Top

‘കണ്ണൂരുട്ടി ജെയ്‌സ്വാളിന്റെ തല്ലുവാങ്ങിയ ശ്രീശാന്തിനെ ഓര്‍ക്കുന്നില്ലേ’? രാജസ്ഥാന്റെ പ്രതീക്ഷയായി യുവതാരം

ബാറ്റ്സ്മാനെ പ്രകോപിപ്പിക്കുന്നത് മുന്‍ ഇന്ത്യന്‍ ബൗളര്‍ എസ് ശ്രീശാന്തിന്റെ പതിവുരീതിയാണ്. പ്രകോപനത്തിലൂടെ മാനസിക മുന്‍തൂക്കം നേടി വിക്കറ്റെടുക്കുന്ന രീതിയില്‍ ഏറെക്കുറെ വിജയിക്കുന്ന വ്യക്തി കൂടിയാണ് താരം. എന്നാല്‍ പതിവ് രീതി ആവര്‍ത്തിച്ച ശ്രീശാന്തിന് അനുകൂലമായിരുന്നില്ല മുഷ്താഖ് അലിയില്‍ നടന്ന സംഭവം. രാജസ്ഥാന്റെ ജെസ്വാളിനെതിരായ ശ്രീശാന്തിന്റെ അന്ന് സ്ലഡ്ജാണ് പാളിപ്പോയത്. ആറാമത്തെ ഓവര്‍ എറിയാന്‍ ശ്രീശാന്തെത്തുന്നു. ആദ്യ പന്ത് ക്രീസില്‍ നിന്ന് മുന്നോട്ട് കയറി അടിക്കാന്‍ ജെസ്വാളിന്റെ ശ്രമം പരാജയപ്പെട്ടു. പന്ത് സഞ്ജുവിന്റെ കൈകളില്‍ സുരക്ഷിതം. താരത്തിന് അടുത്തേക്ക് […]

12 April 2021 6:12 AM GMT

‘കണ്ണൂരുട്ടി ജെയ്‌സ്വാളിന്റെ തല്ലുവാങ്ങിയ ശ്രീശാന്തിനെ ഓര്‍ക്കുന്നില്ലേ’? രാജസ്ഥാന്റെ പ്രതീക്ഷയായി യുവതാരം
X

ബാറ്റ്സ്മാനെ പ്രകോപിപ്പിക്കുന്നത് മുന്‍ ഇന്ത്യന്‍ ബൗളര്‍ എസ് ശ്രീശാന്തിന്റെ പതിവുരീതിയാണ്. പ്രകോപനത്തിലൂടെ മാനസിക മുന്‍തൂക്കം നേടി വിക്കറ്റെടുക്കുന്ന രീതിയില്‍ ഏറെക്കുറെ വിജയിക്കുന്ന വ്യക്തി കൂടിയാണ് താരം. എന്നാല്‍ പതിവ് രീതി ആവര്‍ത്തിച്ച ശ്രീശാന്തിന് അനുകൂലമായിരുന്നില്ല മുഷ്താഖ് അലിയില്‍ നടന്ന സംഭവം. രാജസ്ഥാന്റെ ജെസ്വാളിനെതിരായ ശ്രീശാന്തിന്റെ അന്ന് സ്ലഡ്ജാണ് പാളിപ്പോയത്.

ആറാമത്തെ ഓവര്‍ എറിയാന്‍ ശ്രീശാന്തെത്തുന്നു. ആദ്യ പന്ത് ക്രീസില്‍ നിന്ന് മുന്നോട്ട് കയറി അടിക്കാന്‍ ജെസ്വാളിന്റെ ശ്രമം പരാജയപ്പെട്ടു. പന്ത് സഞ്ജുവിന്റെ കൈകളില്‍ സുരക്ഷിതം. താരത്തിന് അടുത്തേക്ക് നടന്നടുത്ത ശ്രീശാന്ത് കണ്ണുരൂട്ടി, പിന്നീട് വ്യക്തമാവാത്ത രീതിയില്‍ എന്തോ പറഞ്ഞ് തിരിച്ചു നടന്നു. പ്രകോപനത്തിന് അത്രയും മതിയായിരുന്നു. എന്നാല്‍ പിന്നീട് സംഭവിച്ചത് ശ്രീശാന്തിന് അത്ര സുഖകരമല്ലാത്ത കാര്യങ്ങളായിരുന്നു.

രണ്ടാമത്തെ പന്ത് ജൈസ്വാള്‍ ഗ്യാലറി കയറ്റി. കൂറ്റന്‍ സിക്സര്‍. ഓഫ്സൈഡിലേക്ക് മാറി മൂന്നാമത്ത് പന്ത് വീണ്ടും ജൈസ്വാള്‍ സികസറടിച്ചു. ആറാമത്തെ ഓവര്‍ വരെ സ്ട്രൈക്ക് റേറ്റില്‍ വലിയ മുന്നേറ്റം നടത്താന്‍ ജെസ്വാളിന് കഴിഞ്ഞിരുന്നില്ല. ശ്രീശാന്തിന്റെ ഓവറിന് ശേഷം കുറ്റനടികളുമായി ജൈസ്വാള്‍ കളംനിറയുകയും ചെയ്തു. മുംബൈയ്ക്ക് വേണ്ടി 40 റണ്‍സാണ് മത്സരത്തില്‍ താരം സ്‌കോര്‍ ചെയ്തത്. അതേസമയം മത്സരത്തില്‍ മുംബൈയെ കേരളം മുട്ടുകുത്തിച്ചിരുന്നു.

മുഷ്താഖ് അലിക്ക് ശേഷം നടന്ന വിജയ് ഹസാരെയിലും ജെയ്‌സ്വാള്‍ ഭേദപ്പെട്ട പ്രകടനമാണ് നടത്തിയത്. ടൂര്‍ണമെന്റില്‍ മുംബൈ കപ്പുയര്‍ത്തുകയും ചെയ്തിരുന്നു. രാജസ്ഥാന്റെ ഓപ്പണിംഗിന് ഏറ്റവും സാധ്യതയുള്ളത് ജെസ്വാളിനാണ്. അണ്ടർ-19 ലോകകപ്പില്‍ ഇന്ത്യക്ക് വേണ്ടി മിന്നും പ്രകടനം നടത്തിയതാണ് താരത്തിന് ഐപിഎല്ലിലേക്ക് അവസരം ലഭിക്കാന്‍ കാരണമായത്.

ഇന്ത്യന്‍ സ്‌ക്വാഡിലേക്കുള്ള അവസരം കൂടിയായി ഐപിഎല്‍ പരിണമിക്കുന്ന പുതിയ സാഹചര്യത്തില്‍ ഫോമിലേക്കുയരുകയെന്നത് താരത്തിന്റെ കരിയറിനെയും മെച്ചപ്പെടുത്തും. ഇത്തവണ യുവനിരയില്‍ രാജസ്ഥാന്‍ ഏറ്റവും പ്രതീക്ഷയോടെ നോക്കി കാണുന്നതും താരത്തെയാണ്.

Next Story

Popular Stories