Top

‘ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോള്‍ ഓസീസ് യുവനിര സ്‌കൂള്‍ കുട്ടികള്‍’; ഗ്രേഗ് ചാപ്പല്‍

ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോള്‍ ഓസീസ് യുവതാരങ്ങള്‍ സ്‌കൂള്‍ കുട്ടികള്‍ മാത്രമാണെന്ന് മുന്‍ ഇന്ത്യന്‍ കോച്ചും ഓസീസ് ഇതിഹാസുമായ ഗ്രേഗ് ചാപ്പല്‍. യുവതാരങ്ങളെ വാര്‍ത്തെടുക്കുന്നതില്‍ ഓസീസ് ക്രിക്കറ്റ് ബോര്‍ഡ് കൂടുതല്‍ സമയം ചിലഴിക്കേണ്ടതുണ്ട്. ബിസിസിഐ യുവതാരങ്ങളെ കണ്ടെത്തുന്നതിലും വാര്‍ത്തെടുക്കുന്നതിലും ശ്രേദ്ധേയമായ ഇടപെടല്‍ നടത്തുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. സിഡ്‌നി മോണിംഗ് ഹെറാള്‍ഡില്‍ എഴുതിയ ലേഖനത്തിലാണ് ഇതിഹാസ താരം ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. നേരത്തെ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ 2-1ന്റെ മിന്നും വിജയം സ്വന്തമാക്കിയതിന് പിന്നാലെ ഇന്ത്യയെ അഭിനന്ദിച്ച് ചാപ്പല്‍ രംഗത്ത് വന്നിരുന്നു. […]

24 Jan 2021 5:25 AM GMT

‘ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോള്‍ ഓസീസ് യുവനിര സ്‌കൂള്‍ കുട്ടികള്‍’; ഗ്രേഗ് ചാപ്പല്‍
X

ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോള്‍ ഓസീസ് യുവതാരങ്ങള്‍ സ്‌കൂള്‍ കുട്ടികള്‍ മാത്രമാണെന്ന് മുന്‍ ഇന്ത്യന്‍ കോച്ചും ഓസീസ് ഇതിഹാസുമായ ഗ്രേഗ് ചാപ്പല്‍. യുവതാരങ്ങളെ വാര്‍ത്തെടുക്കുന്നതില്‍ ഓസീസ് ക്രിക്കറ്റ് ബോര്‍ഡ് കൂടുതല്‍ സമയം ചിലഴിക്കേണ്ടതുണ്ട്. ബിസിസിഐ യുവതാരങ്ങളെ കണ്ടെത്തുന്നതിലും വാര്‍ത്തെടുക്കുന്നതിലും ശ്രേദ്ധേയമായ ഇടപെടല്‍ നടത്തുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. സിഡ്‌നി മോണിംഗ് ഹെറാള്‍ഡില്‍ എഴുതിയ ലേഖനത്തിലാണ് ഇതിഹാസ താരം ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

നേരത്തെ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ 2-1ന്റെ മിന്നും വിജയം സ്വന്തമാക്കിയതിന് പിന്നാലെ ഇന്ത്യയെ അഭിനന്ദിച്ച് ചാപ്പല്‍ രംഗത്ത് വന്നിരുന്നു. ചരിചയ സമ്പത്തിന്റെ കാര്യത്തില്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് ലഭിക്കുന്ന പിന്തുണയും അവസരങ്ങളും ഓസീസിന് ലഭിക്കുന്നില്ലെന്നും ചാപ്പല്‍ പരോക്ഷമായി ആരോപിക്കുന്നുണ്ട്. താരതമ്യം ചെയ്യുമ്പോള്‍ വില്‍ പുകോവ്‌സ്‌കി, കാമറൂണ്‍ ഗ്രീന്‍ തുടങ്ങിയ യുവതാരങ്ങള്‍ പരിചയ സമ്പത്തിന്റെ കാര്യത്തില്‍ പ്രൈമറി സ്‌കൂളിലാണെന്ന് പറയേണ്ടി വരുമെന്നും ചാപ്പല്‍ പറയുന്നു.

യുവതാരങ്ങളെ വാര്‍ത്തെടുക്കുന്നതിനായി മില്യണ്‍ കണക്കിന് ഡോളറുകള്‍ ബിസിസിഐ ചിലഴിക്കുന്നുണ്ട്. ഓസീസ് ക്രിക്കറ്റുമായി താരതമ്യം ചെയ്യുമ്പോള്‍ വലിയ വ്യത്യാസം നമുക്ക് കാണാന്‍ കഴിയും. ഇന്ത്യയുടെ യുവനിരയുടെ കഴിവ് നമ്മുടെ ചില ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് ടീമുകളെ അദ്ഭുതപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ 2-1ന്റെ തോല്‍വിയേറ്റുവാങ്ങിയതിന് പിന്നാലെ ഓസീസ് ടീമിനെതിരെ വലിയ വിമര്‍ശനമുയര്‍ന്നിരുന്നു. ടീമിന്റെ ഒത്തിണക്കത്തോടുള്ള കളി നഷ്ട്ടപ്പെട്ടുവെന്നും നായകന്‍ നിരുത്തവാദപരമായി പെരുമാറിയെന്നും ഇതിഹാസ താരങ്ങള്‍ പോലും തുറന്നടിച്ചു. ചാപ്പലിന്റെ വിമര്‍ശനം കൂടി പുറത്തുവരുന്നതോടെ ക്രിക്കറ്റ് ആസ്‌ട്രേലിയ്ക്ക് മേല്‍ സമ്മര്‍ദ്ദമേറും.

Next Story

Popular Stories