BJP

ജിതിന്‍ പ്രസാദയുടെ ബിജെപി പ്രവേശനത്തിന് പിന്നാലെ യോഗി ഡല്‍ഹിയില്‍, യുപിയില്‍ നേതൃമാറ്റസാധ്യതയെന്ന് സൂചന

ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പിന് ആറുമാസം ശേഷിക്കെ നേതൃമാറ്റം സംബന്ധിച്ച് അഭ്യൂഹങ്ങള്‍ക്കിടെ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഡല്‍ഹിയില്‍. യോഗി ഇന്ന് അമിത് ഷായുമായി കൂടിക്കാഴ്ച്ച നടത്തുന്നുണ്ട്.

പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും രണ്ടു ദിവസത്തെ ഡല്‍ഹി സന്ദര്‍ശനത്തിനിടെ യു പി മുഖ്യമന്ത്രി കൂടിക്കാഴ്ച്ച നടത്തും. നാളെയാണ് പ്രധാനമന്ത്രിയുമായുള്ള യോഗിയുടെ കൂടിക്കാഴ്ച്ച. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും യു പി ബ്രാഹമണസമുദായത്തില്‍ നിന്നുള്ള ശകതനായ നേതാവുമായ ജിതിന്‍ പ്രസാദയുടെ ബി ജെ പി പ്രവേശനത്തിന്റെ തൊട്ടടുത്ത ദിവസമാണ് യു പി മുഖ്യമന്ത്രിയുടെ തലസ്ഥാനത്തേക്കുള്ള സന്ദര്‍ശനം. യോഗിയുടെ ഡല്‍ഹി സന്ദര്‍ശനത്തിന് ഏറെ രാഷ്ട്രീയപ്രധാന്യമുള്ളതായി വിലയിരുത്തപ്പെടുന്നു.

അതിനിടെ കഴിഞ്ഞ ദിവസം യോഗി ആദിത്യനാഥ് ബി ജെ പി സംസ്ഥാന നേതാക്കളുമായും ചര്‍ച്ച നടത്തിയിരുന്നു. ഇതുസംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ ബി ജെ പി ഉന്നത നേതൃത്വത്തെ അറിയിക്കുകയാണ് യോഗിയുടെ ഡല്‍ഹി സന്ദര്‍ശനത്തിന്റെ ലക്ഷ്യമെന്ന് സൂചനയുണ്ട്. യോഗി സര്‍ക്കാര്‍ രണ്ടാംകൊവിഡ് തരംഗം നിയന്ത്രിക്കുന്നതില്‍ പരാജയപ്പെട്ടെന്ന് പരക്കെ ആക്ഷേപം ഉയരുന്നതിനിടെയാണ് യു പിയില്‍ നേതൃമാറ്റം സംബന്ധിച്ച് അഭ്യൂഹങ്ങള്‍ ഉയരുന്നത്.

Covid 19 updates

Latest News