Top

‘ആചാരസംരക്ഷണത്തിന് നിയമം നിര്‍മ്മിക്കുമെന്ന് പറയുന്നവര്‍ പരിഷ്‌കൃത സമൂഹത്തെ നയിക്കാന്‍ യോഗ്യരല്ല’; കെപിഎംഎസ്

നവോത്ഥാന ആശയങ്ങളില്‍ നിന്ന് എല്‍ഡിഎഫ് സര്‍ക്കാര്‍ പിന്നോട്ട് പോയെന്ന് കെപിഎംഎസ് ജനറല്‍ സെക്രട്ടറി പുന്നല ശ്രീകുമാര്‍. പാര്‍ലമെന്ററി രംഗത്തുള്ളവര്‍ വ്യവസ്ഥിതിയോട് സമരസപ്പെട്ടാലും സാമൂഹിക വിപ്ലവത്തെ കയ്യൊഴിയാന്‍ കെപിഎംഎസ് തയ്യാറല്ലെന്ന് പുന്നല ശ്രീകുമാര്‍ പറഞ്ഞു. തങ്ങള്‍ അധികാരത്തിലെത്തിയാല്‍ ആചാരസംരക്ഷണത്തിന് നിയമം നിര്‍മ്മിക്കുമെന്ന് പറയുന്നവര്‍ പരിഷ്‌കൃത സമൂഹത്തെ നയിക്കുവാന്‍ യോഗ്യരല്ലെന്നും കെപിഎംഎസ് ജനറല്‍ സെക്രട്ടറി പ്രസ്താവിച്ചു. കെപിഎംഎസ് 49-മത് സംസ്ഥാന സമ്മേളനം കൊല്ലം സി കേശവന്‍ ടൗണ്‍ ഹാളില്‍ ഉത്ഘാടനം ചെയ്ത് സംസാരിക്കവെയാണ് പുന്നലയുടെ പ്രതികരണം. ഒരു ക്ഷേത്രത്തിന് തീപിടിച്ചാല്‍ […]

27 Feb 2021 9:42 AM GMT

‘ആചാരസംരക്ഷണത്തിന് നിയമം നിര്‍മ്മിക്കുമെന്ന് പറയുന്നവര്‍ പരിഷ്‌കൃത സമൂഹത്തെ നയിക്കാന്‍ യോഗ്യരല്ല’; കെപിഎംഎസ്
X

നവോത്ഥാന ആശയങ്ങളില്‍ നിന്ന് എല്‍ഡിഎഫ് സര്‍ക്കാര്‍ പിന്നോട്ട് പോയെന്ന് കെപിഎംഎസ് ജനറല്‍ സെക്രട്ടറി പുന്നല ശ്രീകുമാര്‍. പാര്‍ലമെന്ററി രംഗത്തുള്ളവര്‍ വ്യവസ്ഥിതിയോട് സമരസപ്പെട്ടാലും സാമൂഹിക വിപ്ലവത്തെ കയ്യൊഴിയാന്‍ കെപിഎംഎസ് തയ്യാറല്ലെന്ന് പുന്നല ശ്രീകുമാര്‍ പറഞ്ഞു. തങ്ങള്‍ അധികാരത്തിലെത്തിയാല്‍ ആചാരസംരക്ഷണത്തിന് നിയമം നിര്‍മ്മിക്കുമെന്ന് പറയുന്നവര്‍ പരിഷ്‌കൃത സമൂഹത്തെ നയിക്കുവാന്‍ യോഗ്യരല്ലെന്നും കെപിഎംഎസ് ജനറല്‍ സെക്രട്ടറി പ്രസ്താവിച്ചു. കെപിഎംഎസ് 49-മത് സംസ്ഥാന സമ്മേളനം കൊല്ലം സി കേശവന്‍ ടൗണ്‍ ഹാളില്‍ ഉത്ഘാടനം ചെയ്ത് സംസാരിക്കവെയാണ് പുന്നലയുടെ പ്രതികരണം.

ഒരു ക്ഷേത്രത്തിന് തീപിടിച്ചാല്‍ അത്രയും അന്ധവിശ്വാസം നശിക്കുമെന്ന് പ്രഖ്യാപിച്ച നിര്‍ഭയനായ രാഷ്ട്രീയ പ്രവര്‍ത്തകനും, നീതിബോധമുള്ള ഭരണാധികാരിയുമായിരുന്ന സി കേശവന്റെ പേരിലുള്ള ഹാളില്‍ അദ്ദേഹത്തിന്റെ ശബരിമലയുമായി ബന്ധപ്പെട്ട പരാമര്‍ശം സ്മരിച്ചുകൊണ്ടാണ് പുന്നല പ്രസംഗം അവസാനിപ്പിച്ചത്.

കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുവാന്‍ പ്രതിനിധികളുടെ എണ്ണം മൂന്നിലോന്നായി നിജപ്പെടുത്തിയ സമ്മേളനത്തില്‍ വിവിധ ജില്ലകളില്‍ നിന്നായി 418 പ്രതിനിധികള്‍ പങ്കെടുത്തു. സഹവര്‍ത്തിത്വത്തിലൂടെ സാമൂഹ്യപുരോഗതിയിലേക്ക് എന്നതായിരുന്നു 49-ാം സമ്മേളനത്തിന്റെ മുദ്രാവാക്യം. സംസ്ഥാന പ്രസിഡന്റ് വി ശ്രീധരന്‍ അധ്യക്ഷത വഹിച്ചു. നേതാക്കളായ എല്‍ രമേശന്‍, പി ജനാര്‍ദ്ദനന്‍, പി കെ രാജന്‍, ബൈജു കലാശാല, പി വി ബാബു, സാബു കാരിശ്ശേരി, എന്‍ ബിജു, അഡ്വ. എ സനീഷ്‌കുമാര്‍ എന്നിവര്‍ സംസാരിച്ചു.

Next Story

Popular Stories