Top

മത്സരിക്കുന്നത് ജയിലില്‍ പോയിട്ടുമാകാമെന്ന് ഹൈക്കോടതി; ജീവനോടെ തിരിച്ചുവരാന്‍ പറ്റിയേക്കില്ലെന്ന് ഇബ്രാഹിംകുഞ്ഞ്

പാലാരിവട്ടം പാലം അഴിമതിക്കേസില്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ മുന്‍ മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിനെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. ജാമ്യാപേക്ഷയില്‍ അനാരോഗ്യ കാരണങ്ങള്‍ നിരത്തിയതും തെരഞ്ഞെടുപ്പ് സ്ഥാനാര്‍ഥിത്വവും തമ്മിലുള്ള വൈരുദ്ധ്യം ശ്രദ്ധയില്‍ പെടുത്തിയതോടെയാണ് ഹൈക്കോടതിയുടെ ശകാരം. മുസ്ലീം എജ്യൂക്കേഷണല്‍ സൊസൈറ്റിയുടെ തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന അപേക്ഷ വിജിലന്‍സ് കോടതിയില്‍ ഇബ്രാഹിം കുഞ്ഞ് സമര്‍പ്പിച്ചിരുന്നു. സര്‍ക്കാര്‍ ഇക്കാര്യം ജാമ്യാപേക്ഷയെ എതിര്‍ത്ത് കോടതിയില്‍ ചൂണ്ടിക്കാട്ടി. സംഘടനാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാമെങ്കില്‍ ജയിലില്‍ പോകാനും മുന്‍ മന്ത്രി തയ്യാറാകണമെന്ന് ഹൈക്കോടതി പ്രസ്താവിച്ചു. ആരോഗ്യകാരണം മാത്രം പരിഗണിച്ചാണ് […]

6 Jan 2021 4:38 AM GMT

മത്സരിക്കുന്നത് ജയിലില്‍ പോയിട്ടുമാകാമെന്ന് ഹൈക്കോടതി; ജീവനോടെ തിരിച്ചുവരാന്‍ പറ്റിയേക്കില്ലെന്ന് ഇബ്രാഹിംകുഞ്ഞ്
X

പാലാരിവട്ടം പാലം അഴിമതിക്കേസില്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ മുന്‍ മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിനെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. ജാമ്യാപേക്ഷയില്‍ അനാരോഗ്യ കാരണങ്ങള്‍ നിരത്തിയതും തെരഞ്ഞെടുപ്പ് സ്ഥാനാര്‍ഥിത്വവും തമ്മിലുള്ള വൈരുദ്ധ്യം ശ്രദ്ധയില്‍ പെടുത്തിയതോടെയാണ് ഹൈക്കോടതിയുടെ ശകാരം. മുസ്ലീം എജ്യൂക്കേഷണല്‍ സൊസൈറ്റിയുടെ തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന അപേക്ഷ വിജിലന്‍സ് കോടതിയില്‍ ഇബ്രാഹിം കുഞ്ഞ് സമര്‍പ്പിച്ചിരുന്നു. സര്‍ക്കാര്‍ ഇക്കാര്യം ജാമ്യാപേക്ഷയെ എതിര്‍ത്ത് കോടതിയില്‍ ചൂണ്ടിക്കാട്ടി. സംഘടനാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാമെങ്കില്‍ ജയിലില്‍ പോകാനും മുന്‍ മന്ത്രി തയ്യാറാകണമെന്ന് ഹൈക്കോടതി പ്രസ്താവിച്ചു.

ആരോഗ്യകാരണം മാത്രം പരിഗണിച്ചാണ് ജാമ്യം നല്‍കാന്‍ ആലോചിച്ചത്. പക്ഷെ, ഇപ്പോള്‍ നിങ്ങള്‍ ഇലക്ഷന് മത്സരിക്കാന്‍ ഉദ്ദേശിക്കുന്നു. അത് ജയിലില്‍ പോയിട്ടും ആകാം.

ഹൈക്കോടതി

ഇത്തരം കാര്യങ്ങളുമായി കോടതിയുടെ മുമ്പില്‍ വരരുത്. പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് ജാമ്യാപേക്ഷയില്‍ ഇബ്രാഹിം കുഞ്ഞ് ചൂണ്ടിക്കാട്ടിയതെന്നും ഹൈക്കോടതി വിമര്‍ശിച്ചു.

ജയിലില്‍ പോയാല്‍ ജീവനോടെ തിരിച്ചുവരാന്‍ പറ്റുമെന്ന് തോന്നുന്നില്ലെന്ന് ഇബ്രാഹിംകുഞ്ഞ് കോടതിയില്‍ പറഞ്ഞു. വിദഗ്ധ ഡോക്ടര്‍മാരുടെ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ അനുവദിക്കണം. സര്‍ക്കാര്‍ റിപ്പോര്‍ട്ടിന്മേല്‍ മറുപടി നല്‍കാന്‍ സമയം വേണമെന്നും മുസ്ലീം ലീഗ് നേതാവ് ആവശ്യപ്പെട്ടു. ജാമ്യാപേക്ഷ വെള്ളിയാഴ്ച്ച വീണ്ടും ഹൈക്കോടതി പരിഗണിക്കും.

Next Story