Top

യോഗി സര്‍ക്കാരിനെ താഴെയിറക്കുക ലക്ഷ്യമെന്ന് ഉവൈസി; ‘ഇത്തവണ യുവാക്കളും ബിജെപിക്കെതിരെ തിരിയും’

ഉത്തര്‍പ്രദേശില്‍ ബി ജെ പി സര്‍ക്കാരിനെ താഴെയിറക്കുകയാണ് ലക്ഷ്യമെന്ന് എ ഐ എം ഐ എം അധ്യക്ഷന്‍ അസദുദ്ദീന്‍ ഉവൈസി. ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ കൊവിഡില്‍ ഭര്‍ത്താക്കന്‍മാര്‍ നഷ്ടപ്പെട്ട സ്ത്രീകളോടാണ് യോഗിയ്ക്ക് ഏറ്റുമുട്ടേണ്ടിവരികയെന്നും ഉവൈസി അഭിപ്രായപ്പെട്ടു. കൂടാതെ മഹാമാരിയില്‍ മാതാപിതാക്കള്‍ നഷ്ടപ്പെട്ട് അനാഥരാക്കപ്പെട്ട കുട്ടികളെയാണ് തെരഞ്ഞെടുപ്പില്‍ യോഗിക്ക് നേരിടേണ്ടിവരികയെന്നും ഉവൈസി യോഗി സര്‍ക്കാറിനെതിരെ ആഞ്ഞടിച്ചു. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്കിയ അഭിമുഖത്തിലാണ് ഉവൈസി യു പി തെരഞ്ഞെടുപ്പില്‍ യോഗി ആദിത്യനാഥ് സര്‍ക്കാരിനെതിരെ ആഞ്ഞടിച്ചത്. കൊവിഡ് കൈകാര്യം ചെയ്യുന്നതില്‍ ആദിത്യനാഥ് […]

9 July 2021 6:43 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

യോഗി സര്‍ക്കാരിനെ താഴെയിറക്കുക ലക്ഷ്യമെന്ന് ഉവൈസി; ‘ഇത്തവണ യുവാക്കളും ബിജെപിക്കെതിരെ തിരിയും’
X

ഉത്തര്‍പ്രദേശില്‍ ബി ജെ പി സര്‍ക്കാരിനെ താഴെയിറക്കുകയാണ് ലക്ഷ്യമെന്ന് എ ഐ എം ഐ എം അധ്യക്ഷന്‍ അസദുദ്ദീന്‍ ഉവൈസി. ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ കൊവിഡില്‍ ഭര്‍ത്താക്കന്‍മാര്‍ നഷ്ടപ്പെട്ട സ്ത്രീകളോടാണ് യോഗിയ്ക്ക് ഏറ്റുമുട്ടേണ്ടിവരികയെന്നും ഉവൈസി അഭിപ്രായപ്പെട്ടു. കൂടാതെ മഹാമാരിയില്‍ മാതാപിതാക്കള്‍ നഷ്ടപ്പെട്ട് അനാഥരാക്കപ്പെട്ട കുട്ടികളെയാണ് തെരഞ്ഞെടുപ്പില്‍ യോഗിക്ക് നേരിടേണ്ടിവരികയെന്നും ഉവൈസി യോഗി സര്‍ക്കാറിനെതിരെ ആഞ്ഞടിച്ചു.

ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്കിയ അഭിമുഖത്തിലാണ് ഉവൈസി യു പി തെരഞ്ഞെടുപ്പില്‍ യോഗി ആദിത്യനാഥ് സര്‍ക്കാരിനെതിരെ ആഞ്ഞടിച്ചത്. കൊവിഡ് കൈകാര്യം ചെയ്യുന്നതില്‍ ആദിത്യനാഥ് സര്‍ക്കാര്‍ വീഴ്ച്ച വരുത്തി. ”രണ്ടാം കൊവിഡ് തരംഗം കാരണം സംസ്ഥാനത്ത് ഭര്‍ത്താക്കന്‍മാര്‍ നഷ്ടപ്പെട്ട സ്ത്രീകളോടാണ് യോഗിയ്ക്ക് തെരഞ്ഞെടുപ്പില്‍ ഏറ്റുമുട്ടേണ്ടിവരിക. കൂടാതെ മാതാപിതാക്കള്‍ നഷ്ടപ്പെട്ട അനാഥരാക്കപ്പെട്ട കുട്ടികളെയാണ് തെരഞ്ഞെടുപ്പില്‍ യോഗിക്ക് നേരിടേണ്ടിവരിക’ എന്നും ഉവൈസി വിമര്‍ശിച്ചു. തൊഴിലില്ലാത്ത യുവാക്കളും യു പിയില്‍ യോഗിക്കെതിരെ തിരിയുമെന്ന് ഉവൈസി സൂചിപ്പിച്ചു.

അതേ സമയം, എ ഐ എം ഐ എം നൂറുസീറ്റില്‍ യു പി തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് ഉവൈസി വ്യക്തമാക്കി. അതിനിടെ എ ഐ എം ഐ എംയുടെ സാന്നിധ്യം തെരഞ്ഞെടുപ്പില്‍ മുസ്ലീം വോട്ടുകള്‍ ഭിന്നിപ്പിക്കാന്‍ ഇടയാക്കുമെന്ന വിമര്‍ശനത്തെ ഉവൈസി തള്ളിക്കളഞ്ഞു. 2014ലിലും 2019ലും യു പിയില്‍ മതേതര പാര്‍ട്ടികള്‍ക്ക് കനത്ത തിരിച്ചടി കിട്ടിയത് ചൂണ്ടിക്കാണിച്ചാണ് ഉവൈസി ഇത് സംബന്ധിച്ച നിലപാടുകള്‍ തള്ളിക്കളഞ്ഞത്.

യു പി തെരഞ്ഞെടുപ്പില്‍ ഓം പ്രകാശ് രാജ്ബ്ബറുമായി ചേര്‍ന്നാണ് എ ഐ എം ഐ എം മത്സരിക്കുന്നത്. ബി ജെ പിയെ തോല്‍പ്പിക്കുകയാണ് സഖ്യത്തിന്റെ ലക്ഷ്യമെന്ന് ഉവൈസി വ്യക്തമാക്കി. യു പിയില്‍ എ ഐ എം ഐ എംയുടെ സംഘടനാസംവിധാനങ്ങള്‍ കൂടുതല്‍ ശക്തമാണെന്ന് ഉവൈസി അഭിപ്രായപ്പെട്ടു. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനുള്ളില്‍ പാര്‍ട്ടി മുനിസിപ്പല്‍ കോര്‍പ്പറേഷനുകളിലും സില പരിഷത്തിലും വിജയം നേടിയിട്ടുണ്ട്. കൂടാതെ യു പിയില്‍ താന്‍ ഇയ്ക്കിടെ സന്ദര്‍ശനം നടത്താറുണ്ടെന്നും ഉവൈസി യു പി തെരഞ്ഞെടുപ്പിലെ പ്രതീക്ഷകളെ സംബന്ധിച്ച് വിശദീകരിച്ചു.

Next Story

Popular Stories