Top

കപിലിന്റെ ‘ചെകുത്താന്മാരില്‍’ ഒരാളായ യശ്പാല്‍ ശര്‍മ ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു

1983-ല്‍ ഇന്ത്യക്ക് പ്രഥമ ക്രിക്കറ്റ് ലോകകപ്പ് സമ്മാനിച്ച കപില്‍ദേവിന്റെ ഇന്ത്യന്‍ ടീമില്‍ അംഗമായിരുന്ന യശ്പാല്‍ ശര്‍മ അന്തരിച്ചു. ഇന്നു രാവിലെ 7:40 ഓടെ കടുത്ത ഹൃദയാഘാതത്തെ തുടര്‍ന്നു മൊഹാലിയിലെ സ്വവസതിയില്‍ വച്ചായിരുന്നു അന്ത്യം. രാവിലെ പ്രഭാത നടത്തത്തിനു ശേഷം തിരികെയെത്തിയ അദ്ദേഹത്തിന് കടുത്ത നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. ആശുപത്രിയില്‍ എത്തിക്കാനുള്ള ശ്രമത്തിനിടെ തന്നെ മരണം നടന്നിരിക്കാമെന്ന് പിന്നീട് ആശുപത്രിയില്‍ ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. 83 ലോകകപ്പില്‍ ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ച താരമാണ് യശ്പാല്‍ ശര്‍മ. ലോകകപ്പില്‍ വെസ്റ്റിന്‍ഡീസിനെതിരായ ആദ്യ […]

13 July 2021 12:25 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കപിലിന്റെ ‘ചെകുത്താന്മാരില്‍’ ഒരാളായ യശ്പാല്‍ ശര്‍മ ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു
X

1983-ല്‍ ഇന്ത്യക്ക് പ്രഥമ ക്രിക്കറ്റ് ലോകകപ്പ് സമ്മാനിച്ച കപില്‍ദേവിന്റെ ഇന്ത്യന്‍ ടീമില്‍ അംഗമായിരുന്ന യശ്പാല്‍ ശര്‍മ അന്തരിച്ചു. ഇന്നു രാവിലെ 7:40 ഓടെ കടുത്ത ഹൃദയാഘാതത്തെ തുടര്‍ന്നു മൊഹാലിയിലെ സ്വവസതിയില്‍ വച്ചായിരുന്നു അന്ത്യം.

രാവിലെ പ്രഭാത നടത്തത്തിനു ശേഷം തിരികെയെത്തിയ അദ്ദേഹത്തിന് കടുത്ത നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. ആശുപത്രിയില്‍ എത്തിക്കാനുള്ള ശ്രമത്തിനിടെ തന്നെ മരണം നടന്നിരിക്കാമെന്ന് പിന്നീട് ആശുപത്രിയില്‍ ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു.

83 ലോകകപ്പില്‍ ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ച താരമാണ് യശ്പാല്‍ ശര്‍മ. ലോകകപ്പില്‍ വെസ്റ്റിന്‍ഡീസിനെതിരായ ആദ്യ മത്സരത്തില്‍ വെസ്റ്റിന്‍ഡീസിനെതിരേ ഇന്ത്യ ബാറ്റിങ് തകര്‍ച്ച നേരിട്ടപ്പോള്‍ 120 പന്തില്‍ നിന്ന് 89 റണ്‍സ് നേടി ഇന്ത്യക്ക് ജയമൊരുക്കിയത് അദ്ദേഹമായിരുന്നു.

പിന്നീട് ഓസ്‌ട്രേലിയയ്‌ക്കെതിരേയും(40) ഇംഗ്ലണ്ടിനെതിരേയും(61) അദ്ദേഹത്തിന്റെ വെടിക്കെട്ട് ബാറ്റിങ് ഇന്ത്യക്ക് തുണയായിരുന്നു. 34.28 ശരാശരിയില്‍ 240 റണ്‍സായിരുന്നു ആ ലോകകപ്പില്‍ യശ്പാല്‍ ശര്‍മ നേടിയത്.

1979-ല്‍ ഇന്ത്യക്കായി അരങ്ങേറിയ അദ്ദേഹം 37 ടെസ്റ്റ് മത്സരങ്ങളില്‍ നിന്ന് 33.45 ശരാശരിയില്‍ 1606 റണ്‍സും 42 ഏകദിനങ്ങളില്‍ നിന്ന് 28.48 ശരാശരിയില്‍ 883 റണ്‍സും നേടിയിട്ടുണ്ട്. 160 ഫ്‌സ്റ്റ്ക്ലാസ് മത്സരങ്ങളിച്ച അദ്ദേഹം 44.88 ശരാശരിയില്‍ 8933 റണ്‍സ് നേടി. പുറത്താകാതെ നേടിയ 201 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. 1985-ല്‍ രാജ്യാന്തര ക്രിക്കറ്റില്‍ നിന്നു വിരമിച്ച അദ്ദേഹം പിന്നീട് ദേശീയ ടീം സെലക്ടറായും സേവനമനുഷ്ടിച്ചിട്ടുണ്ട്.

Next Story

Popular Stories