Top

‘നിതീഷ് കുമാര്‍ മന്ത്രിസഭയില്‍ എനിക്ക് മന്ത്രിസ്ഥാനം വേണ്ട’; കോണ്‍ഗ്രസ് എംഎല്‍എമാരെ എന്‍ഡിഎയിലേക്ക് സ്വാഗതം ചെയ്ത് ജിതന്‍ റാം മഞ്ചി

പുതിയ നിതീഷ് കുമാര്‍ മന്ത്രിസഭയില്‍ മന്ത്രി സ്ഥാനം വേണ്ടെന്ന് പ്രഖ്യാപിച്ച് ഹിന്ദുസ്ഥാനി അവം മോര്‍ച്ച അധ്യക്ഷനും മുന്‍ മുഖ്യമന്ത്രിയുമായ ജിതന്‍ റാം മാഝി.

13 Nov 2020 12:48 AM GMT

‘നിതീഷ് കുമാര്‍ മന്ത്രിസഭയില്‍ എനിക്ക് മന്ത്രിസ്ഥാനം വേണ്ട’; കോണ്‍ഗ്രസ് എംഎല്‍എമാരെ എന്‍ഡിഎയിലേക്ക് സ്വാഗതം ചെയ്ത് ജിതന്‍ റാം മഞ്ചി
X

പുതിയ നിതീഷ് കുമാര്‍ മന്ത്രിസഭയില്‍ മന്ത്രി സ്ഥാനം വേണ്ടെന്ന് പ്രഖ്യാപിച്ച് ഹിന്ദുസ്ഥാനി അവം മോര്‍ച്ച അധ്യക്ഷനും മുന്‍ മുഖ്യമന്ത്രിയുമായ ജിതന്‍ റാം മഞ്ചി. ഇക്കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ സ്ഥാനം നിലനിര്‍ത്തിക്കൊണ്ട് ജിതന്‍ റാം വീണ്ടും നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നു. നാല് എംഎല്‍എമാരാണ് ഇപ്പോള്‍ ഹിന്ദുസ്ഥാനി അവം മോര്‍ച്ചയെ പ്രതിനിധീകരിച്ചുകൊണ്ട് പുതിയ നിയമസഭയിലുള്ളത്.

നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട നാല് എംഎല്‍എമാരും പാര്‍ട്ടി അധ്യക്ഷനായ ജിതന്‍ റാം മഞ്ചിയുടെ വീട്ടിലെത്തി അദ്ദേഹത്തെ സന്ദര്‍ശിച്ചിരുന്നു. ബിഹാര്‍ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം കൈവരിച്ച എംഎല്‍എമാരെ പാര്‍ട്ടി നേതാക്കള്‍ അഭിനന്ദിച്ചു. ഈ തെരഞ്ഞെടുപ്പിന് മുന്‍പ്‌ ജിതന്‍ റാം മഞ്ചി മാത്രമായിരുന്നു പാര്‍ട്ടിയില്‍ നിന്നുണ്ടായിരുന്ന ഏക എംഎല്‍എ.

മാധ്യമങ്ങളോട് സംസാരിക്കവെ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട കോണ്‍ഗ്രസ് എംഎല്‍എമാരോട് സംസ്ഥാനത്തിന്റെ ഉന്നമനത്തിനായി എന്‍ഡിഎയിലേക്ക് ചേരണമെന്നായിരുന്നു ജിതന്‍ റാം മഞ്ചി പറഞ്ഞത്.

‘നിതീഷ് കുമാറിന്റെ വികസന പദ്ധതികള്‍ കോണ്‍ഗ്രസിന്റേതില്‍ നിന്നും ഒട്ടും വ്യത്യസ്തമല്ല. മാത്രമല്ല, സംസ്ഥാനത്തിന് താല്‍പ്പര്യമില്ലാത്ത ഒട്ടേറെ വിഷയങ്ങളില്‍ നിന്നും അദ്ദേഹം മാറിനില്‍ക്കുകയാണ്. അതുകൊണ്ട് തന്നെ സംസ്ഥാനത്തിന്റെ വികസനത്തില്‍ നിങ്ങള്‍ക്ക് പങ്കാളികളാകണമെങ്കില്‍ നിങ്ങള്‍ക്ക് എന്‍ഡിഎയില്‍ ചേരാം’, മഞ്ചി പറഞ്ഞു.

1980ല്‍ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകനായി ആയിരുന്നു ജിതന്‍ റാം മഞ്ചി തന്റെ രാഷ്ട്രീയ ജീവിതം ആരംഭിച്ചത്‌. പിന്നീട് കോണ്‍ഗ്രസില്‍ നിന്നും ആര്‍ജെഡിയിലേക്കും അവിടെ നിന്നും ജെഡിയുവിലേക്കുമായിരുന്നു മഞ്ചിയുടെ രാഷ്ട്രീയ യാത്ര. നിതീഷ് കുമാറിന് മുഖ്യമന്ത്രിയാകുന്നതിനായി മഞ്ചി വഴിമാറേണ്ടി വന്നതോടെയാണ് അദ്ദേഹം ജെഡിയു വിട്ട്‌ ഹിന്ദുസ്ഥാന്‍ അവം മോര്‍ച്ച പാര്‍ട്ടി രൂപീകരിച്ചത്.

Next Story

Popular Stories