Top

‘ആരാധനാലങ്ങള്‍ തുറക്കുന്നത് വൈകരുത്’; വിശ്വാസികളുടെ ആവശ്യം പരിഗണിക്കണമെന്ന് സിപിഐഎം

ലോക്ഡൗണ്‍ ഇളവുകളുടെ പശ്ചാത്തലത്തില്‍ ആരാധനാലയങ്ങള്‍ തുറക്കണമെന്ന വിശ്വാസികളുടെ ആവശ്യം പരിഗണിക്കണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ്. വിശ്വാസികളുടെ എണ്ണം നിയന്ത്രിച്ച് തുറക്കുന്നത് പരിഗണിക്കാം. രോഗവ്യാപന തോത് താഴുന്നത് പരിഗണിച്ച് വേഗത്തില്‍ തീരുമാനമുണ്ടാകണമെന്നും സെക്രട്ടറിയേറ്റ് യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. സംസ്ഥാനത്ത് ലോക്ഡൗണില്‍ കാര്യമായ ഇളവുകള്‍ വരുത്തിയിട്ടും ആരാധനാലയങ്ങള്‍ തുറക്കാന്‍ അനുമതി നല്‍കാത്തതിനെതിരെ വിവിധ മുസ്ലിം സംഘടനകള്‍ കഴിഞ്ഞദിവസം പ്രതിഷേധം അറിയിച്ചിരുന്നു. സമസ്തയ്ക്കുപുറമെ ജമാഅത്തെ ഇസ്ലാമി, കേരള മുസ്ലിം ജമാ അത്ത് ഫെഡറേഷന്‍, വിസ്ഡം മുസ്ലിം ഓര്‍ഗനൈസേഷന്‍, കേരള നദ്വത്തുല്‍ മുജാഹിദീന്‍, […]

18 Jun 2021 4:06 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

‘ആരാധനാലങ്ങള്‍ തുറക്കുന്നത് വൈകരുത്’; വിശ്വാസികളുടെ ആവശ്യം പരിഗണിക്കണമെന്ന് സിപിഐഎം
X

ലോക്ഡൗണ്‍ ഇളവുകളുടെ പശ്ചാത്തലത്തില്‍ ആരാധനാലയങ്ങള്‍ തുറക്കണമെന്ന വിശ്വാസികളുടെ ആവശ്യം പരിഗണിക്കണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ്. വിശ്വാസികളുടെ എണ്ണം നിയന്ത്രിച്ച് തുറക്കുന്നത് പരിഗണിക്കാം. രോഗവ്യാപന തോത് താഴുന്നത് പരിഗണിച്ച് വേഗത്തില്‍ തീരുമാനമുണ്ടാകണമെന്നും സെക്രട്ടറിയേറ്റ് യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

സംസ്ഥാനത്ത് ലോക്ഡൗണില്‍ കാര്യമായ ഇളവുകള്‍ വരുത്തിയിട്ടും ആരാധനാലയങ്ങള്‍ തുറക്കാന്‍ അനുമതി നല്‍കാത്തതിനെതിരെ വിവിധ മുസ്ലിം സംഘടനകള്‍ കഴിഞ്ഞദിവസം പ്രതിഷേധം അറിയിച്ചിരുന്നു. സമസ്തയ്ക്കുപുറമെ ജമാഅത്തെ ഇസ്ലാമി, കേരള മുസ്ലിം ജമാ അത്ത് ഫെഡറേഷന്‍, വിസ്ഡം മുസ്ലിം ഓര്‍ഗനൈസേഷന്‍, കേരള നദ്വത്തുല്‍ മുജാഹിദീന്‍, ഓള്‍ കേരള ഇമാം കൗണ്‍സില്‍ എന്നീ സംഘടനകളാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്.

ടിപിആര്‍ കുറഞ്ഞ സ്ഥലങ്ങളില്‍ ആരാധനാലയങ്ങള്‍ തുറക്കണമെന്നാവശ്യപ്പെട്ട്‌ സുന്നി യുവജനസംഘം മുഖ്യമന്ത്രിക്ക് കൂട്ട ഹര്‍ജി നല്‍കുമെന്നും അറിയിച്ചിരുന്നു. ആരാധനാലയങ്ങള്‍ പ്രവര്‍ത്തിക്കുന്ന പക്ഷം നിയന്ത്രണങ്ങള്‍ പാലിക്കാന്‍ തയ്യാറാണെന്നും എന്നാല്‍ മത സംഘടനകളുമായി ചര്‍ച്ച നടത്താന്‍ നിലവില്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ലെന്നുമായിരുന്നു സമസ്തയുടെ വിമര്‍ശനം.

വിഷയത്തില്‍ എന്‍എസ്എസും ബിജെപി നേതൃത്വവും സര്‍ക്കാരിനെതിരെ രംഗത്തെത്തിയിരുന്നു. കൊവിഡ് മഹാമാരിയെ പ്രതിരോധിക്കുന്നതിനുള്ള ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ അനുവദിച്ചിട്ടും ആരാധനാലയങ്ങള്‍ തുറക്കാന്‍ അനുമതി നല്‍കാത്തത് പ്രതിഷേധാര്‍ഹമാണെന്ന് എന്‍എസ്എസ് വ്യക്തമാക്കി. ഇനിയും സര്‍ക്കാര്‍ അനുമതി നിഷേധിക്കുന്നത് വിശ്വാസികളുടെ അവകാശത്തെ ഹനിക്കുന്നതാണെന്നായിരുന്നു എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ അഭിപ്രായപ്പെട്ടത്.

ആരാധനാലയങ്ങള്‍ തുറക്കാന്‍ അനുവദിക്കണമെന്ന് മലങ്കര ഓര്‍ത്തഡോക്‌സ് സഭയും ആവശ്യപ്പെട്ടിട്ടുണ്ട്. ലോക്ക് ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് ഇളവുകള്‍ അനുവദിക്കണമെന്ന് ഓര്‍ത്തഡോക്‌സ് സഭ അസോസിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍ ആവശ്യപ്പെട്ടു.

Also Read: ആരോഗ്യ സര്‍വ്വകലാശാല പരീക്ഷാ തിയതികള്‍ പ്രഖ്യാപിച്ചു; മുന്‍കരുതലുകളും നിര്‍ദ്ദേശങ്ങളുമായി വീണ ജോര്‍ജ്

Next Story