Top

”പി.എസ്.ജിയില്‍ എപ്പോഴും ബലിയാടാക്കിയിരുന്നു”; ചാമ്പ്യന്‍സ് ലീഗ് വിജയത്തിനു പിന്നാലെ മുന്‍ ക്ലബിനെതിരേ ആഞ്ഞടിച്ച് തിയാഗോ സില്‍വ

മാഞ്ചസ്റ്റര്‍ സിറ്റിയെ തോല്‍പിച്ചു ചാമ്പ്യന്‍സ് ലീഗ് കിരീടം നേടിയതിന്റെ ആഹ്‌ളാദം ചെല്‍സി ക്യാമ്പില്‍ ഒടുങ്ങിയിട്ടില്ല. ഫ്രഞ്ച് ക്ലബ് പി.എസ്.ജിയില്‍ നിന്നു ചെല്‍സിയിലേക്കു കൂടുമാറിയെത്തിയ ബ്രസീലിയന്‍ പ്രതിരോധതാരം തിയാഗോ സില്‍വയ്ക്കാണ് ആഹ്‌ളാദം അടക്കാനാകാത്തത്. പി.എസ്.ജിയില്‍ നിന്ന് അത്ര സുഖകരമായ ഓര്‍മകളുമായല്ല തിയാഗോ സില്‍വ ഇംഗ്ലണ്ടിലേക്കു വന്നത്. ഫ്രഞ്ച് ടീമില്‍ ടീം മാനേജ്‌മെന്റുമായി നിരന്തരം ഉരസലുകള്‍ ഉണ്ടായിരുന്നു. കഴിഞ്ഞ സമ്മര്‍ ട്രാന്‍സ്ഫറില്‍ ഫ്രീ ഏജന്റായാണ് സില്‍വ ചെല്‍സിയില്‍ എത്തുന്നത്. ഇംഗ്ലീഷ് ടീമിനൊപ്പം ചാമ്പ്യന്‍സ് ലീഗ് കിരീടം നേടാന്‍ സാധിച്ചത് തന്റെ […]

31 May 2021 3:49 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

”പി.എസ്.ജിയില്‍ എപ്പോഴും ബലിയാടാക്കിയിരുന്നു”; ചാമ്പ്യന്‍സ് ലീഗ് വിജയത്തിനു പിന്നാലെ മുന്‍ ക്ലബിനെതിരേ ആഞ്ഞടിച്ച് തിയാഗോ സില്‍വ
X

മാഞ്ചസ്റ്റര്‍ സിറ്റിയെ തോല്‍പിച്ചു ചാമ്പ്യന്‍സ് ലീഗ് കിരീടം നേടിയതിന്റെ ആഹ്‌ളാദം ചെല്‍സി ക്യാമ്പില്‍ ഒടുങ്ങിയിട്ടില്ല. ഫ്രഞ്ച് ക്ലബ് പി.എസ്.ജിയില്‍ നിന്നു ചെല്‍സിയിലേക്കു കൂടുമാറിയെത്തിയ ബ്രസീലിയന്‍ പ്രതിരോധതാരം തിയാഗോ സില്‍വയ്ക്കാണ് ആഹ്‌ളാദം അടക്കാനാകാത്തത്.

പി.എസ്.ജിയില്‍ നിന്ന് അത്ര സുഖകരമായ ഓര്‍മകളുമായല്ല തിയാഗോ സില്‍വ ഇംഗ്ലണ്ടിലേക്കു വന്നത്. ഫ്രഞ്ച് ടീമില്‍ ടീം മാനേജ്‌മെന്റുമായി നിരന്തരം ഉരസലുകള്‍ ഉണ്ടായിരുന്നു. കഴിഞ്ഞ സമ്മര്‍ ട്രാന്‍സ്ഫറില്‍ ഫ്രീ ഏജന്റായാണ് സില്‍വ ചെല്‍സിയില്‍ എത്തുന്നത്.

ഇംഗ്ലീഷ് ടീമിനൊപ്പം ചാമ്പ്യന്‍സ് ലീഗ് കിരീടം നേടാന്‍ സാധിച്ചത് തന്റെ കരിയറിലെ ഏറ്റവും മികച്ച ഓര്‍മയാണെന്നും സില്‍വ പറഞ്ഞു. എന്നാല്‍ പി.എസ്.ജിയില്‍ തനിക്കു സുഖമുള്ള ഓര്‍മകള്‍ അല്ലെന്നും സില്‍വ പറഞ്ഞു.

പാരീസില്‍ പലപ്പോഴും തന്നെ ബലിയാടാക്കുകയായിരുന്നുവെന്നും വ്യക്തിഗതമായി മികച്ച പ്രകടനം പുറത്തെടുത്താലും മറ്റുള്ളവരുടെ പിഴവില്‍ ടീമിന് തോല്‍വി നേരിടേണ്ടി വന്നാല്‍ തന്നില്‍ കുറ്റംചാര്‍ത്തുന്ന നടപടികളാണ് മാനേജ്‌മെന്റ് സ്വീകരിച്ചിരുന്നതെന്നും സില്‍വ കൂട്ടിച്ചേര്‍ത്തു.

പല മത്സരങ്ങളിലും തനിക്ക് ഇതു നേരിടേണ്ടി വന്നിരുന്നുവെന്നും സില്‍വ കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ചാമ്പ്യന്‍സ് ലീഗ് ഫൈനലിലെ തോല്‍വിക്കു ശേഷമുള്ള കുറ്റപ്പെടുത്തല്‍ ജീവിതത്തില്‍ മറക്കാനാകില്ലെന്നും ടീമിനു വേണ്ടി 100 ശതമാനം അര്‍പ്പിച്ചു കളിച്ചതിനു ശേഷം കുറ്റപ്പെടുത്തലുകള്‍ കേള്‍ക്കുകയെന്നത് സഹിക്കാനാകില്ലെന്നും സില്‍വ പറഞ്ഞു.

കഴിഞ്ഞ തവണ ഫൈനലില്‍ ജര്‍മന്‍ ക്ലബ് ബയേണ്‍ മ്യൂണിക്കിനോടാണ് പി.എസ്.ജി. ഫൈനലില്‍ തോറ്റത്. മത്സരത്തിന്റെ രണ്ടാം പകുതിയില്‍ കിങ്സ്ലി കോമാന്‍ നേടിയ ഏക ഗോളിനായിരുന്നു ബയേണിന്റെ ജയം. അന്നത്തെ തോല്‍വിയുടെ വേദന ഈ വര്‍ഷത്തെ ചാമ്പ്യന്‍സ് ലീഗ് ജയത്തോടെ മായ്ക്കാനായെന്നും സില്‍വ പറഞ്ഞു.

Next Story

Popular Stories