Football latest

ഖത്തറില്‍ കരാര്‍ പുതുക്കാതെ ചാവി; ബാഴ്‌സലോണ പരിശീലകനായി സ്‌പെയിനിലേക്കെന്നു സൂചനകള്‍

ബാഴ്‌സലോണ ഇതിഹാസം ചാവി ഹെര്‍ണാണ്ടസ് അടുത്ത സീസണില്‍ ബാഴ്‌സയിലേക്കു തിരിച്ചെത്തുമെന്നു വീണ്ടും അഭ്യൂഹങ്ങള്‍. രണ്ടു വര്‍ഷമായി ഖത്തര്‍ ക്ലബ് അല്‍ സാദിന്റെ പരിശീലകനായിരുന്ന ചാവി ഇക്കുറി കരാര്‍ പുതുക്കാന്‍ തയാറാകാത്തതാണ് വാര്‍ത്തകള്‍ക്കു കാരണം.

ഇനി അല്‍ സാദുമായുള്ള കരാര്‍ പുതുക്കുന്നില്ലെന്ന് താരം ഇന്ന് ക്ലബ് മാനേജ്‌മെന്റിന്റെ ഔദ്യോഗികമായി അറിയിച്ചു. സ്‌പെയിനിലേക്കു മടങ്ങാനാണ് ചാവി ആഗ്രഹിക്കുന്നതെന്നു ക്ലബുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നു.

ഖത്തറില്‍ മികച്ച പ്രകടനമാണ് ചാവി കാഴ്ചവച്ചത്. തന്റെ പരിശീലനത്തില്‍ അല്‍ സാദിന് രണ്ടു വര്‍ഷത്തിനിടെ ആറു കിരീടങ്ങള്‍ സമ്മാനിക്കാന്‍ സ്പാനിഷ് സൂപ്പര്‍ താരത്തിനു കഴിഞ്ഞു.

2015-ല്‍ താരമായിട്ടാണ് ചാവി ഖത്തറില്‍ എത്തിയത്. മൂന്നു വര്‍ഷം അവര്‍ക്കായി ബൂട്ടുകെട്ടിയ ശേഷം 2018-ലാണ് ചാവി പരിശീലക വേഷമണിയുന്നത്. താരമെന്ന നിലയിലും അല്‍സാദിനൊപ്പം മൂന്നു കിരീടങ്ങള്‍ ചാവി നേടിയിരുന്നു.

Covid 19 updates

Latest News