Top

ഇന്ദ്രന്‍സ് നായകന്‍, അനില്‍ പനച്ചുരാന്റെ വരികള്‍; ‘വിത്തിന്‍ സെക്കഡ്‌സ്’ പുനലൂരില്‍ ഒരുങ്ങുന്നു

ബോള്‍ എന്റര്‍ടൈയ്‌മെന്റിന്റെ ബാനറില്‍ ഡോക്ടര്‍ സംഗീത് ധര്‍മ്മരാജനാണ് വിത്തിന്‍ സെക്കന്‍ഡ്‌സ് നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം രജീഷ് രാമന്‍ നിര്‍വ്വഹിക്കുന്നു.

4 Jan 2021 4:43 AM GMT
ഫിൽമി റിപ്പോർട്ടർ

ഇന്ദ്രന്‍സ് നായകന്‍, അനില്‍ പനച്ചുരാന്റെ വരികള്‍; ‘വിത്തിന്‍ സെക്കഡ്‌സ്’ പുനലൂരില്‍ ഒരുങ്ങുന്നു
X

ഇന്ദ്രന്‍സ് നായകനായെത്തുന്ന പുതിയ ചിത്രം ‘ ‘വിത്തിന്‍ സെക്കന്‍ഡ്‌സ്’ ചിത്രീകരണം ആരംഭിച്ചു. പുനലൂരിലും പരിസരപ്രദേശങ്ങളിലുമായാണ് ചിത്രീകരണം നടക്കുന്നത്. അന്തരിച്ച കവി അനില്‍ പനച്ചൂരാനാണ് ചിത്രത്തിനായി ഗാനങ്ങല്‍ എഴുതിയത്.

വിജേഷ് പി വിജയന്‍ സംവിധാനം ചെയ്യുന്ന പുനലൂരില്‍ സുധീര്‍ കരമന, അലന്‍സിയാര്‍, സെബിന്‍ സാബു, ബാജിയോ ജോര്‍ജ്ജ്, സാന്റിനോ മോഹന്‍, മാസ്റ്റര്‍ അര്‍ജൂന്‍ സംഗീത്, സരയൂ മോഹന്‍. അനു നായര്‍, വര്‍ഷ ഗെയ്ക്വാഡ്, സീമ ജി നായര്‍ തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ബോള്‍ എന്റര്‍ടൈയ്‌മെന്റിന്റെ ബാനറില്‍ ഡോക്ടര്‍ സംഗീത് ധര്‍മ്മരാജനാണ് വിത്തിന്‍ സെക്കന്‍ഡ്‌സ് നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം രജീഷ് രാമന്‍ നിര്‍വ്വഹിക്കുന്നു.

ഡോക്ടര്‍ സംഗീത് ധര്‍മ്മരാജന്‍,വിനയന്‍ പി വിജയന്‍ എന്നിവര്‍ ചേര്‍ന്ന് കഥ തിരക്കഥ സംഭാഷണമെഴുതുന്നു. രഞ്ജിന്‍ രാജ് സംഗീതം പകരുന്നു. എഡിറ്റര്‍-അയൂബ് ഖാന്‍.

പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ജെ പി മണക്കാട്,പ്രൊജക്റ്റ് ഡിസൈന്‍-ഡോക്ടര്‍ അഞ്ജു സംഗീത്, കല- നാഥന്‍ മണ്ണൂര്‍, മേക്കപ്പ്- ബൈജു ബാലരാമപുരം, വസ്ത്രാലങ്കാരം-കുമാര്‍ എടപ്പാള്‍, സ്റ്റില്‍സ്-ജയപ്രകാശ് അതളൂര്‍, പരസ്യക്കല- റോസ്‌മേരി ലില്ലു, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- പ്രവീണ്‍, അസോസിയേറ്റ് ഡയറക്ടര്‍- മഹേഷ്, വിഷ്ണു, അസിസ്റ്റന്റ് ഡയറക്ടര്‍-ഷാന്‍, ജയരാജ്, സൗണ്ട് ഡിസൈന്‍- ആനന്ദ് ബാബു, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്- രാജന്‍ മണക്കാട്,ഷാജി കൊല്ലം, ലോക്കോഷന്‍- കൊല്ലം, പുനലൂര്‍, കുളത്തുപ്പുഴ, ആര്യങ്കാവ്, തെന്മല. വാര്‍ത്ത പ്രചരണം- എ എസ് ദിനേശ്.

Next Story

Popular Stories