Filmi Reporter

വണ്ടർ വുമൺ ക്രിസ്തുമസ് തലേന്നാൾ ഇന്ത്യയിലെത്തും; ഡിസി ആരാധകര്‍ക്കായി തീയേറ്റർ റിലീസ്

ഡിസി ആരാധകര്‍ ഏറേ നാളായി കാത്തിരുന്ന ‘വണ്ടര്‍ വുമണ്‍ 1984’ ഡിസംബർ 24ന് ഇന്ത്യയിലെ തീയേറ്ററുകളിൽ റിലീസ് ചെയ്യും. വാര്‍ണര്‍ ബ്രോസ് സ്റ്റുഡിയോസാണ് വിവരം അറിയിച്ചത്.

‘ടെനെറ്റിന് ശേഷം ഡിസംബറിൽ മറ്റൊരു ചിത്രം പുറത്തിറക്കുന്നതിൽ ഞങ്ങൾ അഭിമാനിക്കുന്നു. ഇത് ഒരു മികച്ച സീസണൽ ഫാമിലി എന്റർടെയ്‌നറാണ്’, ഇത് നിങ്ങൾക്ക് മികച്ച രീതിയിൽ ആസ്വദിക്കാനാകും,വാർണർ ബ്രദേഴ്സ് പിക്ചേഴ്സിന്റെ ഇന്ത്യൻ പ്രതിനിധി ഡെൻസിൽ ഡയസ് പറഞ്ഞു. വണ്ടർ വുമൺ 1984 ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിൽ ഇന്ത്യൻ തീയറ്ററുകളിൽ റിലീസ് ചെയ്യും.

ചിത്രം ജൂണില്‍ തീയേറ്റര്‍ റിലീസിനായി ഒരുങ്ങിയിരുന്നു. എന്നാല്‍ കൊവിഡ് വ്യാപനം മൂലം ഹോളിവുഡ് സ്റ്റുഡിയോസ് അവരുടെ പല ചിത്രങ്ങളും 2021 വരെ വൈകിപ്പിച്ചു. ഡിസംബര്‍ 16 മുതല്‍ അമേരിക്കയ്ക്ക് പുറത്തുളള തീയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുമെന്ന് വാര്‍ണര്‍ ബ്രോസ് സ്റ്റുഡിയോ അറിയിച്ചിരുന്നു. വണ്ടര്‍ വുമണ്‍ 2020ല അവസാന ബിഗ് ബഡ്ജറ്റ് ചിത്രമായിരിക്കും.

പാറ്റി ജെന്‍കിന്‍സ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സ്റ്റീവ് ട്രെവോര്‍, ക്രിസ്റ്റീന്‍ വിഗ്ഗ് മുതലായവരും മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

Latest News