Top

സദാചാര ഗുണ്ടായിസം; നെയ്യാറ്റിന്‍കരയില്‍ വീട്ടമ്മ കൈഞരമ്പ് മുറിച്ച ശേഷം തീകൊളുത്തി ജീവനൊടുക്കി

സദാചാര ഗുണ്ടായിസം നേരിടേണ്ടി വന്നതിനേത്തുടര്‍ന്ന് വീട്ടമ്മ ജീവനൊടുക്കി. നെയ്യാറ്റിന്‍കര കുന്നത്തുകാല്‍ സ്വദേശി അക്ഷരയാണ് (38) വീടിനുള്ളില്‍ വെച്ച് ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി ആത്മഹത്യ ചെയ്തത്. കൈ ഞരമ്പ് മുറിച്ച ശേഷം സ്വയം തീകൊളുത്തിയ അക്ഷര തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. വ്യാഴാഴ്ച്ച രാത്രി എട്ട് മണിക്ക് അക്ഷരയുടെ ഭര്‍ത്താവിനെ തേടി സുഹൃത്ത് വന്നതോടെയാണ് സംഭവങ്ങളുടെ തുടക്കം. വീട്ടിലേക്ക് എത്തിയ ആളെ ഒരു സംഘം തടഞ്ഞുനിര്‍ത്തി. ഇയാളെ കയ്യേറ്റം ചെയ്യുകയും അക്ഷരയുമായി അവിഹിത ബന്ധമുണ്ടെന്ന് ആരോപിച്ച് അധിക്ഷേപിക്കുകയും […]

19 Feb 2021 9:36 AM GMT

സദാചാര ഗുണ്ടായിസം; നെയ്യാറ്റിന്‍കരയില്‍ വീട്ടമ്മ കൈഞരമ്പ് മുറിച്ച ശേഷം തീകൊളുത്തി ജീവനൊടുക്കി
X

സദാചാര ഗുണ്ടായിസം നേരിടേണ്ടി വന്നതിനേത്തുടര്‍ന്ന് വീട്ടമ്മ ജീവനൊടുക്കി. നെയ്യാറ്റിന്‍കര കുന്നത്തുകാല്‍ സ്വദേശി അക്ഷരയാണ് (38) വീടിനുള്ളില്‍ വെച്ച് ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി ആത്മഹത്യ ചെയ്തത്. കൈ ഞരമ്പ് മുറിച്ച ശേഷം സ്വയം തീകൊളുത്തിയ അക്ഷര തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്.

വ്യാഴാഴ്ച്ച രാത്രി എട്ട് മണിക്ക് അക്ഷരയുടെ ഭര്‍ത്താവിനെ തേടി സുഹൃത്ത് വന്നതോടെയാണ് സംഭവങ്ങളുടെ തുടക്കം. വീട്ടിലേക്ക് എത്തിയ ആളെ ഒരു സംഘം തടഞ്ഞുനിര്‍ത്തി. ഇയാളെ കയ്യേറ്റം ചെയ്യുകയും അക്ഷരയുമായി അവിഹിത ബന്ധമുണ്ടെന്ന് ആരോപിച്ച് അധിക്ഷേപിക്കുകയും ചെയ്തു. ആരോപണങ്ങളില്‍ മനംനൊന്ത അക്ഷര ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. യുവാവിനെ തടഞ്ഞുനിര്‍ത്തി കൈയ്യേറ്റം ചെയ്തവര്‍ക്കെതിരെ വെള്ളറട പൊലീസ് കേസെടുത്തു.

Next Story

Popular Stories