ ജില്ലയില്‍ നിന്നും ഇത്തവണയും കോണ്‍ഗ്രസ് എം.എല്‍.എ.മാര്‍ ഉണ്ടാവില്ലെന്നും യൂത്ത് കോണ്‍ഗ്രസ് നേതാക്കന്മാര് മുന്നറിയിപ്പ് നല്കി.
തദ്ധേശ തിരഞ്ഞെടുപ്പില്‍ തോല്‍ക്കുന്ന സീറ്റുകള്‍ നല്കിയ ഇടങ്ങളില്‍ മല്‍സരിച്ച യൂത്ത് കോണ്‍ഗ്രസ് നേതാക്കന്മാര് വിജയിച്ച കാര്യവും നേതൃത്വത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തി. കൊല്ലം കോര്‍പ്പറേഷനില്‍ ആറ് സീറ്റില്‍ വിജയിച്ചതില്‍ ഒരാല് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി കുരുവിള ജോസഫാണ്, മുഖത്തല ബ്ലോക്കില്‍ പതിനഞ്ച് സീറ്റില്‍ ഒരിടത്ത് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ഫൈസല്‍ കുളപ്പാടം വിജയിച്ചു ഇതും യോഗത്തില്‍ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ ചൂണ്ടി കാട്ടി.
തദ്ധേശ തിരഞ്ഞെടുപ്പില്‍ യുവാക്കളെ പരിഗണിച്ചിടത്തെല്ലാം വിജയം ലഭിച്ചു. ഘടക കക്ഷികള്‍ പരാജയപ്പെടുന്ന സീറ്റ് കോണ്‍ഗ്രസ് തിരിച്ചെടുക്കണമെന്ന ആവശ്യവും ഉയര്‍ന്നു.
ഗ്രൂപ്പ് വീതം വയ്പ്പ് അവസാനിപ്പിച്ച് പൊതു സ്വീകാര്യത മാനദണ്ഡമാക്കണമെന്ന് അപേക്ഷിച്ചാണ് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ യോഗത്തില്‍ നിന്ന് പുറത്തിറങ്ങിയത്.