Top

‘മാറി താമസിക്കാത്തത് സാമ്പത്തികപരാധീനകള്‍ കാരണം’; വനിതാ കമ്മീഷനോട് സജിതയും റഹ്നാനും

പാലക്കാട് നെന്മാറയില്‍ കാമുകിയെ പത്ത് വര്‍ഷം ഒളിവില്‍ താമസിപ്പിച്ച സംഭവത്തില്‍ വനിതാ കമ്മീഷന്‍ മൊഴിയെടുത്തു. സജിതയും റഹ്മാനും ഇപ്പോള്‍ താമസിക്കുന്ന വീടും പത്ത് വര്‍ഷക്കാലം താമസിച്ചുവെന്ന് അവകാശപ്പെടുന്ന വീടും സന്ദര്‍ശിക്കുന്നതിനൊപ്പമാണ് ഇരുവരുടേയും മൊഴിയെടുത്തത്. പത്ത് വര്‍ഷവും ഇതേ വീട്ടില്‍ തന്നെയാണ് താമസിച്ചതെന്ന് സജിത ഉറച്ചുനില്‍ക്കുന്നതായി പാലക്കാട് നിന്നുള്ള വനിതാ കമ്മീഷന്‍ അംഗം ഷിജി ശിവജി പറഞ്ഞു. എന്തുകൊണ്ട് മറ്റൊരു വീട്ടിലേക്ക് മാറാന്‍ ശ്രമം നടത്തിയില്ലായെന്ന് അന്വേഷിച്ചപ്പോള്‍ കുടുംബത്തില്‍ നിന്നുള്ള എതിര്‍പ്പും സാമ്പത്തിക പരാധീനകളെ കുറിച്ചുമാണ് ഇരുവരും മറുപടി […]

15 Jun 2021 1:37 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

‘മാറി താമസിക്കാത്തത് സാമ്പത്തികപരാധീനകള്‍ കാരണം’; വനിതാ കമ്മീഷനോട് സജിതയും റഹ്നാനും
X

പാലക്കാട് നെന്മാറയില്‍ കാമുകിയെ പത്ത് വര്‍ഷം ഒളിവില്‍ താമസിപ്പിച്ച സംഭവത്തില്‍ വനിതാ കമ്മീഷന്‍ മൊഴിയെടുത്തു. സജിതയും റഹ്മാനും ഇപ്പോള്‍ താമസിക്കുന്ന വീടും പത്ത് വര്‍ഷക്കാലം താമസിച്ചുവെന്ന് അവകാശപ്പെടുന്ന വീടും സന്ദര്‍ശിക്കുന്നതിനൊപ്പമാണ് ഇരുവരുടേയും മൊഴിയെടുത്തത്. പത്ത് വര്‍ഷവും ഇതേ വീട്ടില്‍ തന്നെയാണ് താമസിച്ചതെന്ന് സജിത ഉറച്ചുനില്‍ക്കുന്നതായി പാലക്കാട് നിന്നുള്ള വനിതാ കമ്മീഷന്‍ അംഗം ഷിജി ശിവജി പറഞ്ഞു.

എന്തുകൊണ്ട് മറ്റൊരു വീട്ടിലേക്ക് മാറാന്‍ ശ്രമം നടത്തിയില്ലായെന്ന് അന്വേഷിച്ചപ്പോള്‍ കുടുംബത്തില്‍ നിന്നുള്ള എതിര്‍പ്പും സാമ്പത്തിക പരാധീനകളെ കുറിച്ചുമാണ് ഇരുവരും മറുപടി നല്‍കിയതെന്നും ഷിജി വ്യക്തമാക്കി. മൊഴിയെടുപ്പിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു പ്രതികരണം.

കടല്‍ കൊലക്കേസില്‍ നിയമ നടപടികള്‍ സുപ്രീം കോടതി അവസാനിപ്പിച്ചു; ഇറ്റലി കെട്ടിവച്ച 10 കോടി ഹൈക്കോടതിക്ക് കൈമാറി

ഷിജി ശിവജിയുടെ വാക്കുകള്‍-

പത്ത് വര്‍ഷം മുമ്പ് അമ്പലത്തില്‍ വെച്ച് വിവാഹം കഴിച്ചു. ശേഷം പത്ത് വര്‍ഷവും ഇതേ വീട്ടില്‍ തന്നെ കഴിഞ്ഞുവെന്നാണ് സജിത ഞങ്ങള്‍ക്കും മൊഴി നല്‍കിയിരിക്കുന്നത്. എന്തുകാണ്ട് വീടന്വേഷിച്ച് പുറത്ത് താമസിച്ചുകൂടയെന്ന അവരോട് അന്വേഷിച്ചു. ഇരുവരും സാമ്പത്തികപരമായ പരാധീനകളും വീട്ടുകാരുടെ എതിര്‍പ്പിനെ ഭയന്നുമാണ് അത്തരമൊരു തീരുമാനം എടുക്കാതിരുന്നതെന്നുമാണ് മറുപടി നല്‍കിയത്. ഇത് തന്നെയാണ് പൊലീസിനോട് പറഞ്ഞത്.

പൊതുജനത്തിന്റെ അതേ അവിശ്വസനീയത കമ്മീഷനും ഉണ്ട്. അതിന്റെ സാങ്കേതികത്വം പൊലീസ് അന്വേഷിക്കണം. ദൈനംദിന ആവശ്യങ്ങള്‍ പോലും നിറവേറ്റാന്‍ ബുദ്ധിമുട്ടുന്ന സ്ത്രീ എന്ന തലത്തിലാണ് വനിതാ കമ്മീഷന്‍ ഇതില്‍ അന്വേഷണം നടത്തിയത്. പ്രണയിക്കാം, ഒരുമിച്ച് താമസിക്കാം, എന്നാല്‍ ഇരുവരും തെരഞ്ഞെടുത്ത രീതി മഹത്വവല്‍ക്കരിക്കപ്പെടരുത്. റഹ്മാന്‍ തെരഞ്ഞെടുത്ത രീതി ശരിയായില്ല. പ്രതിസന്ധികളെ തരണം ചെയ്ത് നിയമം അനുശാസിക്കുന്നത് പോലെ ജീവിക്കുകയാണ് വേണ്ടത്. ധൈര്യപൂര്‍വ്വം പുറത്ത് വരണമായിരുന്നു.

Next Story