ലുലു മാളിലെ നഗ്നതാപ്രദര്‍ശനം; യുവാവിന്റെ ദൃശ്യങ്ങള്‍ പുറത്ത്

ലുലു മാളില്‍ ക്രിസ്തുമസ് ദിനത്തില്‍ യുവതിക്ക് നേരെ നഗ്നത പ്രദര്‍ശിപ്പിച്ച യുവാവിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിട്ടു.
ഇയാള്‍ക്കുവേണ്ടി അന്വേഷണം ഊര്‍ജിതമാക്കിയെന്ന് പൊലീസ് അറിയിച്ചു.
ആലപ്പുഴ സ്വദേശിനിയായ യുവതിയാണ് നഗ്നനാപ്രദര്ശനമുണ്ടായെന്ന പരാതിയുമായി രംഗത്തെത്തിയത്. മാളിലെ രണ്ടാം നിലയില്‍ വച്ച് യുവാവ് നഗ്നതാ പ്രദര്‍ശനം നടത്തിയെന്നാണ് പരാതി. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പൊലീസ് സിസിടിവി ദൃശ്യങ്ങള്‍ കണ്ടെടുത്തിരുന്നു. ഇയാള്‍ തന്നെയാണ് നഗ്നതാപ്രദര്‍ശനം നടത്തിയതെന്ന് ഉറപ്പിച്ച ശേഷം ഫോട്ടോ പുറത്തുവിടുകയായിരുന്നനു. ഇയാളെ തിരിച്ചറിയാന്‍ നടപടികള്‍ ആരംഭിച്ചെന്നും പൊലീസ് അറിയിച്ചു.
ആഴ്ചകള്‍ക്ക് മുന്‍പ് ലുലുമാളില്‍ വച്ച് പ്രമുഖ യുവനടിക്ക് നേരെയും അപമാനശ്രമമുണ്ടായിരുന്നു. സംഭവത്തില്‍ പെരുന്തല്‍മണ്ണ സ്വദേശികളായ ഇര്‍ഷാദ്, ആദില്‍ എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. മനപൂര്‍വ്വം നടിയെ അപമാനിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും സംഭവത്തില്‍ ഖേദം പ്രകടിപ്പിക്കുന്നെന്നും യുവാക്കള്‍ പറഞ്ഞിരുന്നു. തുടര്‍ന്ന് തനിക്ക് പരാതിയില്ലെന്നും അവര്‍ക്ക് മാപ്പ് നല്‍കുന്നെന്നും നടി പറഞ്ഞിരുന്നു. എന്നാല്‍ തുടര്‍നടപടികളുമായി പൊലീസ് മുന്നോട്ട് പോവുകയായിരുന്നു.