Top

ലോകകപ്പാണ് പ്രധാനം, താരങ്ങളെ വിട്ടുനല്‍കില്ലെന്ന് ബംഗ്ലാദേശും; ഐ.പി.എല്ലിന്റെ പുനരാരംഭം പകിട്ടില്ലാതെയായേക്കും

കോവിഡിനെത്തുടര്‍ന്നു നിര്‍ത്തിവച്ച ഐ.പി.എല്‍. പുനരാരംഭിച്ചാല്‍ താാരങ്ങളെ വിട്ടുനല്‍കില്ലെനന്നു ബംഗ്ലാദേശും. ഐ.പി.എല്ലില്‍ കളിക്കുന്ന ബംഗ്ലാദേശ് താരങ്ങളായ ഷാക്കീബ് അല്‍ ഹസന്‍, മുസ്തഫിസുര്‍ റഹ്മാന്‍ എന്നിവരെ വിട്ടു നനല്‍കില്ലെന്നാണ് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചത്. ബംഗ്ലാദേശ് ഇപ്പോള്‍ പ്രാധാന്യം നല്‍കുന്നത് ട്വന്റി 20 ലോകകപ്പ് തയാറെടുപ്പുകള്‍ക്കാണെന്നും ഈ സാഹചര്യത്തില്‍ ടീമിലെ മുതിര്‍ന്ന താരങ്ങളായ ഷാക്കീബും മുസ്തഫിസുറും വിട്ടുനില്‍ക്കുന്നത് ശരിയാകില്ലെന്നും അതിനാല്‍ താരങ്ങള്‍ക്ക് ഐ.പി.എല്‍. കളിക്കാന്‍ എന്‍.ഒ.സി. നല്‍കില്ലെന്നും ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് പ്രസിഡന്റ് നസ്മുള്‍ ഹസന്‍ വ്യക്തമാക്കി. ലോകകപ്പ് വരുന്നതിനാല്‍ […]

1 Jun 2021 1:44 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ലോകകപ്പാണ് പ്രധാനം, താരങ്ങളെ വിട്ടുനല്‍കില്ലെന്ന് ബംഗ്ലാദേശും; ഐ.പി.എല്ലിന്റെ പുനരാരംഭം പകിട്ടില്ലാതെയായേക്കും
X

കോവിഡിനെത്തുടര്‍ന്നു നിര്‍ത്തിവച്ച ഐ.പി.എല്‍. പുനരാരംഭിച്ചാല്‍ താാരങ്ങളെ വിട്ടുനല്‍കില്ലെനന്നു ബംഗ്ലാദേശും. ഐ.പി.എല്ലില്‍ കളിക്കുന്ന ബംഗ്ലാദേശ് താരങ്ങളായ ഷാക്കീബ് അല്‍ ഹസന്‍, മുസ്തഫിസുര്‍ റഹ്മാന്‍ എന്നിവരെ വിട്ടു നനല്‍കില്ലെന്നാണ് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചത്.

ബംഗ്ലാദേശ് ഇപ്പോള്‍ പ്രാധാന്യം നല്‍കുന്നത് ട്വന്റി 20 ലോകകപ്പ് തയാറെടുപ്പുകള്‍ക്കാണെന്നും ഈ സാഹചര്യത്തില്‍ ടീമിലെ മുതിര്‍ന്ന താരങ്ങളായ ഷാക്കീബും മുസ്തഫിസുറും വിട്ടുനില്‍ക്കുന്നത് ശരിയാകില്ലെന്നും അതിനാല്‍ താരങ്ങള്‍ക്ക് ഐ.പി.എല്‍. കളിക്കാന്‍ എന്‍.ഒ.സി. നല്‍കില്ലെന്നും ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് പ്രസിഡന്റ് നസ്മുള്‍ ഹസന്‍ വ്യക്തമാക്കി.

ലോകകപ്പ് വരുന്നതിനാല്‍ ഇനിയുള്ള മത്സരങ്ങള്‍ എല്ലാം തന്നെ ബംഗ്ലാദേശിന്് പ്രാധാന്യമുള്ളതാണ്. ഈ മത്സരങ്ങളില്‍ മുതിര്‍ന്ന താരങ്ങളായ ഇവര്‍ വേണം യുവതാരങ്ങള്‍ക്കു ആവേശം പകരാനെന്നും ഹസന്‍ പറഞ്ഞു.

ഐ.പി.എല്ലില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ താരമാണ് ഷാക്കീബ്. മുസ്തഫിസുര്‍ രാജസ്ഥാന്‍ റോയല്‍സ് താരവും. സീസണില്‍ ആദ്യ മത്സരങ്ങളില്‍ ഷാക്കീബിന് കൊല്‍ക്കത്ത നിരയില്‍ സ്ഥാനം ലഭിച്ചിരുന്നില്ല. എന്നാല്‍ മുസ്തഫിസുര്‍ രാജസ്ഥാാന്‍ പ്രധാന ബൗളറായിരുന്നു.

നേരത്തെ താരങ്ങളെ വിട്ടുനല്‍കില്ലെന്ന് ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡും അറിയിച്ചിരുന്നു. ഐ.പി.എല്‍. പുനഃരാരംഭിക്കാന്‍ ഉദ്ദേശിക്കുന്ന സെപ്റ്റംബര്‍-ഒക്‌ടോബര്‍ മാസങ്ങളില്‍ ഇംഗ്ലണ്ടിന് പാകിസ്താനും ബംഗ്ലാദേശിനുമെതിരേ പരമ്പരകള്‍ ഉള്ളതിനാലാണ് താരങ്ങളെ വിട്ടുനല്‍കാത്തത്.

ഓസ്‌ട്രേലിയന്‍ താരങ്ങളും ശേഷിച്ച ഐ.പി.എല്‍. മത്സരങ്ങളില്‍ നിന്നു പിന്മാറുമെന്നാണ് സൂചന. ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ബോര്‍ഡും ലോകകപ്പ് മുന്നില്‍ക്കണ്ടുള്ള തയാറെടുപ്പുകളിലാണ്. ഈ സാഹചര്യത്തില്‍ ഐ.പി.എല്‍. പുനരാരംഭിച്ചാല്‍ ഇന്ത്യന്‍ താരങ്ങള്‍ മാത്രമേ ഉണ്ടാകാന്‍ സാധ്യതയുള്ളു.

Next Story

Popular Stories